Showing posts with label പ്രവാസം. Show all posts
Showing posts with label പ്രവാസം. Show all posts
Tuesday, 15 May 2012
Sunday, 6 May 2012
പ്രവാസി സംഘടന
പ്രവാസി സംഘടനകളെ നിര്‍ത്തു നിങ്ങളുടെ കോലം കെട്ടലുകള്‍.ആര്‍ക്കു വേണ്ടിയാണു നിങ്ങള്‍ നാട്ടിലെ രാഷ്ട്രീയത്തിന്‍റെ പതിപ്പ് കമ്മിറ്റികള്‍ ഉണ്ടാക്കി പരസ്പരം പോരാടുന്നത് .പത്ര താളുകളിലും ഇന്‍റെര്‍ നെറ്റിലും നിങ്ങളുടെ വിഴുപ്പലക്കല്‍ കണ്ട് നിങ്ങളെ പോലെ പ്രവാസികളായ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു .പ്രവാസികളുടെ വരുമാനം കൊണ്ട് പുരോഗതി കൈവരിക്കുകയും ഇപ്പോള്‍ നില നില്‍ക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തെ ഭരണവര്‍ഗ്ഗം ഇന്നും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുകയും പ്രവാസികളുടെ ഒരു പാട് പ്രശ്നങ്ങള്‍ കണ്ടി ല്ലെന്ന് നടിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ സന്ഘടിക്കാതെ പാവപെട്ട പ്രവാസികളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി തമ്മില്‍ തല്ലുന്ന നാണം കെട്ട പരിപാടി എത്രയും പെട്ടന്ന് നിര്‍ത്തുക .കേന്ദ്രത്തിലും കേരളത്തിലും ഇതു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവഗണിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയം കലര്‍ത്താതെ ഒരു മിച്ചു ചേരേണ്ട കാലം കഴിഞ്ഞിരിക്കുന്നു .ഇനിയും ഇതിനെതിരെ ഒന്നിക്കാന്‍ വൈകിയാല്‍ അതിന്‍റെ പ്രത്യാകാതം എങ്ങിനെയായിരിക്കും പറയാന്‍ കഴിയില്ല .അപ്പോള്‍ ഈ പറയുന്ന പ്രവാസി സംഘടനകളുടെ കയ്യില്‍ നില്‍ക്കില്ല .ഇതിലെ വേറൊരു തമാശ പ്രവാസി സംഘടനകളിലെ നേതാക്കന്മാര്‍ എല്ലാം ഒരു തരത്തിലും പ്രയാസവും കഷ്ട്ടപാടും ഉള്ള ആളുകളല്ല .സുഖമുള്ള ജോലിയും കൈ നിറയെ റിയാലും ഉള്ള ആളുകളാണ് ഇവര്‍.പണം കൂടുമ്പോള്‍ ഉള്ള ഒരു അസുഖം ഉണ്ടല്ലോ അധികാരം അതിനു വേണ്ടിയാണ് ഈ തമ്മിലടി .നാട്ടില്‍ നിന്നു വരുന്ന നേതാക്കന്മാര്‍ക്ക് സ്വീകരണം നല്‍കുക ,പത്ര താളുകളില്‍ വരാന്‍ വേണ്ടിയുള്ള ഷോ കള്‍നടത്തുക ഇതൊക്കെയാണ് ഇവരുടെ സംഘടന പ്രവര്‍ത്തനം .പ്രവാസികള്‍ എല്ലാം തിരിച്ചറിയേണ്ടിയിരിക്കുന്നു .
Thursday, 22 December 2011
സൌദിയിലെ സ്വദേശി വല്കരണവും മലയാളിയുടെ ആശങ്കകളും '

സൌദിയിലെ സ്വദേശി വല്കരണവും മലയാളിയുടെ ആശങ്കകളും '

സൌദിയില്‍ സ്വദേശി വല്കരണ ത്തിന്‍റെ ശക്തമായ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ് .ഇതിനു മുന്‍പും സ്വദേശി വല്കരണത്തിന് പല രീതിയിലുള്ള പ്രവര്‍ത്തനവും ആലോചനകളും നടന്നിരുന്നു .അതെല്ലാം വേണ്ടത്ര വിജയിക്കാതെ പോയി .ലോകത്തിലാകമാനം തൊഴിലില്ലായ് മയും അഴിമതിക്കും എതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്കാന്‍ ഗവര്‍മെന്റ്റ് ബാധ്യതയാ യിരിക്കുന്നു .മറ്റു രാജ്യങ്ങളെ അപേഷിച്ചു തൊഴില്‍ സാഹചര്യം ഏറെയുള്ള രാജ്യമാണ് സൌദി .ഏകദേശം എട്ടു ലക്ഷത്തോളം ആളുകളാണ് പേര് രെജിസ്റ്റെര്‍ ചെയ്തിട്ടുള്ളത് .അതില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണ് .ഇതില്‍ തന്നെ പലരും തൊഴിലില്ലാ വേതനം ലഭിക്കാന്‍ വേണ്ടിയാണു രെജിസ്റ്റെര്‍ ചെയ്തിരിക്കുന്നത് .ആത്മാര്‍ഥമായി തൊഴില്‍ ചെയ്യാന്‍ യുവാക്കള്‍ തയ്യാറായാല്‍ വളരെ നിസാരമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണ് .രാജ്യത്തെ തൊഴില്‍ ദാതാക്കളെ നാലായി തരം തിരിച്ചു അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സമയപരിധിയും ഗവര്‍മെന്റ്റ് നല്‍കിയിരിക്കുന്നു .അതില്‍ പല നിര്‍ദേശങ്ങളുടെയും സമയം ഏതാണ്ട് കഴിഞ്ഞിട്ടുമുണ്ട് .തൊഴിലാളികളും കമ്പനികളും ആകെ ആശങ്കയിലാണ് തള്ളി നീങ്ങുന്നത് .പ്രത്യകിച്ചു ഫ്രീ വിസയില്‍ ജോലിചെയ്യുന്ന ആളുകള്‍ക്കാണ് കൂടുതല്‍ ആശങ്ക .അന്യ രാജ്യകാര്‍ക്കും ഇന്ത്യയിലെ കേരളം ഒഴിച്ച് മറ്റു സംസ്ഥാനക്കാര്‍ക്കും ഈ വിഷയത്തില്‍ ആധിയില്ല .കാരണം നാട്ടിലെയും സൗദിയിലെയും ദൈനദിനം കാര്യങ്ങള്‍ അവര്‍ അറിയുന്നില്ല .ടി വിയും പത്രങ്ങളും യധേഷ്ട്ടം നമുക്കുള്ളതിനാല്‍ എല്ലാം നമ്മള്‍ അറിയുന്നു പക്ഷെ ആധിയും കൂടുന്നു .ഇപ്പോള്‍ തന്നെ പലരും നാട്ടില്‍ പോയിട്ട് തിരിച്ചു വരാത്തവരുണ്ട് .നാട്ടില്‍ പോകാന്‍ മടിക്കുന്നവരുണ്ട് , കച്ചവടം നടത്തുന്ന പലരും കട വില്പനയ്ക്ക് വെച്ചിരിക്കുന്നു. ഇക്കാമ പുതുക്കാന്‍ കൊടുത്തിട്ട് കിട്ടാതവരുണ്ട് .എങ്ങും ചര്‍ച്ചകളും ആശങ്കകളുമാണ് .'നിതക്കാത്' കഴിഞ്ഞാല്‍ 'താഖത്'' എന്ന പേരില്‍ ഒന്ന് കൂടി ശക്തമായ തൊഴില്‍ പരിഷ്കരണം കൊണ്ട് വരും എന്നു സൌദി മന്ത്രി ആവര്‍ത്തിച്ചു പറയുന്നു .
സൌദിയില്‍ നിന്നു വലിയ ഒരു വിഭാഗം പ്രവാസികള്‍ ഒരു മിച്ചു കേരളത്തിലേക്ക് മടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി എന്നു പറയാന്‍ കഴിയില്ല .ഇക്കാലമത്രയും പ്രവാസികളെ പറഞ്ഞു പറ്റിച്ച സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ കഴിയില്ല തീര്‍ച്ച .അതിനാല്‍ പല പ്രവാസികളും സൌദി ഗവര്‍മെന്റ്റ് നാട്ടിലേക്ക് കയറ്റി വിടുമ്പോള്‍ അവസാനത്തെ വിമാനത്തില്‍ പോകാം എന്നു കരുതിആശങ്കയോടെ ഭയത്തോടെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു .
'
Monday, 19 December 2011
അങ്ങിനെ കെ സി ജോസെഫും സൗദി അറേബ്യ കണ്ടു
അങ്ങിനെ കെ സി ജോസെഫും സൗദി അറേബ്യ കണ്ടു. ഇനി കുറച്ചു ഗള്‍ഫ് രാജ്യങ്ങള്‍ കൂടി കാണാന്‍ ബാക്കിയുണ്ട് .അതൊക്കെ കാണണം പി സി ജോസെഫിന്റെ മനസ്സില്‍ ഇപ്പോള്‍ ഇതൊക്കെ യുള്ളൂ .ഇപ്പോഴേ നടക്കൂ .എപ്പോഴാണ് മന്ത്രി സഭ താഴെ വീഴുന്നത് അറിയില്ല .കയ്യാല പുറത്തെ തേങ്ങ പോലെയാണ് അവസ്ഥ . സൌദിയിലെ സന്ദര്‍ശനം ഭംഗിയായി നടന്നു .വാഗ്ധാനങ്ങള്‍ക്ക് ഒരു കുറവുമില്ല .ഒന്നും നടക്കില്ല എന്നു പ്രവാസികള്‍ക്കും അറിയാം .അവര്‍ ഇതൊക്കെ പലകുറി കണ്ടതാണ് .എന്നാലും മോശമാക്കിയില്ല പരാതികളും ,നിവേദനങ്ങളും ,സങ്കടങ്ങളും നിറയെ വിളമ്പി.മലയാളി പ്രവാസി സംഘടനാ നേതാക്കള്‍ക്ക് ഇതെല്ലാം ഒരാളോടും കൂടി പറഞ്ഞല്ലോ എന്ന ഒരാശ്വാസം .പലരും പോയി കാണാതിരുന്നു പറഞ്ഞിട്ട് കാര്യമില്ല എന്നവര്‍ക്കറിയാം . കുറെ സമയവും പണവും നഷ്ട്ട മാകും എന്നു അവര്‍ക്കും തോന്നി കാണും.പ്രവാസികള്‍ക്ക് പുതിയ വാഗ്ദാനം ആവിശ്യമില്ല .നിങ്ങളുടെ മുന്‍പ് വന്ന മന്ത്രിമാരും നേതാക്കന്മാരും നല്‍കിയ വാഗ്ദാനം പൊടി തട്ടി എടുത്തു നടപ്പിലാക്കുക അതാണ് വേണ്ടത് .അല്ലാതെ നികുതി പണം മുടക്കി എവിടെ വന്നു ബടായി അടിച്ചിട്ട് കാര്യമില്ല .എം. എം ഹസ്സന്‍ സര്‍ക്കാര്‍ ചിലവില്‍ ഉംറ ചെയ്യാന്‍ വന്നതാണ് .അതിനെ പറ്റി കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല .ഹജ്ജിനും ഉംറ ക്കും വരുന്ന ഒരു രാഷ്ട്രീയ ക്കാരെയും വിളിച്ചു വരുത്തി സ്വീകരണം കൊടുക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്നത് പ്രവാസി സംഘടനകള്‍ ആദ്യം നിര്‍ത്തണം .വൈകുന്നേരം വരെ കഷ്ട്ട പെട്ട് ക്ഷീണിച്ചു വന്നു ഇവന്മാരുടെ മുന്നില്‍ ഇരുന്നു പുളിച്ചു തികട്ടിയ ടയലോഗ് എന്തിനു കേള്‍ക്കണം .ഒരു വര്‍ഷം എത്ര റിയാല്‍ ഇങ്ങിനെ നശിപ്പിക്കുന്നു .ഏജെന്റ്റ് ഇന്‍റെ ചതിയില്‍ പെട്ടും അറിയാതെ പറ്റിയ കുറ്റങ്ങളിലും പെട്ട് ജയിലില്‍ കഴിയുന്ന എത്ര നിരപരാധികള്‍ ഉണ്ട് ,ആടിനെ പോലെ ജീവിക്കുന്ന എത്ര മലയാളികള്‍ ഇവിടെയുണ്ട് .ഈ അനാവിശ്യമായി ചിലവഴിക്കുന്ന റിയാല്‍ പാവപെട്ട അവരെ സഹായിക്കാന്‍ ചിലവഴിച്ചാല്‍ ഒരാളെങ്കിലും രക്ഷപെട്ടാല്‍ അവന്‍റെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്കു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ല
പ്രവാസി മന്ത്രി ഒരു പേരിനെങ്കിലും ജയിലില്‍ കഴിയുന്ന മലയാളികളെ ഒന്ന് നേരില്‍ കണ്ടിരുന്നെങ്കില്‍ അത് അവര്‍ക്കൊരു ആശ്വാസം ആകുമായിരുന്നു .അല്ലാതെ എ സി റൂമില്‍ നിന്നു പ്രസംഗിചിട്ടു കാര്യമില്ല .ഇവിടെത്തെ ചൂടില്‍ ഒരു പത്തു മിനിട്ട് നടക്കുക അപ്പോള്‍ മനസ്സിലാകും പ്രവാസത്തിന്‍റെ ചൂടും കഷ്ടപാടും .എന്നാലും അടുത്ത നേതാവിനെ സ്വീകരിക്കാന്‍ ആരെക്കൊയോ കാത്തിരിക്കുന്നു .
Sunday, 24 July 2011
പ്രവാസി
പ്രവാസി
പ്രവാസികളുടെ കണ്ണുനീരാണ് അറബികടല്‍. കണ്ണു നീരിന്‍റെ ഉപ്പും ചൂടുമാണ് അറബികടലിനും.
പ്രവാസത്തിന്റ്റെ തീച്ചൂളയില്‍ നിന്ന് ഉയര്‍ന്ന പുകയേറ്റു കണ്ണ് നിറഞ്ഞപ്പോള്‍ തോന്നിയതാകാം .
പ്രിയ പെട്ടതെല്ലാം ഉപേഷിച്ച് ഈ മരുഭുമിയില്‍ വീടിനും നാടിനും വേണ്ടി രാവും പകലുമില്ലാതെ കുറെ അക്ഞാത ശരീരങ്ങള്‍ എല്ലാം സഹിക്കുന്നു എല്ലാം .
പറഞ്ഞാല്‍ തീരുന്നതോ പറഞ്ഞറിയിക്കാന്‍ കഴിയുന്നതോ അല്ല പ്രവാസം .കടലിന്‍റെ നിശബ്ദത യും ആഴവും തിരമാലകളും എല്ലാം നിറഞ്ഞതാണ് ഈ മരുഭൂമി .
നമ്മുടെ നാടും വീട്ടുകാരും കൂട്ടുകാരും എത്ര സുന്ദരവും സ്നേഹമുള്ളവരും ആണന്നു മനസ്സിലാക്കാന്‍ വര്‍ഷങ്ങളുടെ പ്രവാസം തന്നെ വേണ്ടി വന്നു എന്നോര്‍കുമ്പോള്‍ എനിക്ക് എന്നോട് തന്നെ വെറുപ് തോന്നുന്നു.
ഇടുങ്ങിയ മുറിക്കുള്ളില്‍ ഏസിയുടെ മൂളലില്‍ ജോലിഭാരത്തിന്റെ ക്ഷീണത്തോടെ ഉറങ്ങാന്‍ കിടക്കുന്നതെ ഓര്‍മയുള്ളൂ അപ്പോഴേക്കും അടുത്തദിവസം ജോലിക്പോകാന്‍ സമയമാകും.
പല തൊഴില്‍ സ്ഥലങ്ങളിലും ജയില്‍ തുല്യമായ നിയമങ്ങളും രീതികളുമാണ് .
ആവോളം സ്വതന്ത്രം അനുഭവിച്ച നമ്മള്‍ക് പലപ്പോഴും സഹിക്യവുന്നതിലും അപ്പുറം ആയിരിക്കും .
കുടുംബത്തിലെ ഓരോ കാര്യങ്ങള്‍ ഓര്‍കുമ്പോള്‍ എല്ലാം സഹിച്ചു പിടിച്ചുനില്‍ക്കും .
ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ് പല പ്രവാസികളും. അതിലോരാളായ് ഞാനും
പല പ്രവാസികളും വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് പിന്നീട് നാട്ടിലെത്തിയാല്‍ ഒരുപിടി രോഗങ്ങള്‍ മാത്രം ബാക്കി . വിരലില്‍ എണ്ണാവുന്ന ചില ആളുകള്‍ സുഖമായി കഴിയുന്നത് കണ്ടാണ് ആളുകള്‍ പലതും ചിന്തിക്കുക.
ഓരോ മനുഷ്യനും അല്പകാലം പ്രവസിയാകണം. അപ്പോള്‍ നമ്മുടെ നാടും വീടും ജീവിതവും എല്ലാം
പൂര്‍ണ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കഴിയും .മെഴുകുതിരി പോലെയാണ് പ്രവാസികള്‍ മറ്റാര്‍ക്കോ
വേണ്ടി പ്രകാശിച്ചു സ്വയം ഉരുകി തീരുന്നു . ഞങ്ങളെ കാത്തിരിക്കുന്ന നിങ്ങളാണ് ഭാഗ്യവാന്മാര്‍ .
Friday, 22 July 2011

Subscribe to:
Posts (Atom)