ടക്,ടക്ക് ടക്,ടക്ക്
എന്‍റെ ഹൃദയത്തിന്‍റെ വാതിലില്‍ ആരോ ശക്തിയായി മുട്ടി.ആരായിരിക്കാം ഈ അര്‍ദ്ധ രാത്രി, ഇത്ര ആധികാരികമായി എന്‍റെ വാതിലില്‍ മുട്ടാന്‍......,
അല്പം അമര്‍ഷത്തോടെ ഞാന്‍ ചെന്ന് വാതില്‍ തുറന്നു. നോക്കിയപ്പോള്‍ മുന്നില്‍ "മരണം'' .ആദ്യം ഞാനൊന്നു പകച്ചു .എങ്കിലും പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു .എന്താ ഇവിടെ ..വീട് മാറി കയറിയതാണോ?
മരണം ..പറഞ്ഞു .അല്ല ഞാന്‍ നിങ്ങളെ തേടി വന്നതാണ് .എനിക്ക് തെറ്റിയിട്ടില്ല .
ഞാന്‍ പറഞ്ഞു .ഇല്ല നിങ്ങള്‍ക്ക് തെറ്റി .ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു .എന്‍റെ കുടുംബത്തോടും കൂട്ട് കാരോടൊപ്പവും എനിക്ക് ഇനിയും ഒരു പാട് നാള്‍-- ജീവിക്കണം.മരണത്തെ പറ്റി ഞാന്‍ ചിന്തിച്ചിട്ടെയില്ല .
ഞാന്‍ആധികാരികമായി തറപ്പിച്ചു പറഞ്ഞപ്പോള്‍ മരണം ഒന്ന് പകച്ചു .പിന്നെ എന്തോ ആലോചിച്ചു ഇരുളിലേക്ക് മറഞ്ഞു .
No comments:
Post a Comment