പലപ്പോഴും
കഴിഞ്ഞു പോയ കാലം ഓക്കാനിക്കുമ്പോള്‍
മനസ്സിന്‍റെ ഒഴുക്കില്‍ ഒലിച്ചു പോകാറാണ് പതിവ്.
നമുക്ക് തോന്നുന്നതാവാം ശരി
തെറ്റിനെ കാലത്തിന്‍റെ കൈകളില്‍ ഏല്പിച്ചു
മറവിയുടെ നൂല്‍ പുതപ്പില്‍ ഒളിച്ച് ഉറങ്ങാം
അല്ലെങ്കില്‍ യാത്രയുടെ വേഗത കുറയും .
കണ്ടത് കണ്ണില്‍ പകര്‍ത്തണം
കേട്ടത് ചെവിയിലും
പറയാനുള്ളത് മനസാക്ഷി പറയും
ഭൂത കാലം -വര്‍ത്തമാന കാലത്തോട്
വല്ലാതെ പരിഭവിക്കുന്നു.
നല്‍കിയത് സ്നേഹവും ജീവിതവും
നല്‍കാനുള്ളത് സമ്പാദ്യവും
ഒടുവില്‍ ഹൃദയമെന്ന ഖജനാവ്
കാലിയാകുമ്പോള്‍ കൂടെ പോരാന്‍
ആരുമുണ്ടാവില്ല .............
No comments:
Post a Comment