Saturday, 3 March 2012

കുറച്ചു സ്വപ്‌നങ്ങള്‍ വില്‍കാനുണ്ട്


                                                    

അതെയ്, ഞാനാദ്യമേ പറഞ്ഞേക്കാം  വില്‍ക്കാനുണ്ട് എന്നു കേള്‍ക്കുമ്പോഴേക്കും വലിയ ചാക്കും എടുത്തു ഓടി വരേണ്ട .
ഞാന്‍ കുറെച്ചേ ഇപ്പോള്‍ കൊടുക്കുന്നുള്ളൂ .അതും കൊടുകേണ്ട ആവിശ്യം ഉണ്ടായിട്ടല്ല .സംഭരണ ശേഷി കുറഞ്ഞത്‌ കൊണ്ടാണ് .അത് മാത്രമല്ല എന്‍റെ സ്വപ്‌നങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് ചിതലിന്റെ ശല്യം കുറേശെ തുടങ്ങിയിടുണ്ട് . ഒന്ന് തട്ടി കൂടി വെക്കണം എന്നു വിചാരിച്ചിട്ട് ഒരു പാട് നാളായി .അതിനുള്ള ഒരു ശ്രമം നടത്തി നോക്കി .കുറെ ആരോടെങ്കിലും തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരു ഇളക്കം തട്ടുമായിരുന്നു.ആരോടും പറയും കുറെ ആലോചിച്ചു .ദുബായിലുള്ള സന്ദീപിനോട് പറഞ്ഞാലോ എന്നു കരുതിയപ്പോഴാണ് അവന്‍റെ അച്ഛന് സുഖമില്ലന്നു അറിഞ്ഞിത്. ഈ സമയത്ത് അവനോടു പറഞ്ഞാല്‍ അവന്‍ ചവിട്ടും .പിന്നെ നാട്ടുകാരന്‍ രതീഷ്‌ അവനോടു പറഞ്ഞാല്‍ അവന്‍ കുളമാക്കി കയ്യില്‍ തരും അതും വേണ്ട .പിന്നെയുള്ളത് നൌഷാദും സിദ്ധിക്ക് ഭായിയിം ആണ് അവര്‍ കുറെ കേട്ടതാണ് ഇനി കേള്‍ക്കും എന്നു തോന്നുന്നില്ല. പിന്നെ ആരോടും പറയും .കുറെ ദിവസത്തിന് ശേഷം ഫേസ് ബുക്ക് തുറന്നപ്പോള്‍ എനിക്കൊരു പുതിയ ഫ്രെണ്ട് നെ കിട്ടി .
 ആള് വലിയ കക്ഷിയാ .പേര് നൗഷാദ് അകംപാടം .നല്ലൊരു കലാകാരനാണ് .എന്‍റെ ഫാദറിന്റെ  നാട്ടു കാരനും .പറയുമ്പോള്‍ വല്യ കൊമ്പത്ത് തന്നെയായികൊട്ടെ എന്നു ഞാനും കരുതി.പക്ഷെ നൌഷാദ് കലാകാരന്‍ മാത്രമല്ല അയാള്‍ക്ക് മനശാസ്ത്രം അറിയാം എന്ന് തോന്നുന്നു . തുടക്കത്തിലേ  എന്തോ ഒരു സൂചന നൌഷാദിനും കിട്ടിയത് പോലെ  .എന്നെ ഫേസ് ബുക്കില്‍ കാണുമ്പോഴേക്കും അയാള്‍ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു പോകുകയാണെന്ന് തോന്നുന്നു.ആരും പിടി തരുന്നില്ല . ഇന്‍റെര്‍ നെറ്റില്‍ ഒരു കൊച്ചു ബ്ലോഗുണ്ടാക്കി അതിലൂടെയും ഒരു ശ്രമം നടത്തി എന്നിട്ടും ആരും ശ്രദ്ധിക്കുന്നില്ല. എന്നാ പിന്നെ പോട്ടെ പുല്ല് ...എന്ന് ഞാനും കരുതി .
എല്ലാ മഹാന്മാരും തുടങ്ങിയ പോലെ തെരുവില്‍ നിന്നു തന്നെ തുടങ്ങാം .[പെടികേണ്ട നിങ്ങള്ക്ക് ഞാന്‍ മഹാന്‍ അല്ലായിരിക്കും എനിക്ക് ഞാന്‍ മഹാന്‍ തന്നെ ] അങ്ങിനെയാണ് ഞാന്‍ തെരുവിലേക്ക് എത്തിയത് .എന്നു കരുതി ശരഫിയയിലും,ബത്തയിലും, ബലതിലും എവിടെയെങ്കിലും വെച്ചു കണ്ടാല്‍ വില പേശി വാങ്ങാം എന്നു കരുതണ്ട .ശരഫിയയില്‍ എല്ലാം ചൈനീസ്‌  സാധനങ്ങളാണ്.ഇതു ഒറിജിനലാണ്  നിര്‍മ്മാണം  ഞാന്‍ തന്നെ.   
ഈയിടെയായി വല്ലാതെ കണ്ട് കൂട്ടുന്നു .എങ്ങിനെ കാണാതിരിക്കും നമ്മുടെ രാജ്യമല്ലാത്ത ഒരു സ്ഥലത്ത് കുടുംബവും കൂട്ടുകാരും ഇല്ലാതെ ഇരുമ്പിന്‍റെ ഇരട്ട കട്ടിലില്‍ മൂട്ട കടിയേറ്റു ഉള്ളു ഉറുങ്ങാതെ മയങ്ങുമ്പോള്‍  ആരും കണ്ട് പോകും .ഓരോ പ്രവാസിയും ഒരുലോകം തന്നെയാണ് .
അച്ചു തണ്ടില്‍ കറങ്ങുന്ന ഭൂമിയെ പോലെ  ഉടലില്‍ കിടന്നു കറങ്ങുകയാണ് തല.കുഞ്ഞു നാള് മുതല്‍ കണ്ട് കൂട്ടിയ സ്വപ്നങ്ങളും ഉണ്ട് ഈ വില്പനയ്ക്ക് വെച്ചതില്‍ .കുഞ്ഞു നാളില്‍ കരപ്പന്റെ അസുഖം വന്നു കുറച്ചു നാള് ആശുപത്രി യുമായി കഴിഞ്ഞിരുന്നു  .അന്ന് ഒരു ഡോക്ടറാകാന്‍ വല്ലാതെ മോഹിച്ചു .എല്ലാ പ്രതാപതോടും കൂടി രോഗികള്‍ ക്കിടയിലൂടെ നടക്കുന്ന രംഗം എന്നെ എപ്പോഴും കോരിത്തരിപ്പിക്കുന്നു .പിന്നെ വീടിനടുത്തുള്ള  റബ്ബര്‍ തോട്ടത്തില്‍ മരുന്നടിക്കാന്‍ വന്ന വിമാനം [ഹെലികോപ്ടര്‍ റിനെ വിമാനം എന്നായിരുന്നു  അന്ന് വിളിക്കാറ്]   ആ വിമാനത്തിന്‍റെ പൈലറ്റ്‌ ആകാന്‍ ഒരുപാട് കൊതിച്ചു .ഇപ്പോഴും ഹെലികോപ്ടര്‍ ന്‍റെ ആ വലിയ പങ്ക തലയ്ക്കു  മീതെ നിന്നു കറങ്ങുകയാണ് .ഒടുവില്‍ സൌദിയിലേക്ക് വിമാനം കയറിയപ്പോ നടുക്കത്തെ  സീറ്റില്‍ ഇരുന്നു ഞാന്‍ ഓടിക്കുകയാണെന്ന് കരുതി ആശ്വസിച്ചു .പിന്നെ സിനിമ നടനാകാനും ,പാട്ടു കാരനാകാനും, സര്‍ക്കസ് കണ്ടപ്പോള്‍ ഒരു തികഞ്ഞ സര്‍ക്കസ് അഭ്യസിയാകാനും  എല്ലാം പറയുന്നില്ല പറഞ്ഞാലോ എഴുതിയാലോ തീരാത്തത്ര സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു.  ഇന്നലെയും കണ്ട് കുറെ .ഇപ്പോ പലതും നേടാന്‍ കഴിയാത്ത അത്ര അകലത്താണ് ഉള്ളത് .ഈ പത്താം ക്ലാസ്സാണ് എന്നെ കുറെ ഏറെ പറ്റിച്ചത് .പത്താം ക്ലാസ്സ്‌ ജയിച്ചിരുന്നെങ്കില്‍ പഠിച്ചു പലതും നേടാമായിരുന്നു .അത്യാവിശ്യം പഠിക്കുന്ന കൂട്ടത്തിലായിരുന്നു ഞാന്‍ . ഏതോ ഒരു മണ്ടന്റെ വാക്കില്‍ ഞാന്‍ അകപെട്ടുപോയി .പഠിക്കാതെ വല്ല ജോലിക്കും പോയി പത്തു കാശ് ഉണ്ടാക്കാന്‍ ആരോ എന്നെ ഉപദേശിച്ചു .എന്നിട്ട് കാശുണ്ടോ അതും ഇല്ല.ഒമ്പതാം ക്ലാസ്സ്‌ വരെ നല്ലോണം പഠിച്ചതാ. അല്ലെങ്കിലും അവസാനം ഞാന്‍  എപ്പൊഴും കലം ഉടയ്ക്കും .എങ്ങിനെ പഠിക്കും സ്കൂളിന്റെ പുറകില്‍ പറങ്കിമാവ് തോട്ടം. മുന്‍ വശത്ത് നായരേട്ടന്റെ പൂള കറിയും പൊറോട്ടയും .പറങ്കിമാങ്ങയുടെ അണ്ടി പറിച്ചു വിറ്റു പൂള കറിയും പൊറോട്ടയും ശാപ്പിട്ടു ക്ലാസ്സിലിരുന്നാല്‍ പൂള കറി മാതിരി പോലെ ഒരു കുഴച്ചിലാണ് .ഉച്ചയ്ക്ക് ശേഷമുള്ള  കെമിസ്ട്രിയും ,ഫിസിക്സും ഒരക്ഷരം പോലും തലയില്‍ കേറില്ല .ഉച്ചയ്ക്ക്  മുന്പ് പഠിച്ച ബയോളജി വെച്ചാണ്‌ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് .
എനിക്കറിയാം എന്താ നിങ്ങള്‍ നോക്കി നില്‍ക്കുന്നത് എന്നു .നിങ്ങളും എന്‍റെ മാതിരി കുറെ കണ്ടു കൂട്ടി കാണും അല്ലെ . അത് പോലെയല്ല ഇത് നിങ്ങളുടെ കുട്ടികള്‍- കെങ്കിലും ഉപകാര പെടും .ഞാന്‍ ഒരു പാട് തിളക്കത്തോടെ കണ്ടതാണ് ഇപ്പോ കുറച്ചു തിളക്കം കുറവുണ്ടന്നെ കരുതി എടുക്കാതിരിക്കണ്ട.
പേടിക്കാതെ എടുത്തോളു.......
ഇനി ഒരു കുഞ്ഞു ആഗ്രഹം കൂടി  നിങ്ങളോട് പറയാം, വില്‍ക്കാനില്ല ,റൂമിലെ നിലത്തു പേപ്പര്‍ വിരിച്ചു ഖുബ്ബൂസ് മത്തി കറിയും കൂട്ടി  തിന്നുമ്പോള്‍ തോന്നിയതാ . സൌദി രാജാവിന്‍റെ അനുജനായി ജനിച്ചാ മതിയായിരുന്നു എന്ന്.രാജകീയമായി ജീവിക്കാന്‍ കൊതിയാകുന്നു .  വലുതായപ്പോള്‍ വലുതായിട്ടാ കാണുന്നത് കുറച്ചു കൂടിപോയോ .തെറി പറയല്ലേ.. ക്ഷമിക്ക് ഞാന്‍ വലിയ നിലയില്‍ സന്തോഷമായി ജീവിക്കുന്നത് കണ്ടിട്ട്  നിങ്ങള്‍ക്ക്‌ സഹിക്കുന്നില്ല അല്ലെ ?ഞാനെന്തു ചെയ്യാനാ ...അസൂയ ...അസൂയ ............

1 comment:

ratheeshclassic said...

സ്മരണ വേണം സ്മരണ ..നായരുടെ കടയിലെ പൂളകറി മാത്രമല്ല ,സിറ്റാടലിന്റെ പിന്നില്‍ ഒടിഞ്ഞു തൂങ്ങിയ കസേരയില്‍ ഞെളിഞ്ഞിരുന്നു ൪൦ രൂപയുടെ കൊട്ടരുംറും ബിയറും വാങ്ങി .അന്ന് കണ്ട സിനിമയുടെ ക്ലൈമാക്സ്‌ ഓര്‍ത്തു കടലമുട്ടായിയും കൂട്ടി ആര്‍കും തരാതെ അടിചിരുന്നതും ,എല്ലമാസം 31 നു കിട്ടുവിനെകൊണ്ട് കോട്ടര്‍ വാങ്ങിപിച്ചു 1 അം തീയതി ഞങ്ങള്‍ വരുന്നതിനു മുന്‍പ് അടിച്ചു തീര്‍ത്തു മുഖത്ത് എലി പുന്നെല്ലു കണ്ടമാതിരി ഒരു ചിരിയും ചിരിച്ചു ഞ്ഞളിഞ്ഞിരുന്നതും, എല്ലാ ഞായറാഴ്ചയും തലയാട് പോയി ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കകൂട്ടാന്‍ കണ്ടമാതിരി കപ്പബിരിയനിയും പന്നിയിറച്ചി തിന്നതും ഒന്നും ഓര്‍മ്മയില്ല അല്ലെ ?എല്ലാം ഞാനോര്കുന്നു സ്മരണ വേണം തിരുമേനി സ്മരണ