മനുഷ്യന്‍
സിനിമയില്‍ ,സീരിയലില്‍
ഇഷ്ട നായകന് ,നായികക്ക്
അല്ലെങ്കില്‍ അവരുമായി
അടുത്ത കഥാപാത്രങ്ങള്‍ക്ക്
ഒരു അപകടം സംഭവിച്ചാല്‍
ഒരു കയ്യേറ്റം നടന്നാല്‍
പ്രണയിക്കുന്നവരും അല്ലാത്തവരും
വേര്‍ പിരിഞ്ഞാല്‍ അവര്‍ക്ക്
വേദനിക്കുന്ന ഒരു സീന്‍ വന്നാല്‍
നമ്മുടെ കണ്ണുനിറയും,തൊണ്ട ഇടറും
നമ്മുടെ സുഹൃത്തുക്കള്‍ക്ക് -
അയല്‍ വാസികള്‍ക്ക്,നാട്ടുകാര്‍ക്ക്
അപത്തുകളും,അപകടങ്ങളും
ഉണ്ടാകുമ്പോള്‍ പലരുടെയും
കണ്ണു നിറയുന്നില്ല തൊണ്ട ഇടരുന്നില്ല
പച്ചയായ ജീവിത കഥ
ഒറ്റ ടേക്കില്‍ ജീവിച്ചു നരകിക്കുന്നവരുടെ
കണ്ണീരു കാണുമ്പൊള്‍ ആരും കരയുന്നില്ല
ഒരു സീന്‍ നാലും അഞ്ചും ടേക്കില്‍
അഭിനയിച്ചു എഡിറ്റു ചെയ്തു
ഫിലിമാക്കി ക്യു നിന്നുതീവിലകൊടുത്തു
ടിക്കറ്റെടുത്ത് നമ്മള്‍ കരയും
നമ്മള്‍ തന്നെയാണോ മനുഷ്യര്‍ ?
No comments:
Post a Comment