Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Thursday, 15 March 2012



  1. കുരുത്തം കെട്ട ഗുരുനാഥന്‍ ..
എല്ലാവര്‍ക്കും പോലെ എനിക്കും ഉണ്ട് കുറെ ഗുരുക്കന്മാര്‍ .അതില്‍ ഒരാളെ നിങ്ങള്‍ക്ക്‌ പരിജയപെടുത്താം.എനിക്ക് കമ്പ്യൂട്ടറും ,ഡ്രൈവിങ്ങിന്റെയും ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ഗുരു .ഞാന്‍ സ്നേഹം കൂടുമ്പോള്‍ കുരു എന്നും വിളിക്കാറുണ്ട് .പേര് രതീഷ്‌ ഗുരു .കുരുത്തം ഇല്ലെങ്കിലും ഭൂ ഗുരുതാര്‍ഘഷണംനല്ല വണ്ണം ഉണ്ട് .വൈകുന്നേരങ്ങളില്‍ കാട്ടാസ് ബ്രാന്‍ഡ്‌ റം അടിച്ചു ഗുരു ഭൂമിയോട് ചേര്‍ന്ന് കിടക്കുന്നത് പല തവണ ഞാന്‍ കണ്ടിട്ടുണ്ട് .എന്നെ ബിയര്‍ അടിക്കാന്‍ പഠിപ്പിച്ചതും ഈ കാല ദ്രോഹിയായിരുന്നു.എന്നേക്കാള്‍ ആറേഴു വയസ്സ് കുറവാണു .അതിന്‍റെ മര്യാദയോന്നും ചിലപ്പോള്‍ കാണിക്കില്ല. പഠിപ്പിക്കാന്‍ വരുമ്പോള്‍ പുള്ളിക്ക് ഭയങ്കര ജാടയാണ്.ഗുരുവല്ലേ  ഗുരു  എന്തെങ്കിലും പറയാന്‍ പറ്റുമോ കുരുത്ത കേടു പറ്റും .അങ്ങിനെ എല്ലാം ഞാന്‍ സഹിച്ചു .എവിടുന്നൊക്കെയോ നുള്ളി പെറുക്കി ഞാനൊരു കമ്പ്യൂട്ടര്‍ വാങ്ങി വീട്ടില്‍ വെച്ചു .ഒരു പരിപാടി മനസ്സില്‍ കണ്ടായിരുന്നു വാങ്ങിയത് .എനിക്ക് കമ്പ്യൂട്ടര്‍ ഇന്‍റെ ഒരു എ ബി സി ഡി യും അറിയുകയും ഇല്ല അങ്ങിനെയാണ് പുള്ളികാരന്‍ എന്‍റെ ഗുരുവാകുന്നത് .അങ്ങിനെ എന്നെ കമ്പ്യൂട്ടര്‍ പഠിപ്പികാനുള്ള ആദ്യ ദിവസം വന്നു .കൂട്ടുകാരനായ ഗുരു വീട്ടില്‍ വന്നു പടിപ്പിക്കുകയല്ലേ .
രണ്ട് കിലോ കൊഴിയെല്ലാം വാങ്ങാം എന്ന് ഞാനും കരുതി .കുരുത്ത കേടു വേണ്ട .കൊഴിയെല്ലാം വെച്ചു വീട്ടുകാര്‍ കാത്തിരുന്നു .ഒരു രാത്രി കൊണ്ട് കുറെ കാര്യങ്ങള്‍ പറഞ്ഞു തരാം എന്നായിരുന്നു പറഞ്ഞത് .അല്പം വൈകിയാണെങ്കിലും വന്നു രണ്ടെണ്ണം അടിച്ചായിരുന്നു വന്നത് .
ഗുരു കമ്പ്യൂട്ടര്‍ തുറന്നു കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നു .എനിക്ക് ഒന്നും മനസ്സിലായില്ല .അപ്പോഴേക്കും ഭക്ഷണം കഴിക്കാനുള്ള സമയമായി .കോഴി കറി കൂട്ടി ഗുരുവും ഞാനും സുഭിക്ഷമായി കഴിച്ചു .പിന്നെ ഞാന്‍ കാണുന്നത് ഗുരു എന്‍റെ കട്ടിലില്‍ കിടന്നു സുഖമായി ഉറങ്ങുന്നതാണ് .ഇനി വിളിച്ചിട്ട് കാര്യമില്ല എന്ന് എനിക്കറിയാമായിരുന്നു .പിന്നെ ഞാനും കേറി കിടന്നു .കിടന്നു കൊണ്ട് ഞാനോര്‍ത്തു ഇങ്ങിനെ ഒരാഴ്ച പഠിച്ചാല്‍ എന്‍റെ സ്കൂള്‍ പൂട്ടും .പിന്നെ എല്ലാ ദിവസം വൈകുന്നേരങ്ങളില്‍  ഇതിന്‍റെ പേരിലായി ചിലവ് .ചിലവിനു കാശില്ലതായപ്പോള്‍ ഞാന്‍ പഠിപ്പ് നിര്‍ത്തി .പിന്നെ കുറെ കാലം കഴിഞ്ഞു എനിക്കൊരു പൂതി .ഒരു കാറ് വാങ്ങണം പെട്ടന്നെങ്ങാനും മരിച്ചു പോയാല്‍ പിന്നെ  ഒന്നും നടക്കില്ല .അങ്ങിനെ കയ്യിലുള്ളതും ലോണെടുത്തും ഒരു പഴയ കാറ് വാങ്ങി .ഡ്രൈവിംഗ് അറിയാത്ത ഞാന്‍ എങ്ങിനെ വണ്ടി ഓടിക്കും .വീണ്ടും നറുക്ക് മ്മളെ കുരുവിന് .എന്ത് ചെയ്യാനാണ് അവന്‍ എന്നേക്കാള്‍ മുന്പ് എല്ലാം പഠിച്ചു .കാറ് ആയതിനാല്‍ ഗുരുവിനു കാറ് വാങ്ങിയ എന്നേക്കാള്‍ വലിയ ജാട.സഹിച്ചല്ലെ പറ്റു .എന്നെ പഠിപ്പിക്കാന്‍ ഗുരു കാറില്‍ കയറി എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാനും കയറി .വണ്ടി പുറപ്പെട്ടു എന്നിലുള്ള വിശ്വാസം കൊണ്ടാണെന്ന് തോന്നുന്നു ആളുകളും വണ്ടികളും ഉള്ള ഒരു സ്ഥലത്ത് നിന്നും ഡ്രൈവിംഗ് ഇന്‍റെ ഭാഗത്തേക്ക് നോക്കാന്‍ പോലും സമ്മതിച്ചില്ല .ഗുരു ആലോചിച്ചു ഒരു സ്ഥലം കണ്ടുപിടിച്ചു .കക്കയം തടാകതിനോട് ചേര്‍ന്ന് കുറച്ചു ഒഴിഞ്ഞ സ്ഥലമുണ്ട് പിന്നെ കിനാലൂരിലെ പി ടി ഉഷയുടെ ഗ്രൌണ്ടും .കുറെ സമയം ഈ സ്ഥലങ്ങളിലൂടെയൊക്കെ കറങ്ങി ഞങ്ങള്‍ തിരിച്ചു പോന്നു .അപ്പോഴേക്കും ആ പ്രദേശത്തെ എല്ലാ ഷാപ്പുകളിലും കയറാന്‍ ഗുരു പ്രത്യകം ശ്രദ്ധിച്ചു .നാലഞ്ചു കള്ള് ഷാപ്പുകള്‍ ഉള്ള സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നു ഗുരു .കാറും കമ്പ്യൂട്ടറും കുറേശെ പഠിച്ചു കഴിഞ്ഞപ്പോഴേക്കും ഞാന്‍ മറ്റു പലതും പഠിച്ചു .രസകരമായ ഒരുപാടു അനുഭവങ്ങള്‍... വലിച്ചു നീട്ടുന്നില്ല .കാലം ജീവിതത്തില്‍ കരി വാരി തേച്ചപ്പോള്‍  ഇപ്പോള്‍ ആ കുരുത്തം കെട്ട ഗുരുനാഥന്‍ പഠിപ്പിച്ച ഡ്രൈവിംഗ് കൊണ്ട് പട്ടിണിയില്ലാതെ  കഴിയുന്നു .കമ്പ്യൂട്ടര്‍ പഠിപ്പിച്ചത് കൊണ്ട് ബ്ലോഗില്‍ എന്തൊക്കെയോ തട്ടി കൂട്ടി എഴുതി ബോറടി മാറ്റുന്നു . എന്‍റെ ഗുരു നാഥന്‍ പലരെയും പലതും പഠിപ്പിച്ചു പ്രൊഫസ്സറായി .നാട്ടില്‍ നില്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ സൌദിയിലെ ഏതോ കോണില്‍ ഫോട്ടോ ഷോപ്പില്‍ സൌദികളെ വെളുപ്പിച്ചു യമനിയെ പറ്റിച്ചു [കട മുതലാളി ]കഴിയുന്നു .എന്നെ പല കളികളും പഠിപ്പിച്ച ഗുരുവിനു എന്തെങ്കിലും തിരിച്ചു നല്‍കേണ്ടെ  ..
ഞാനും പഠിപ്പിച്ചു ഒരു കളി 'ചീട്ടു കളി'. ഇപ്പോള്‍ ഒഴിവു സമയങ്ങളില്‍ ശീട്ട് കളിച്ചു [ഡെയിലി പത്തു റിയാലിനെങ്കിലുംഷവര്‍മ വാങ്ങണം]
ഉറക്കമൊഴിച്ചു നരകിക്കുന്നു ..ഗുരുനാഥനാണ്  പോലും ഗുരുനാഥന്‍ .

Sunday, 4 March 2012

പിന്‍ ബെഞ്ച് ,

പിന്‍ ബെഞ്ച് ,
നാട്ടില്‍  ഒരു അദ്ധ്യായന വര്‍ഷം കൂടി കടന്നു പോകുന്നു .
അത് കൊണ്ടാവാം എന്‍റെ പഠന കാലത്തെ-ക്ഷമിക്കണം പഠനകാലം എന്നു പറയാന്‍ പറ്റില്ല .പഠിച്ചില്ലല്ലോ പിന്നെ എങ്ങിനെ പഠനകാലം. സ്കൂളില്‍ പോയ കാലത്തുള്ള ഓര്‍മ്മകള്‍ മനസ്സിന്‍റെ ഏതോ കോണില്‍ നിന്നു കാലിട്ടടിക്കുന്നു.ഞാനൊക്കെ സ്കൂളില്‍ പോയ കാലത്ത് ക്ലാസ്സില്‍  മുന്‍ ബെഞ്ച്, പിന്‍ ബെഞ്ച്,എന്നൊരു സംഭവം ഉണ്ടായിരുന്നു .ഒരു പത്തിരുപതു വര്‍ഷം മുന്‍പത്തെ കഥയാണ് .ഈ രണ്ടു ബെച്ചുകാര്‍ തമ്മില്‍ പഠനത്തിലും ,ജീവിതത്തിലും ഒരു പാട് അന്തരം ഉണ്ടായിരുന്നു . മുന്‍ ബെഞ്ച് അല്ല ഡിവിഷന്‍ ബെഞ്ച് എന്നായികോട്ടെ അല്പം ആര്‍ഭാടം നല്ലതാ  ,ഈ ബെഞ്ച് കാരുടെ പ്രത്യേകത മിനിമം മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ കഴിവുള്ളവരും പഠിപ്പിക്കണമെന്ന് താല്പര്യം ഉള്ള കുടുംബങ്ങളില്‍ നിന്നു വരുന്നവരും ആണ് .ഇവര്‍ ഒന്നാം ക്ലാസ്സില്‍ നിന്നു തന്നെ  സര്‍ക്കാര്‍ ജോലി ഉറപ്പിച്ച redy meide ജീവികളാണ് .പിന്നെ പിന്‍ ബെഞ്ച്,വീട്ടുകാര്‍ വീട്ടിലെ ശല്യത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നതിനും ഉച്ച കഞ്ഞി കഴിക്കാന്‍ പ്രതീക്ഷിച്ചു വരുന്നവരുമാണ് .വേണമെങ്കില്‍ പഠിച്ചോട്ടെ എന്നു മാതാ പിതാക്കളും കരുതുന്ന കുട്ടികള്‍ ഇരിക്കുന്ന സ്ഥലമാണ്‌ പിന്‍ബെഞ്ച്  .കാണുന്ന മാവിനൊക്കെ കല്ലെറിയുക  ,സ്കൂള്‍ കട്ട്‌ ചെയ്തു സിനിമക്ക്പോകുക  ,ഒഴിവു ദിവസങ്ങളില്‍ കൂലി പണിക്കു പോകുക.അങ്ങിനെ ഒരുപാട് ഒരുപാട് ഹോബികള്‍ ഉള്ള ആളുകള്‍ ആയിരിക്കും ഇവര്‍ . ഇപ്പോള്‍ ഏകദേശം നിങ്ങള്‍ക്ക്‌ മനസ്സിലായി കാണും ഞാന്‍ ഏത് ബെഞ്ചിലാണ് ഇരുന്നത് എന്ന് .പിന്‍ ബെഞ്ചില്‍ സംവരണ സീറ്റുള്ള ഒരാളായിരുന്നു ഞാന്‍ . പല ക്ലാസ്സുകളിലും അധ്യാപകര്‍ എന്നെ മുന്‍ ബെഞ്ചില്‍ ഇരുത്തിയിട്ടുണ്ട്‌  .പക്ഷെ പൂച്ചയെ നാട് കടത്തിയ പോലെ ഞാന്‍ പെട്ടെന്ന് തന്നെ പിന്‍ ബെഞ്ചിലേക്ക് തിരിച്ചു എത്തുകയാണ് പതിവ് .എന്തോ ഒരു ആഘര്‍ഷണ സ്വഭാവം ആ പിന്‍ ബെഞ്ചിനുണ്ട് എന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു .ജീവപര്യന്തം തടവ്‌ കാരെ പോലെയാണ് വിദ്യാഭ്യാസ കാലം .പത്തു പതിനാല് വര്‍ഷ കാലം തടവ് പുള്ളികളെ പോലെ കടുത്ത നിയത്രണ ചട്ട കൂടിനുള്ളില്‍ ജീവിക്കണം .സഹിക്കാവുന്നതിലും അപ്പുറമാണ് .ഇപ്പോള്‍ മുന്ബെഞ്ചു , പിന്ബെഞ്ചു  എന്നൊന്നില്ല എന്നാണ് കേള്‍കുന്നത് അധ്യാപകര്‍ എല്ലാവരെയും ഒരു പോലെ കാണുന്നു നല്ലത്.നാലു ചുമരുകള്‍ കുള്ളില്‍  അടച്ചിട്ടു പീഡിപ്പിച്ചു പടിപ്പികേണ്ടതല്ല വിദ്യാഭ്യാസം എന്നു ആദ്യം തിരിച്ചറിഞ്ഞത് പിന്‍ ബെഞ്ച് കാരാണ്.പണ്ടൊക്കെ ഒരു ഹൈസ്കൂള്‍ അധ്യാപകന് വേണമെങ്കില്‍ സിനിമയില്‍ സംഘട്ടനം സംവിധാനം ചെയ്യാനുള്ള കഴിവുകള്‍ ഉണ്ടായിരുന്നു .അത്രയേറെ പീഡന മുറകളായിരുന്നു ക്ലാസ്സില്‍ ഉപയോഗിച്ചിരുന്നത് .ഭാര്യയോട്‌ വഴക്കിട്ടു വന്നാലും.പലിശക്ക് കൊടുത്ത പൈസ കൃത്യമായി കിട്ടിയില്ലെങ്കിലും.അങ്ങിനെ എല്ലാ ദേഷ്യവും തീര്‍കുന്നത് ഞങ്ങളോടയിരിക്കും .അതിനെയൊക്കെ അതി ജീവിച്ചാണ് ലക്ഷ കണക്കിന് പിന്ബെഞ്ചു കാര്‍ ഇന്നു  ഈ നിലയിലെത്തിയത്.  ഇനി ഞാനൊരു സത്യം പറയാം പ്രവാസികളില്‍ എണ്‍പത് ശതമാനവും പിന്ബെഞ്ചു കാരാണ് .കാശ് കൂടുതല്‍ സമ്പാതിച്ച ചില പിന്‍ ബെച്ചു പ്രവാസികള്‍ക്ക് ഇതു വായിക്കുമ്പോള്‍ സഹിക്കില്ല . അതിനു എന്നോട് ചൂടാകേണ്ട .ഒന്നും മറക്കരുത് .പിന്നീട്  മുന്നിലിരുന്നവര്‍ ഭൂരി ഭാഗം പേരും പഠിച്ചു അവര്‍ പ്രതീക്ഷിച്ച ഇരിപ്പിടങ്ങളില്‍ എത്തി .പിന്നിലിരുന്ന  കുറച്ചു ആളുകള്‍ എല്ലാ മേഘലയിലും ചിതറി കിടക്കുന്നെങ്കിലും പ്രധാന മായും കാര്‍ഷിക ,നിര്‍മാണ ,സേവന മേഘലയിലും ഒരു പാട് പേര്‍ പ്രവസികളായും കഴിയുന്നു .മുന്നിലിരുന്ന പഠിക്കാന്‍ മിടുക്കരായ ഉധ്യോഗസ്ഥരും അധികാരം കയ്യിലുള്ളവരും  നമ്മുടെ നാടിന്‍റെ പൊതുമുതല്‍ ചൂഷണം ചെയ്തു ജീവിക്കുന്നു. അവര്‍ക്ക് സമൂഹത്തോട് കടപ്പടില്ല .സ്വന്തം കാര്യം മാത്രം  .പിന്ബെഞ്ചുകാര്‍ നാടിന്‍റെ ഭക്ഷ്യ, സേവന ,നിര്‍മാണ മേഘല സംരക്ഷിച്ചു നിര്ത്തുന്നു .ഇന്ന് ഈ കൊച്ചു കേരളത്തെ പ്രധാനമായും താങ്ങി നിര്‍ത്തുന്നത് ജീവിത സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ചു വെയിലും തണുപ്പും രോഗങ്ങളും ശ്രദ്ധിക്കാതെ ഈ പിന്‍ ബെഞ്ച് കാരായ പ്രവാസികളാണെന്നു  മറക്കരുത് . ഞങ്ങള്‍ കേരളത്തിലെ പൊതു മണ്ഡലത്തിലെ പിന്‍ ബെഞ്ച് കാരല്ല , ഫുള്‍ ബെഞ്ച് കാരാണ് എന്ന് ഓര്‍ക്കുക .ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം . 

                                            എല്ലാവരെയും ഒരു പോലെ കാണുന്നില്ല 

Tuesday, 28 February 2012

ഹിമാര്‍ ,ഹറാമി.......




                                  1. ഹിമാര്‍ ,ഹറാമി.......


              പറയുമ്പം എല്ലാം പറയണ മെന്നാണ് ചൊല്ല് .


              സൌദിയിലെ  ജീവിതത്തിന്നിടയില്‍ പലരും പലപ്പോഴും കേള്‍ക്കാരുള്ളതാണ്‌ ഈ വാക്ക്.ഹിമാര്‍ ,ഹറാമി'......, ...  ,എന്നൊക്കെ .എനിക്ക് കുറച്ചു ഏറെ കേള്‍ക്കാറുണ്ട് .എന്താണന്നു അറിയില്ല ഈയിടെയായിട്ട് അങ്ങിനെയാണ് .കാരണം കുറച്ചു അഹങ്കാരവും ഈഗോയും ഈയിടെ  അല്പം കൂടുതലാണോ എന്നു എനിക്ക് തന്നെ തോന്നാറുണ്ട്  .ചിലപ്പോള്‍ 


              കണ്ട് കൂട്ടിയ 


              നടക്കാതെ പോയ സ്വപ്നങ്ങളുടെ സമ്മര്‍ദം മൂലമാകാം .
              ഇനി പൂര്‍ത്തിയാകാത്ത കഥയിലെ അവസാനത്തെ രണ്ടു വരി പറയാം .........

              നാട്ടില്‍ എനിക്കൊരു കൊച്ചു കാര്‍ ഉണ്ടായിരുന്നു [ഇപ്പോഴില്ല എല്ലാം ഞാന്‍ തന്നെ നശിപ്പിച്ചു ]ഈ കാര്‍ പോലും നല്ല വണ്ണം ഓടിക്കാന്‍ പോലും  അറിയാത്ത ഞാന്‍ നാട്ടില്‍ ഹെവി വാഹനം ഓടിക്കാനുള്ള കള്ള ലൈസെന്‍സും എടുത്തു നാട്ടില്‍ നിന്നുംഓടി പോന്നതാണ് .എന്തൊക്കെയോ ചെയ്തു ഇവിടെത്തെ ലൈസെന്‍സും ഒപ്പിച്ചു .ഇവിടെ എത്തിയപ്പോള്‍ 
              ബലദിയയുടെ 
              വണ്ടി ഓടിക്കാനാണ് കമ്പനി പറഞ്ഞത്.
              അങ്ങിനെ ആ  വലിയ വാഹനം ഓടിച്ചു തട്ടി കൂട്ടി അങ്ങിനെ ജീവിക്കുന്നു .എന്നു കരുതി  'ബലദിയയുടെ ജോലിയാനന്നുള്ള അഹങ്കാരം ഒന്നും എനിക്കില്ല' .ബലദിയ യുടെ വലിയ വാഹനമായത്  കൊണ്ട് ഇവിടെത്തെ പൊളപ്പന്‍ കാറുകള്‍ക്ക് മുന്നില്‍ എന്‍റെ വണ്ടി പെട്ടാല്‍ സൌദികള്‍ക്ക് അത്ര ദഹിക്കില്ല .എനിക്കാണെങ്കില്‍ എന്‍റെ വണ്ടി; ജി യം സി  'ആണന്നാണ് എന്‍റെ വിചാരം.എല്ലാവരും കാറില്‍ പോകുമ്പോള്‍ ഞാന്‍ വെയിസ്റ്റ് എടുക്കുന്ന വാഹനത്തില്‍ .വിധി യല്ലാതെ മറ്റെന്തു .അത് എനിക്കും അത്ര പിടിക്കുന്നില്ല .ചിലപ്പോള്‍ അസൂയയാകാം .കഴിഞ്ഞ പോയ നല്ല കാലം ഓര്‍ത്തു ഒരു പാട് ചിന്തിച്ചുള്ള ഓടിക്കലാണ്.പല സിഗ്നലുംഞാന്‍ കാണാറില്ല .പല വഴിയും എനിക്ക് തെറ്റി പോകാറുമുണ്ട് .പിന്നെ പോലീസ് അവര്‍ എനിക്ക് ഇടയ്ക്ക് ഓരോ പേപ്പര്‍ തരും .ഇപ്പോള്‍ ഞാനത് കാര്യ മാക്കാറില്ല.അത് കൊണ്ട്  ഞാന്‍ ആര്‍ക്കും അത്ര പെട്ടെന്ന് സൈഡ് കൊടുക്കാറില്ല .വലിയ വണ്ടി യുടെ ട്രാക്കിലൂടെ ഞാന്‍ അധികം ഓടിക്കാറുമില്ല.പുറകില്‍ നിന്നും നിര്‍ത്താതെയുള്ള ഹോണടി ഞാന്‍ കേട്ട ഭാവം നടിക്കാറില്ല .പിന്നെ ഓവര്‍ സ്പീഡും , ഇപ്പോള്‍ ഏകദേശം നിങ്ങള്ക്ക് മനസ്സിലായി കാണണം തെറി കേള്‍ക്കാനുള്ള കാരണം .ഇതു കേട്ടു നിങ്ങള്‍ക്കും വിളിക്കാന്‍ തോന്നുന്നുണ്ടാവും അല്ലെ .കേട്ട തെറികള്‍ എല്ലാം ഞാന്‍ എഴുതുന്നില്ല .എന്നാലും ഇപ്പോള്‍ അതൊരു ശീലമായി . ആവിശ്യത്തിന് തെറി നാട്ടില്‍ നിന്നും കിട്ടാറുണ്ടായിരുന്നു.ഇപ്പോള്‍ അറബിയില്‍ ആയതു കൊണ്ട് ഒരുചെയിഞ്ചായി . ആര്‍ക്കാണ് ഒരു ചെയിഞ്ച് ഇഷ്ടമില്ലാത്തത് .ഒക്കെ ശരിയാവും 








               

               


                 








              .

Saturday, 17 December 2011

മാധ്യമം എന്‍റെ പ്രിയപ്പെട്ട പത്രം









മാധ്യമം എന്‍റെ പ്രിയപ്പെട്ട പത്രം 
ഏകദേശം ആറു  വര്‍ഷത്തോളമായി ഞാന്‍ മാധ്യമം പത്രം സ്ഥിരമായി വായിക്കാന്‍ തുടങ്ങിയിട്ടുണ്ട് .ഇപ്പോഴെത്തെ പ്രവാസത്തിലും മുടക്കമില്ലാതെ അത് തുടരുന്നു . അത് വരെ പല പത്രങ്ങള്‍ മാറി മാറി വായിക്കാറായിരുന്നു പതിവ്. ഒരു തിരഞ്ഞെടുപ്പ് സമയത്തായിരുന്നു അതിന്‍റെ തുടക്കം.എന്‍റെ രാഷ്ട്രീയ കാഴ്ചപാട് അതിനൊരു കാരണമായി .പിന്നീട് ഞാനറിയാതെ ഞാനാഗ്രഹിച്ച ആണത്ത ത്തിന്‍റെ ശക്തിയായി തീനാളം ത്തിന്‍റെ ശുദ്ധിയുള്ള ഒരു പത്രത്തിന്‍റെ സ്ഥിര വായനകാരനവുകയായിരുന്നു ഞാന്‍ .എതിരാളി പോലും പരസ്യമായും രഹസ്യമായും പല കുറി സമ്മതിച്ചിരിക്കുന്നു .വ്യക്തമായ മത ,രാഷ്ട്രീയ ,ആദര്‍ശ കാഴ്ച പാടുള്ള ഇതിന്‍റെഅണിയറ പ്രവര്‍ത്തകര്‍ അതൊട്ടും തന്നെ വാര്‍ത്തകളില്‍ 
കൂട്ടി കുഴക്കാതെ മറ്റൊന്നിനെയും താഴ്ത്തി കെട്ടാനോ ശ്രമിക്കാറില്ല എന്നുള്ളത് അവരുടെ ആദര്‍ശ ത്തിന്‍റെ തെളിവാകുന്നു .കഷ്ട പെടുന്നവ ന്‍റെയും
രോഗത്താല്‍ അവശത അനുഭവിക്കുന്നവര്‍ക്കും ഒരത്താണി കൂടിയായി മാറിയിരിക്കുന്നു മാധ്യമം പത്രവും അതിന്‍റെ അണിയറ പ്രവര്‍ത്തകരും അധികാര രാഷ്ട്രീയ മോഹവും ബാങ്ക് ബാലന്‍സും മോഹിക്കാത്തതിനാല്‍ ഒരു വിട്ടു വീഴ്ചയും മില്ലാതെ വാര്‍ത്തകള്‍ പരസ്യ പെടുത്താന്‍ കഴിയുന്നു .തെറ്റായ വിവരം നല്‍കല്‍ തങ്ങളുടെ വിസ്വസത്തിനു എതിരാ ണന്നു അവര്‍ വിശ്വസിക്കുന്നതിനാല്‍ അത്ര മൊരു നീക്കവും പത്രത്തിന്‍റെ  ഭാഗത്ത്‌ നിന്നുണ്ടാവാറില്ല.അറിയാതെ സംഭവിക്കുന്ന കൊച്ചു തെറ്റുകള്‍ പോലും പിന്നീട് തിരുത്തുകയും ക്ഷമ ചോദിക്കുക്കാനുള്ള വിവേകവും വിനയവും അവര്‍ പാലിക്കാറുണ്ട്. അതിനാല്‍ മറ്റു പത്രങ്ങളില്‍ നിന്നു മാധ്യമം വേറിട്ട്‌ നില്‍ക്കുന്നു .തങ്ങള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ പോലും അതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാനും അതിന്‍റെ മാന്യതയില്‍വിട്ടു വീഴ്ച ചെയ്യാതിരിക്കാനും ഇതു വരെ കഴിഞ്ഞു  എന്നുള്ളത് പ്രസംസനീയം തന്നെ .സമൂഹത്തില്‍ അധാര്‍മികത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാധ്യമത്തിന്‍റെ ശ്രദ്ധ ഒറ്റ പെട്ടവരുടേയും കഷ്ടപെടുന്നവരുടെയും രോഗത്താല്‍ വലയുന്നവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധന്മാരുടെ യും എവിടെയാണോ അവിടെ കാരുണ്യത്തിന്റെ, സ്നേഹത്തിന്‍റെ ,സത്യത്തിന്‍റെയും  ഇടപെടലും തലോടലും മാധ്യമം മുന്നോട്ടും വിട്ടു വീഴ്ച്ചയില്ലാതെ ചെയ്യേണ്ടതുണ്ട് .അതിനുള്ള ബാങ്ക് ബാലന്‍സ് ദൈവം നിങ്ങള്‍ക്ക് നല്‍കും .പ്രസ്‌ കൌണ്‍സിലിന്റെ ഇട പെടലിനു അവസരം കൊടുക്കാതെ  സ്വയം സെന്‍സര്‍ ചെയ്തു മുന്നോട്ടു പോകുക .എല്ലാ വിധ ആശംസകളും നേരുന്നു.

Monday, 5 September 2011

പ്രണയമഴ


ഡിസംബര്‍ മാസത്തിലെ ഒരു പകലില്‍ .രാവിലെ തന്നെ ആകാശം മൂടികെട്ടിയിരുന്നു .ഒരു മഴക്കുള്ള കോള് എല്ലാവരും പ്രതീക്ഷിച്ചു ഞാന്‍ സൌദിയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളായിരുന്നു.ഒരു വര്‍ഷത്തിനിടെ  ഒരു മഴപോലും കണ്ടില്ല .ഇന്ന് ഒരു മഴ പെയ്യുമെന്ന് ഞാന്‍ വിശ്വസിച്ചു .ഉച്ചയായെപ്പഴേക്കും ആകാശം കറുത്തിരുണ്ട്കഴിഞ്ഞിരുന്നു .നാട്ടിലെ മഴകാലം മനസ്സില്‍ തത്തികളിക്കുകയായിരുന്നു അപ്പോള്‍.ഞാന്‍വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍മഴ  പെയ്താല്‍ ഇറങ്ങി  നനയണം എന്ന് കരുതിയിരുന്നു .തണുത്ത ഇളം കാറ്റു തഴുകി തലോടി  പോയി കൊണ്ടിരുന്നു . അങ്ങിങ്ങായി മിന്നല്‍ പിണറുകളും കണ്ടു .എല്ലാവരും മഴ പെയ്യുമെന്ന് ഉറപ്പിച്ചു .എന്‍റെ വണ്ടിയുടെ ഗ്ലാസില്‍ കണ്ണീര്‍ തുള്ളികള്‍ പോലെ രണ്ടു മൂന്നു തുള്ളികള്‍ ഇറ്റു വീഴാന്‍ തുടങ്ങി  ഞാന്‍ വണ്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി പുറത്തിറങ്ങി .തണുത്ത  കാറ്റു കൊണ്ട് നില്ക്കാന്‍ നല്ല സുഖം തോന്നി.
പെട്ടെന്ന് ദൂരെ നിന്നു വരുന്ന വാഹനങ്ങള്‍ നിര്‍ത്താതെ ഹോണ്‍ അടിക്കുന്നത് കേട്ടു നോക്കിയപ്പോള്‍  ആദ്യം എനിക്ക് 
ഒന്നും മനസ്സിലായില്ല .അപ്പോള്‍ ആകാശം ഒന്നുകൂടി ഇരുണ്ടിരുന്നു  കാറ്റിനും ശക്തി കൂടിയിരുന്നു .
മഴയെ പ്രതീക്ഷിച്ചു നിന്ന ഞാന്‍ കണ്ടത്  ശക്തമായ പൊടി കാറ്റാണ്.കുറെ നേരത്തേക്ക് ആ പ്രദേശമാകെ 
പൊടിപടലങ്ങള്‍ കൊണ്ട് മൂടി .ഞാന്‍ ഇതുവരെ വലിയ പൊടി കാറ്റു കണ്ടിട്ടില്ലായിരുന്നു .കുറച്ചു സമയം 
കഴിഞ്ഞപ്പോള്‍ അന്തരീഷം മെല്ലെ തെളിയാന്‍ തുടങ്ങി  അപ്പോള്‍ ആകാശവും വെളുത്തിരുന്നു  ഞാന്‍ മൌനമായി 
സ്നേഹിച്ച  പ്രതീക്ഷയോടെ കാത്തിരുന്ന മഴ  പെയ്യാതെ പിണങ്ങി എവിടെയോ പോയി മറഞ്ഞു .

Friday, 5 August 2011

പല്ലി

















ഒരു ദിവസം  എനിക്ക്  ശരിക്കറിയാവുന്ന  ഒരു വിഷയത്തില്‍  ഭാര്യയുമായി തര്‍ക്കികുമ്പോള്‍  മുറിയിലെ  ചുമരിന്‍റെ കോണില്‍ നിന്ന്  ഒരു പല്ലി ചിലച്ചു .
  അവള്‍ സംസാരിക്കുന്ന സമയത്തായിരുന്നു പല്ലി  ചിലച്ചത്. ഞാന്‍  പറഞ്ഞത്  ശരിയായിരുന്നിട്ടും പല്ലി ചിലച്ചത് കേട്ടില്ലേ , എന്ന് പറഞ്ഞുകൊണ്ട് ഒരു 
ഇളം പുഞ്ചിരിയോടെ വിജയശ്രിലാളിതയായി  അവള്‍അടുക്കളയിലേക്കു  നടന്നു .എട്ട് ഒന്‍പത് വര്‍ഷം പോറ്റിയ എന്നെക്കാള്‍ വിശ്വാസം വഴി പോക്കനായ ഒരു പല്ലിയെയാണുന്നു തോന്നിയപ്പോള്‍  അല്പം ഒന്ന് വേദനിച്ചു .