യുദ്ധ കൊതിയന്മാരായ ഇസ്രയേലും ,അമേരിക്കയും ,ബ്രിട്ടനും കാനഡയും ,മറ്റു സാമ്പത്തിക ആയുധ ശേഷിയുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്‍റെ സുരക്ഷിതതിനുള്ള പേര് പറഞ്ഞും അവരുടെ തിട്ടൂരത്തിന് കൂട്ട് നില്കാത്ത രാജ്യങ്ങളെ ഉപരോധിക്കുകയും ആക്രമിച്ചു നശിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറെയായി .ഇല്ലാത്ത അണുബോംബിന്റെ പേരില്‍ ഇറാഖിനെയും,സ്വന്തം മണ്ണിനു വേണ്ടി പോരാടുന്ന ഫലസ്തീനിനെയും,അഫ്ഗാനെയും അത് പോലെതന്നെ എവിടെയൊക്കെ ഇടപെടാന്‍ കഴിയുമോ അവിടെയെല്ലാം കടന്നു ചെന്ന് നേരിട്ടോഅല്ലാതെയോ നശിപ്പിക്കാന്‍ ശ്രമിക്കുന്നു .ഇറഖിനെ ആക്രമിക്കാന്‍ പറഞ്ഞ അതെ കാരണം തന്നെയാണ് ഇപ്പോള്‍ ഇറാനെആക്രമിക്കാനും
അമേരിക്ക പറയുന്നത് .ഇതിന്‍റെയെല്ലാം സ്ഥാപിത ലക്‌ഷ്യം പ്രധാനമായും ഒന്ന് അറബ് രാജ്യങ്ങളിലുള്ള എണ്ണ ഖനികളാണ് .രണ്ട് ലോകത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ചു ഭീതി പരത്തി ഇസ്രയേലും അമേരിക്കയും നിര്‍മിക്കുന്ന ലോക നശീകരണ ആയുധങ്ങളും സാങ്കേതിക വിദ്യകളും വിറ്റു കാശാക്കുക.ലോകത്ത് നിലവിലും ഭാവിയിലും അവിശ്യമായി വരുന്ന ക്രുഡോയില്‍ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് അറബ് നാടുകളാണ്.ഈ എണ്ണ പാടങ്ങളുടെ നിയന്ത്രണം അവര്‍ക്ക് ലഭിക്കുന്നതിനു വേണ്ടിയാണു കള്ള ആരോപണങ്ങള്‍ ഉന്നയിച്ചു മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നത് .ഇതെല്ലാം തിരച്ചരിഞ്ഞെങ്കിലും ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ എല്ലാം സഹിക്കുകയാണ്പല രാജ്യങ്ങളും .ഇറാന്‍ ,വെനിസ്വെല ,ഉത്തര കൊറിയ ,ചൈന .ക്യുബ പോലുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ തിട്ടൂരത്തെ എതിര്‍ത്ത് കൊണ്ടിരിക്കുന്നു .ഇറാനെ പോലുള്ള വന്‍ എണ്ണ സമ്പത്തുള്ള ഒരു രാജ്യത്തെ ഇസ്രയേലും അമേരിക്കയും ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ചൈനയും റഷ്യയും പോലുള്ള വലിയ ശക്തികളും ഉത്തരകൊറിയ ,വെനിസ്വെല ,ക്യുബ പോലുള്ള ഇടത്തരം ശക്തികളും ഇറാനെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കും . അത് ഒരു ലോക യുദ്ധത്തിലേക്ക് വഴി തെളിക്കും .ഇറാഖിനെ പോലെയോ അഫ്ഗാനെ പോലെയോ അല്ല മോശമല്ലാത്ത ആയുധ നാവിക ശക്തിയുള്ള രാജ്യമാണ് ഇറാന്‍.... .. അത് മാത്രമല്ലഇസ്രയേലും അമേരിക്കയും ഇറാനെ ആക്രമിച്ചാല്‍ ഇറാന്‍ അമേരിക്കയുടെ സൌഹൃദ രാജ്യങ്ങളായ സൌദി ,കുവൈത്ത് ,ഖത്തര്‍ പോലുള്ള അമേരിക്കയോട് അടുത്തു നില്‍കുന്ന അറബ് രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ മുതിരും .പിന്നീട് പരസ്പരം ബന്ധമുള്ള രാജ്യങ്ങള്‍ പലരെയും പരസ്പരം സഹായിക്കും .ഒടുവില്‍ ഒരു ലോക മഹാ യുദ്ധമായി അത് മാറും.അണുവായുധം പോലുള്ള വിനാശകരമായ ആയുധങ്ങള്‍ ഉപയോഗിക്കാനും സാധ്യതയുണ്ട് .വീണ്ടും ഒരു ഹിരോഷിമയും നാഗസാക്കിയുംഉണ്ടാകും .ഇതിന്റെയെല്ലാം ദുരിതത്തില്‍ നിന്നു ലോകത്തിനു രക്ഷ നേടാന്‍ ഒരു പാട് വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും .ലോകത്തുള്ള ഭൂരിപക്ഷം രാജ്യങ്ങളും എണ്ണ ഇറക്കുമതി ചെയ്യുന്നവരാണ് .യുദ്ധം തുടങ്ങിയാല്‍ എണ്ണ ഇറക്കുമതി നിലക്കും .എണ്ണ വരവ് നിലച്ചാല്‍ ഇത്തരം രാജ്യങ്ങള്‍ നിശ്ചലമാകും .പട്ടിണിയും വിലകയറ്റവും മൂലം സാധാരണ ജനങ്ങള്‍ പട്ടിണിയിലാകും .അത് കൊള്ളക്കും ആക്രമണത്തിനും വഴി വെയ്ക്കും.യുദ്ധം കൊണ്ട് സമാധാനം നേടാന്‍ കഴിയില്ല .യുദ്ധം കൂടുതല്‍ നാശത്തിലേക്ക് മാത്രമേ വഴി തെളിയു .എന്ന് ഇസ്രയേലും അമേരിക്കയും മനസ്സിലാക്കുന്നത് നല്ലതായിരിക്കും .
വിനാശ കാലേ വിപരീത ബുദ്ധി .........................
No comments:
Post a Comment