Saturday 28 April 2012

തീ


തീ ചൂളയിലെ കനലുകള്‍ക്ക് അണയാന്‍ കൊതി
പുകയാത്ത അടുപ്പിനു ആളി കത്താനും കൊതി 
തിരിഞ്ഞു നോക്കുമ്പോള്‍
കഴിഞ്ഞു പോയ കാലം ചാരമായി കിടക്കുന്നു 
മുന്നില്‍ പകച്ചു പോയ ജീവിതവും .
വിത്ത് പാകിയ കുറെ സ്വപ്‌നങ്ങള്‍ മുളക്കാതെ പോയി
മുളച്ചത് വളരാതെ മുരടിച്ചും പോയി 
തോറ്റു തോറ്റു ഇപ്പോള്‍ തോല്‍ക്കാന്‍ കൊതിയാകുന്നു 
ഞാന്‍ തോല്കുമ്പോള്‍ മറ്റാരോ ജയിക്കുന്നു 
അപ്പോള്‍ എന്‍റെ തോല്‍വിയിലും ജയം ഉണ്ട്
എന്തെങ്കിലും ചെയ്യുന്നവനെ ജയവും പരാജയവും ഉണ്ടാകുകയുള്ളൂ 
അപ്പോള്‍ കുറ്റവും ഉണ്ടാകും 
എന്നാലും മുന്നോട്ടു തന്നെ 
മനസ്സ് പതറുമ്പോള്‍ ഹൃദയ മിടിപ്പ് കൂടും 
എല്ലാം നല്ലതിന് എന്ന മഹദ് വചനം ഓര്‍ക്കും 
പിന്നെ എട്ടു കാലിയെയും..
കുറച്ചു നാള്‍ കൊണ്ട്  കുറച്ചു മറക്കും 
പിന്നെയും  വീണ്ടും പലതും  ചെയ്യും 
ഞാനങ്ങിനെ ആയി പോയി 
കാട്ടു ചെടികള്‍ക്കുംഭംഗിയും സുഗന്ധവും ഉണ്ടല്ലോ-
   എന്ന ഒരാശ്വാസം മാത്രം.     

Sunday 22 April 2012


ഏതു വാക്കിന്‍റെ പതര്‍ച്ച യിലാണോ
ഏതു പാട്ടിന്‍റെ ശ്രുതിയിലാണോ
ഏതു കാഴ്ചയുടെ നടുക്കതിലാണോ 
ആരെ കുറിച്ച്  ഓര്‍ക്കുമ്പോഴാണോ
കണ്ണു നിറയുന്നത്...എന്നറിയില്ല .
എങ്കിലും ........
ചെറിയ കുട്ടികളും മുതിര്‍ന്ന ആണുങ്ങളും  
കരയുന്നത് കണ്ടാല്‍ എന്‍റെ കണ്ണു നിറയും .

Monday 16 April 2012

സാഹിത്യ മൂട്ട


ഞാനിപ്പോള്‍ മുംബയിലെ പ്രശസ്തമായ താജ് ഹോട്ടലിലെ വിശാലമായ ലക് ഷരി റൂമിലാണ് ഇരിക്കുന്നത് .ഞാനിപ്പോള്‍ കഴിക്കുന്ന വീഞ്ഞിന്‍റെ വില നാന്നൂറ് ഡോളര്‍ ആണ് .ചുറ്റും പരിചാരകര്‍ എന്‍റെ വാക്കുകള്‍ ക്കായി കാത്തിരിക്കുന്നു .ഒരു സാഹിത്യ സമ്മേളനത്തില്‍  പങ്കെടുക്കുവാന്‍  മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ അതിഥി യായാണ്‌ ഈ തിരക്കിനിടയിലും ഞാന്‍  ഇവിടെ എത്തിയത് .
ഇന്ത്യയിലെ പ്രസസ്തരായ എഴുത്തുകാരും ബുദ്ധി ജീവികളും മന്ത്രിമാരും പങ്കെടുക്കുന്ന ഒരു വലിയ പരിപാടിയാണ് .എന്‍റെ നോവലിനായിരുന്നല്ലോ കഴിഞ്ഞ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് .അതിനു ശേഷം എനിക്ക് തിരക്ക് ഒഴിഞ്ഞ നേരമില്ല .
എല്ലാ പരിപാടിയിലും ഇപ്പോള്‍ ഞാന്‍ വേണം .ഇപ്പോള്‍ തന്നെ നമ്മുടെ എം .ടി സര്‍ വിളിച്ചിട്ട് ഫോണ്‍ വെച്ചതെ ഉള്ളു .പുള്ളി കാരന്‍റെ പുതിയ പുസ്തകത്തിന്‌എന്നോട്   അവതാരിക എഴുതാന്‍ പറഞ്ഞിരുന്നു .ഒഴിഞ്ഞു മാറാന്‍പറ്റാത്തത് കാരണം ഞാന്‍ സമ്മതിച്ചിരുന്നു .പക്ഷെ തിരക്കിനിടയില്‍ ഞാന്‍ മറന്നു പോയി .പെട്ടെന്ന് ശരിയാക്കാം എന്ന് പറഞ്ഞു ഞാന്‍ തടിയൂരി .ഫോണ്‍ നമ്പര്‍ ഒരു മാസം പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് .അവിടെ പങ്കെടുക്കണം ഇവിടെ സ്വീകരണം എന്ന് പറഞ്ഞു വിളിയോട് വിളി .ഡി.സി രവിയോട് അല്പം മുഷിഞ്ഞു തന്നെ സംസാരികേണ്ടി വന്നു .എന്‍റെ അടുത്ത പുസ്തകം അവര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ കൊടുക്കണം എന്ന് പറഞ്ഞു വല്ലാതെ ശല്യം ചെയ്യുന്നു .പണ്ട് എന്‍റെ കുറച്ചു കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ രവിയുടെ അടുത്തു പോയതാണ് .എന്‍റെ കഥകളില്‍ സാഹിത്യം കുറവാണു ജീവിത അനുഭവങ്ങള്‍ കൂടിപോയി എന്ന് പറഞ്ഞു എന്നെ മടക്കി .മുഹമ്മദ്‌ ബഷീറിന്റെയും  ,എം .ഡി യുടെയും പുസ്തകങ്ങള്‍ ഒന്ന് കൂടി വായിക്കാന്‍ രവിയോട് പറഞ്ഞു  ഞാനും പോന്നു .ഇന്നിപ്പോള്‍  ഞാന്‍ എന്തെങ്കിലും എഴുതിയാല്‍ മതി എന്നാണ് രവി പറയുന്നത് .കുറച്ചു പിന്നാലെ നടക്കട്ടെ .
ഈ സാഹിത്യ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നു ഞാന്‍ മാത്രമേ പങ്കെടുക്കുന്നുള്ളു.അത് മുകുന്ദനും,സക്കറിയക്കും അത്ര ദഹിക്കുന്നില്ല എന്ന് തോന്നുന്നു.കഴിഞ്ഞ മാസം കോഴിക്കോട് വെച്ചു നടന്ന അകിലേന്ത്യ പുസ്തകോത്സവം ഞാനായിരുന്നു ഉല്‍ഘാടനം ചെയ്തത്.അന്ന് കടവ് റിസോര്‍ട്ടി ലായിരുന്നു  സംഘാടകര്‍ താമസം നല്‍കിയതു .സൗകര്യം വളരെ കുറവ് .കേരളത്തില്‍ നല്ല ഹോട്ടലുകള്‍ ഇല്ല. കടവില്‍ വെച്ചു എന്നെ കാണാന്‍ എം,ടിയും ,മുകുന്ദനും ,സക്കറിയയും ,പുനത്തിലും എല്ലാവരും കൂടി വന്നിരുന്നു .അന്ന് ഞങ്ങള്‍ ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാരെ കുറിച്ച് ഒരുപാട് സംസാരിച്ചു .വി എസ ഖണ്ടെക്കരെയും ഖലീല്‍ ജിബ്രനോടും ,അരുന്ധതി റോയിയോടും എനിക്കുള്ള ഇഷ്ട്ടം ഞാന്‍ മറച്ചു വെക്കാതെ അവരോടു പറയുകയം ചെയ്തു .ബ്ലോഗില്‍ തട്ടി കൂടി എഴുതുന്ന പല ചോട്ടാ എഴുത്തുകാരുടെ  കൊമാളിതത്തെ കുറിച്ചും എനിക്ക് അവരോടുള്ള ഇഷ്ടകുറവും ഞാന്‍ അവരോടെ പങ്കു  വെച്ചു .ചൈനയിലെയും ഉത്തര കൊറിയയിലെയും സാഹിത്യത്തെ പറ്റി മുകുന്ദനും ,സക്കറിയക്കും ഒന്ന് അറിയില്ല എന്ന് എനിക്ക് മനസ്സിലായി .
''അള്ളോ'' ....എന്തോ ഒന്ന് കടിച്ചല്ലോ .എന്തൊരു വേദന .
ഞെട്ടിയുണര്‍ന്ന ഞാന്‍ തപ്പി പിടിച്ചു ലൈറ്റിട്ടു.ഒരു വലിയ മൂട്ട എന്‍റെ സാഹിത്യ ചോര കുടിച്ചു വീര്‍ത്തു അട്ടയെ പോലെ നീങ്ങുന്നു .
ഈ മൂട്ട എന്‍റെ സാഹിത്യ സ്വപ്‌നങ്ങള്‍ സ്ഥിരമായി നശിപ്പിക്കുന്നു .നല്ല മൂഡില്‍ വന്നതായിരുന്നു .എല്ലാം കളഞ്ഞു .ഈ മൂട്ടയെ വെറുതെ വിടരുത് .മുറിയുടെ  മൂലയിലിരുന്ന ചുറ്റിക എടുത്ത അടിച്ചു കൊന്നു .ആദ്യത്തെ അടിക്കു ചത്തെങ്കിലും പിന്നെയും ഒരു പാട് അടിച്ചു .ഒരു കൊല നടത്തിയപ്പോള്‍ മനസ്സിന് വല്ലാത്ത  സുഖം .
നിങ്ങള്‍ക്ക്‌ ഇപ്പോള്‍ തോന്നുന്നുണ്ടാവണം ഇയാള്‍ക്ക് വട്ടാണോ എന്ന് .എന്നാല്‍ ഞാനൊരു സത്യം പറയാം ,എനിക്ക് ശരിക്കും  വട്ടാണ്‌......

Thursday 12 April 2012


എന്‍റെ എല്ലാ  കൂട്ടുകാര്‍ക്കും വിഷു കൈനീട്ടമായി 
നിങ്ങളുടെ സ്വപ്നങ്ങളും വേദനകളും  എഴുതാന്‍ ' ഓട്ടോഗ്രാഫ് ;http://auttograff.blogspot.com/
എല്ലാവര്‍ക്കും വിഷു ആശംസകള്‍ 

രാത്രി


ഉള്ളിലെ പറയാത്ത കഥകള്‍ 
നൊമ്പര താല്‍ പൊട്ടി കരഞ്ഞപ്പോള്‍ 
കഴിഞ്ഞു പോയ പുലരികള്‍ പോലും വിതുബി
ജീവന്‍റെതുടിപ്പുമായി എത്തുന്ന മഴ തുള്ളികള്‍ 
ഒരു വേള സൂര്യ കിരണ ത്തിനായി കാത്തിരുന്നു 
രാത്രികളെ സ്നേഹിച്ച കുറെ കാലങ്ങള്‍ 
പകല്‍ വേദന മാത്രം സമ്മാനിച്ചപ്പോള്‍ 
മനസ്സിനെ ശാന്ത മാക്കിയതും തലോടിയതും 
ഏറെ സ്വപ്‌നങ്ങള്‍ സമ്മാനിച്ചതും 
ഭയപെടുതാത്ത നിശബ്ധമായ രാത്രികളായിരുന്നു 
പലപ്പോഴും പലതിനെയും വെറുത്തു 
ഒടുവില്‍ തിരിച്ചറിഞ്ഞു ..........
വെറു കേണ്ടത് എന്നെ തന്നെയായിരുന്നുവെന്ന് 
കൂടെയുള്ള യാത്രക്കാര്‍ പുലരാന്‍ കൊതിച്ചപ്പോള്‍ 
ഞാന്‍ മാത്രം ഉറങ്ങാതെ സന്ധ്യക്ക്‌ കൂട്ടിരുന്നു 
പലരും തീര്‍ത്തു പറഞ്ഞു ഇറങ്ങിയപ്പോഴും 
മനസ്സില്‍ നന്മയുള്ള ചിലര്‍ കാത്തിരുന്നു .
അല്‍പ സമയത്തിനകം നേരം വെളുക്കും 
ഇനി തുടങ്ങേണ്ടത് പുലരിയില്‍ നിന്നോ 
സന്ധ്യകളുടെ തുടക്കത്തിലോ ..
ഉറ്റവര്‍ പിരിഞ്ഞപ്പോഴും ചിതയ്ക്ക് 
ആത്മാവ്‌ കൂട്ടിരിക്കുകയായിരുന്നു .

Wednesday 11 April 2012

ഒസ്യത്ത്‌എപ്പോഴും നഷ്ട പെടാവുന്ന ജീവനും കൊണ്ട് നടക്കുന്നവരാണ് നമ്മള്‍.പ്രായ ഭേദമില്ലാതെ മരണത്തിനു അടിമ പെട്ടിരിക്കുന്നു .കിട്ടിയത് ലാഭം കിട്ടാനുള്ളത് നിധിയും .അതിനാല്‍ ചിലത് പറഞ്ഞു വെയ്ക്കണം .കിട്ടിയാല്‍ അതും ലാഭം .എത്ര വലിയവനായാലും എത്ര സമ്പാതിച്ചാലും നിലനിര്‍ത്താന്‍ കഴിയാത്ത ജീവിതം ഏതൊരാള്‍ക്കും നഷ്ട്ടം തന്നെയാണ് .

പങ്കു വെയ്ക്കാന്‍ ഒന്നുമില്ലെങ്കിലും 
എനിക്കുമുണ്ടൊരു ഒസ്യത്ത്
വെള്ളപേപ്പറില്‍ എഴുതി ഞാന്‍ വെയ്ക്കാം
വെള്ള തുണിയില്‍ പോതിയുബോള്‍ നിങ്ങളരിയാന്‍
അവസാന നിശ്വാസം കഴിഞ്ഞു അധികം കിടത്തരുത്
ആര്‍ത്തു കരഞ്ഞെന്നെ സങ്കട പെടുത്തരുത്
ഒരു ഇത്തിരി തണലിലെ  എന്നെ കിടതാവു.
എന്നിട്ട് 
ചോര ബന്ധങ്ങള്‍  ആദ്യം പിരിയണം 
ഒരു  സായന്തനത്തില്‍ പിരിയുന്നത് പോലെ 
ഒടുവില്‍ പിരിയുക സൌഹൃദ കൂട്ടങ്ങളെ .
സ്വപ്‌നങ്ങള്‍ കണ്ടു ഞാനുറങ്ങട്ടെ .

Monday 9 April 2012

തട്ടിപ്പ്നമ്മുടെ നാട്ടിലെ പല കെട്ടു കഥകള്‍ കേട്ടാണ് നമ്മളെല്ലാം വളര്‍ന്നത്‌ .ഈ കഥ കളുടെയെല്ലാം യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയുകയുമില്ല ആരും 
അന്നെഷിച്ചു പോകാറുമില്ല.തല മുറകളായി നമ്മുടെ കാരണവന്മാര് കൈമാറി വന്ന ഊഹ കഥകളുടെ പല സത്യങ്ങളും ഇന്നും മറഞ്ഞു കിടക്കുകയാണ് .നേരിട്ട് കണ്ടവരോ കേട്ടവരോ ഇന്ന് ജീവനോടെയില്ല .പുതിയ ആളുകള്‍  പോലും പല സത്യങ്ങളും ഓരോരുത്തരുടെ ഭാവന അനുസരിച്ച്സത്യമല്ലാത്ത തരത്തില്‍ മാറ്റി തീര്‍ത്തിരിക്കുന്നു .അന്നത്തെ സ്ഥിതി ഇങ്ങിനെ മാത്രമായിരുന്നെങ്കില്‍  ഇന്ന് പഴയ എല്ലാ തട്ടിപ്പുകളും കെട്ടു കഥകളും നിലനിര്‍ത്തി കൊണ്ട് ആധുനിക തട്ടിപ്പുകള്‍ തഴച്ചു വളരുന്നു .
തടി കുറയ്ക്കാനും കൂട്ടാനും പുറത്തു പുരട്ടാനുള്ള മരുന്ന് ,നീളം വെയ്ക്കാന്‍ ലേഹ്യം ,സൌധര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും മരുന്ന് .കാര്യ സാധ്യത്തിനും പെട്ടെന്ന് പനക്കാരനാകാനും  ഏലസും, മന്ത്രവാതവും.ചിട്ടി കമ്പനികളും ഫ്ലാറ്റ് തട്ടിപ്പ്  ഇങ്ങിനെ നീണ്ടു പോകുന്നു .
ഇന്ത്യയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 
ഇത്തരം ദേശീയ അന്തര്‍ ദേശീയ തട്ടിപ്പ് സംഘങ്ങളുടെ പ്രധാന മാര്‍ക്കറ്റില്‍ ഒന്ന് കേരളമാണ്.ബുദ്ധിയുള്ളവരാനെന്നു സ്വയം വിശേഷികുന്ന നമ്മളെ പറ്റിക്കാന്‍ എളുപ്പമാണെന്ന് അറിയാവുന്ന കമ്പനികള്‍ അത് തന്ത്ര പൂര്‍വ്വം മുതലെടുക്കുന്നു .റോഡരികില്‍ ഏതെങ്കിലും ഒരാള്‍ കുറച്ചു മരുന്ന് നിരത്തി വെച്ചു ഇതു കഴിച്ചാല്‍ ആയുസ്സ് കൂടും എന്ന് പറഞ്ഞാല്‍ പോലും കൂട്ടം കൂടി നിന്നു വാങ്ങുന്നവരായി മാറി മലയാളികള്‍ .
പണ്ടെത്തെ ജനങ്ങള്‍ക്ക്‌ കാര്യങ്ങള്‍ അറിയാനുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു .വാമൊഴിയായി അറിഞ്ഞത് കൊണ്ടാകാം പല കഥകളും തെറ്റായി പ്രചരിക്കാന്‍ ഇടയായതും .എന്നാലോ ഇന്നത്തെ അവസ്ഥ അങ്ങിനെയാണോ ഓരോ കാര്യങ്ങളെ പറ്റി വ്യക്തമായി അറിയാനുള്ള സാഹചര്യം ഇന്നുണ്ട്.എന്നിട്ടും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കപെടുന്ന കാലമായി മാറി .ഉറ്റവരെയും സുഹൃത്തുക്കളെയും 
വിശ്വസിക്കാന്‍ നമുക്ക് പേടി യാണ് .കുത്തക കമ്പനികള്‍ പ്രചരിപ്പിക്കുന്ന കഥകളും പരസ്യങ്ങളും നമ്മള്‍ പൂര്‍ണമായും വിശ്വസിക്കും .ഇത്തരം കമ്പനികള്‍ നമ്മുടെ നാട്ടില്‍ നിന്നു ജനങ്ങളെ കബളിപ്പിച്ചു ചോര്‍ത്തിയ പണമുണ്ടെങ്കില്‍ നമ്മുടെ നാട് അമേരിക്കയെ വെല്ലുന്ന തരത്തില്‍ വികസിക്കുമായിരുന്നു.
ഇതിനൊക്കെ  അല്പം പരിഹാരം മുന്നോട്ടുള്ള കാലത്ത് വേണമെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് വീട്ടില്‍ വെച്ചും സ്കൂളില്‍ വെച്ചും അവിശ്യമായ ബോധ വല്കരണം നടത്തണം .കുട്ടികള്‍ക്ക് അടിസ്ഥാനമില്ലാത്ത കഥകള്‍ പറഞ്ഞു കൊടുത്തു അവരുടെ ബുദ്ധിയെ, ചിന്തകളെ തെറ്റായ വഴിക്ക് നയിക്കരുത് . ഗവര്‍മെന്റ്റ് ശക്തമായ നിയമ നിര്‍മാണം കൊണ്ടുവരികയും മാധ്യമങ്ങള്‍ ഇത്തരം തട്ടിപ്പ് പരസ്യങ്ങളും കഥകളും പ്രച്ചരിപ്പിക്കതിരിക്കയും  ചെയ്താല്‍ നമ്മുടെ സമ്പത്ത് തട്ടിപ്പ് വീരന്മാര്‍ കൊണ്ട് പോകാതെ സംരക്ഷിക്കാം .