Sunday 31 July 2011

റമളാന്‍

 പരിശുദ്ധ  റമളാന്‍  ഈ ലോകത്തിനു  നല്‍കുന്നത്  പരിപൂര്‍ണമായ  ഐക്യവും  ശാന്തിയും  സമാധാനവുമാണ് .

മനസ്സും  ശരീരവും  ശുദ്ധീകരികുന്നതിനോടപ്പം  വിശ്വാസ ത്തിന്‍റെ  സ്നേഹ  തീവ്രമായ  ഇടപെടലാണ്  റമളാന്‍ മാസം 
കൊണ്ട്  പൂര്‍ത്തി കരികുന്നത്. ത്യാക തിന്‍റെയും സ്നേഹത്തിന്‍റെയും ശാശ്വത  സമാധാനത്തിന്‍റെയും സാഹോദര്യതിന്‍റെയും 
വിളംബരം  ചെയ്യുന്ന  റമളാന്‍  ലോകത്ത്  നടക്കുന്ന  വിധംസ്വക  പ്രവര്‍ത്തനങ്ങള്‍ക്ക്  വിരാമം  കുറിക്കാന്‍  മനുഷ്യനെ 
ചിന്തിപ്പിക്കുന്ന  സമയം  കൂടിയാണ്  പരിശുദ്ധ  റമളാന്‍ .പണക്കാരനും  പാവപെട്ടവനും തുല്യരാകുന്ന സമത്തത്തിന്‍റെ 
സുന്ദര ദിനങ്ങള്‍  ലോക മെങ്ങും   പരിമളം  വീശും .പകയും  വിദ്ധോഷവും അഹങ്കാരവുമില്ലാതെ  സര്‍വ്വ   ശക്തനായ 
അള്ളാഹു വിലേക്  അടുകാനും  അവിടുത്തെ കല്പനകള്‍  പഠിച്ചു  സത്യവും  നീതിയും പാലിച്ചു  ജീവിക്കാനും 
മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവാനും നന്മയുടെ  കാവല്‍കാരകാനും കഴിയുമ്പോഴേ  മനുഷ്യന്‍  എന്ന വാക്കിന്  പൂര്‍ണത 
വരുന്നത് . ദയയും  കാരുണ്യവും  പരസ്പര  സ്നേഹവും  വാക്കുകളില്‍  ഒതുക്കാതെ  പ്രവൃത്തിയിലാക്കി
തെറ്റ് കുറ്റങ്ങള്‍ ക്ക്  മാപ്പിരന്നു  അള്ളാഹു വിന്‍റെ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍  ഒരു ഇരിപ്പിടതിനായ്  നമുക്ക് എല്ലാവര്ക്കും 
പരമ കാരുണ്യവാനും  സര്‍വ ശക്തനുമായ  അള്ളാഹു വിനോട്  പ്രാര്‍ത്ഥിക്കാം .
എല്ലാവര്‍ക്കും റമളാന്‍  ആശംസകള്‍  നേരുന്നു .
                                                 ലാലിസലാം       Saturday 30 July 2011

സൌഹൃദം

നീണ്ട ഉറക്കത്തിന്‍ ഇടവേള യാണ്  ഈ  ജീവിതം 
നീണ്ട നാള് ഇല്ലന്നോര്‍ക്കണം 
ഒരു സായന്തനത്തില്‍ നിന്നെത്തേടി ഞാന്‍   വന്നു 
സൗഹൃദത്തിന്റെ പൂക്കാലവുമായ്...
ഒരു പുഞ്ചിരി പോലും  നല്‍കാതെ 
 നീ തിരക്കിലേക്ക്  ലയിച്ചു 
ഞാന്‍  പാപ്പരാണ് എന്ന് നീ 
മനസ്സിലാക്കിയിട്ടാണോ
 എന്നെ നീ  അവഗണിച്ചത് 
അല്ലെങ്കില്‍ ,
 സൌഹൃദ ത്തിന്‍റെ  ചായകൂട്ടുകളില്‍ 
നീ  വരച്ച  ചിത്രത്തിന്  മങ്ങല്‍ ഏറ്റത് കൊണ്ടോ ;
എന്തായാലും  എനിക്ക്  പരിഭവമില്ല 
എന്നെ അവഗണിക്കുന്ന  ആദ്യത്തെ ആളായിരുന്നില്ല   നീ .............

                                  

Friday 29 July 2011

ദൂരം

 നിനക്ക്  എന്നിലേക്കുള്ള   ഉള്ള  ദൂരം  തന്നെയാണ് 
എനിക്ക് നിന്നിലേക്കും 
ദൂരം  അളക്കാതെ
നീ എന്നിലേക്കും  ഞാന്‍  നിന്നിലെക്കും 
എല്ലാം മറന്നു   സ്നേഹത്തോടെ  നടന്നിരുന്നെങ്കില്‍ 
നമ്മള്‍ തമ്മിലുള്ള ദൂരം  വളരെ  കുറയുമായിരുന്നു.   

കൊടുക്കല്‍ വാങ്ങല്‍


അന്ന്  അറബികള്‍  കച്ചവടത്തിനായി 
          കേരളത്തില്‍ വന്നു 
ഇന്ന്  മലയാളികള്‍  കച്ചവടത്തിനായി 
         അറബിനാട്ടിലും 
നാളെ  എന്താകുമെന്നു   ആര്‍ക്ക്അറിയാം .

പൂവ്


വിരിഞ്ഞ  പൂവ് 
വിരിയാത്ത  പൂവിനോട് ചോദിച്ചു 
ഈ  വിചിത്ര  ലോകത്തേക്ക്
വിരിയാതിരിന്നു കൂടെ ..
ജനിച്ചവര്‍  എല്ലാം  അടിമകള്‍ 
അവര്‍  ക്കിനി  മോചനമില്ല
ഇനിയൊരു  വാതിലും  തുറക്കാനും ഇല്ല 
പരസ്പരം  പോരടിച്ചു മരിക്കും 
ചിത്ത ഭ്രമം മാണ്‌ എല്ലാവര്ക്കും 
അത്  താവഴി യായി  പകരും 
അത് കൊണ്ട്   നീയെങ്കിലും  വിരിയാതിരിക്കു,

                          
                          

Thursday 28 July 2011

ശാപം

                   ശാപം                                  


ചിമ്മിനി  വിളക്കിനടിയില്‍  വെച്ച 
വെള്ള പാത്രത്തിലേക്ക് വീണ  പാറ്റ
പിടഞ്ഞു  കൊണ്ട്  പറഞ്ഞു 
കുടിക്കുന്ന  വെള്ളത്തില്‍  പോലും 
വിശ്വസിക്കരുത് മനുഷ്യരെ ?

                                                              

Tuesday 26 July 2011

പരിഹാരം

പച്ച  പുതച്ച  നാട്ടില്‍ നിന്നും 
പച്ചപ്പില്ലാത്ത  നാട്ടിലേക്ക് 
പച്ചപിടിക്കാന്‍  പോകുന്ന 
പച്ചയായ  മനുഷ്യ ...........
പരിഹാരമാകുമോ  ഈ  യാത്ര ,
പരിഭവിച്ചവരും പരിഹസിച്ചവരും 
പിരിഞ്ഞിരുന്നപ്പോള്‍  പറഞ്ഞു 
പറയേണ്ടി യി ല്ലായിരുന്നു  .
പണമാണല്ലോ  പ്രശ്നം  എവിടെയും 
പണയം വെയ്ക്കാന്‍ അഭിമാനം മാത്രമായപ്പോള്‍ 
പറഞ്ഞില്ല ആരോടും 
പാതിരാത്രിയില്‍  പലരും അറിയാതെ .......
പറക്കമുറ്റാത്ത  കുഞ്ഞുങ്ങള്‍  ഉറങ്ങുമ്പോള്‍ 
പറന്നുവന്നു  ഈ  മണ്ണില്‍ 
പല വര്ഷം  കഷ്ടപെട്ടു
പലതും  നേടി പലതും ബാക്കി 
പിന്നീട്  ... പലകുറി ഓര്‍ത്തു 
പിരിഞ്ഞു പോകണമെന്ന് 
പറയുകയല്ലാതെ  പോകാന്‍  കഴിഞ്ഞില്ല 
പല പല രോഗങ്ങള്‍  വന്നു  
പണവും  തീര്‍ന്നു 
പിന്നെ പറഞ്ഞില്ല  ആരോടും 
പറയാതെ  പോന്നു 
പറമ്പിലെ കിണറില്‍ നിന്ന് 
പച്ചപാളയില്‍ പച്ചവെള്ളം  കൊരികുടിച്ചപ്പോള്‍ 
പരിഹാരമായി  പല വേദനകളും .
                                                                                 
എന്‍റെ പ്രിയ സുഹൃത്തിന് എനിക്കറിയാം,
 എന്നെ പോലെ  നീയും  നിന്‍റെ വേദനകള്‍
 കരയാതെ  കണ്ണിലോളിപിച്ചു
ഇളം  പുഞ്ചിരി കൊണ്ട്  നീ മറച്ചു
പറഞ്ഞതും  പറയാതെ  സൂക്ഷിച്ചതും  
 സാമ്യമുള്ളതുമായ ഒരുപാട് സ്വപ്‌നങ്ങള്‍ നമ്മള്‍ കണ്ടു
 ശിലയിടാതെ  തീര്‍ത്ത  ഗോപുരത്തില്‍ നിന്നു
 നീ എന്നെ നോക്കി നില്കുന്നത് എനിക്ക്  ഇപ്പോഴും  കാണാം
 നീ ഒരു  ദീര്‍ഘ  ദൂര  യാത്രയിലാണ്
 എന്ന് ഓര്‍ക്കാനാണ്  എനിക്കിഷ്ടം 
 എന്നാലും, ഒരു  വാക്ക്   പറയാമായിരുന്നു  .        

                                   ലാലിസലാം താമരശ്ശേരി                                                           

അഭ്യര്‍ത്ഥന


പ്രിയ പെട്ടവരെ ,  
ഞാനൊരു   എഴുത്തുകാരനല്ല .   പ്രവാസത്തിന്റെ  ചുട്ടുപഴുത്ത  മണല്‍തരികള്‍  തട്ടി  മനസ്സും ശരീരവും  മുറിഞ്ഞ  വേദനയില്‍  നിന്ന്  കുറിച്ച ചി  ല     വാക്കുകള്‍  മാത്രം. വലിയ ബ്ലോഗര്‍ ലോകത്ത് കാല്‍ വിരല്‍ വെയ്ക്കാന്‍  അല്പം ഇടം തരണം  ദയവായി ചവുട്ടി തള്ളിയിടരുത് .   വൃത്തവും  അലങ്കാരവുമില്ലാതെ   സംസാര ഭാഷയില്‍  ഒരു പോക്കാണ് .അങ്ങിനെയെങ്കിലും ഞാനെന്‍റെ മനസ്സിനെ  തൃപ്തി പെടുത്തട്ടെ .ഇല്ലെങ്കില്‍ സ്വപ്‌നങ്ങള്‍ എന്നെ  ഞെക്കി കൊല്ലും . യാദ്രിഷിക മായി വായിക്കാന്‍  ഇടയായാല്‍ വെറുക്കരുത്    പരിഹസിക്കരുത് . ഒറ്റപെടലിന്റെ  വേദന  പറഞ്ഞറിയിക്കാന്‍  കഴിയുന്നതിനും  അപ്പുറമാണ് .                                                                      ലാലിസലാം                                                                                

Sunday 24 July 2011

യാത്ര


യാത്ര 

യാത്ര  പറയാനുള്ളതല്ല,പോകാനുള്ളതാണ് 
യാത്ര  പറയുന്നവര്‍  പോകുന്നത്  മറ്റാര്‍ക്കോ  വേണ്ടി 
വരുന്നത്  അവനു വേണ്ടിയും 
യാത്ര  പോകുന്നവര്‍  ഏറെ  പേരും 
പകുതിയില്‍ നിന്നും  മടങ്ങാ റാണ് പതിവ് .
സ്വപ്നം  കാണാനുള്ളതാണ്  നേടാനുള്ളതല്ല
സ്വപ്നം  കാണുമ്പോഴുള്ള  മധുരം 
നേടി കഴിഞ്ഞാല്‍  ഉണ്ടാവില്ല 
സ്വപ്നത്തിലേക്ക്  ഒരു തിരിച്ചു വരവും ഇല്ല .
സ്നേഹം  നല്‍കുവാനുള്ളതാണ്  വാങ്ങുവാനുള്ളതല്ല
വാക്കുകള്‍  സ്നേഹത്തിന്റെ ഇട നിലക്കാരന്‍  മാത്രം 
സ്നേഹം  പരസ്പരം  ദാനമായി  നല്‍കണം 
ഞാന്‍ കൊതിക്കുന്ന  യാത്ര ..
സ്നേഹിക്കുന്ന  സ്വപ്നം ...
യാത്ര പറയാതെ ,
മടക്കമില്ലാത്ത  മരണമാണ് ................
ലാലിസലാം താമരശ്ശേരി 

.

പ്രവാസി


പ്രവാസി

പ്രവാസികളുടെ  കണ്ണുനീരാണ്  അറബികടല്‍.  കണ്ണു നീരിന്‍റെ  ഉപ്പും ചൂടുമാണ്  അറബികടലിനും.
പ്രവാസത്തിന്റ്റെ  തീച്ചൂളയില്‍  നിന്ന് ഉയര്‍ന്ന  പുകയേറ്റു  കണ്ണ് നിറഞ്ഞപ്പോള്‍  തോന്നിയതാകാം .
 പ്രിയ  പെട്ടതെല്ലാം  ഉപേഷിച്ച് ഈ മരുഭുമിയില്‍  വീടിനും നാടിനും  വേണ്ടി  രാവും പകലുമില്ലാതെ   കുറെ അക്ഞാത ശരീരങ്ങള്‍  എല്ലാം  സഹിക്കുന്നു എല്ലാം .
പറഞ്ഞാല്‍  തീരുന്നതോ  പറഞ്ഞറിയിക്കാന്‍   കഴിയുന്നതോ  അല്ല പ്രവാസം  .കടലിന്‍റെ  നിശബ്ദത യും  ആഴവും  തിരമാലകളും എല്ലാം  നിറഞ്ഞതാണ്‌ ഈ  മരുഭൂമി .
നമ്മുടെ  നാടും  വീട്ടുകാരും  കൂട്ടുകാരും എത്ര  സുന്ദരവും  സ്നേഹമുള്ളവരും  ആണന്നു  മനസ്സിലാക്കാന്‍  വര്‍ഷങ്ങളുടെ  പ്രവാസം തന്നെ  വേണ്ടി വന്നു എന്നോര്‍കുമ്പോള്‍ എനിക്ക്  എന്നോട് തന്നെ വെറുപ്  തോന്നുന്നു.
  ഇടുങ്ങിയ മുറിക്കുള്ളില്‍  ഏസിയുടെ  മൂളലില്‍ ജോലിഭാരത്തിന്റെ  ക്ഷീണത്തോടെ  ഉറങ്ങാന്‍ കിടക്കുന്നതെ ഓര്‍മയുള്ളൂ  അപ്പോഴേക്കും  അടുത്തദിവസം  ജോലിക്പോകാന്‍  സമയമാകും.
  പല തൊഴില്‍  സ്ഥലങ്ങളിലും  ജയില്‍ തുല്യമായ നിയമങ്ങളും രീതികളുമാണ് .
 ആവോളം  സ്വതന്ത്രം  അനുഭവിച്ച  നമ്മള്‍ക്  പലപ്പോഴും സഹിക്യവുന്നതിലും  അപ്പുറം ആയിരിക്കും .
കുടുംബത്തിലെ  ഓരോ കാര്യങ്ങള്‍  ഓര്‍കുമ്പോള്‍ എല്ലാം സഹിച്ചു  പിടിച്ചുനില്‍ക്കും .
 ജീവപര്യന്തം  തടവ്  അനുഭവിക്കുന്നവരാണ്  പല പ്രവാസികളും. അതിലോരാളായ് ഞാനും 
പല  പ്രവാസികളും  വര്‍ഷങ്ങളോളം  കഷ്ടപ്പെട്ട്  പിന്നീട്  നാട്ടിലെത്തിയാല്‍  ഒരുപിടി  രോഗങ്ങള്‍ മാത്രം ബാക്കി . വിരലില്‍ എണ്ണാവുന്ന  ചില ആളുകള്‍ സുഖമായി കഴിയുന്നത് കണ്ടാണ്‌ ആളുകള്‍ പലതും  ചിന്തിക്കുക.
ഓരോ  മനുഷ്യനും  അല്പകാലം  പ്രവസിയാകണം. അപ്പോള്‍  നമ്മുടെ  നാടും വീടും ജീവിതവും  എല്ലാം 
പൂര്‍ണ  അര്‍ത്ഥത്തില്‍  മനസിലാക്കാന്‍ കഴിയും .മെഴുകുതിരി  പോലെയാണ്  പ്രവാസികള്‍   മറ്റാര്‍ക്കോ 
വേണ്ടി  പ്രകാശിച്ചു  സ്വയം   ഉരുകി തീരുന്നു . ഞങ്ങളെ  കാത്തിരിക്കുന്ന  നിങ്ങളാണ്  ഭാഗ്യവാന്മാര്‍ .
                                             
                                                            


  


എന്‍റെ വരികളും ഞാനുംഎന്‍റെ  വരികളും  ഞാനും              

എന്‍റെ  വരികളില്‍ 
പ്രണയത്തിന്‍റെ  മധുരവും 
വിരഹത്തിന്‍റെ കണ്ണീരും  
മരണത്തിന്‍റെ  ഏകാന്തതയുമുണ്ടാകം 
ഒറ്റ പെടലിന്റെ അകാലനര  ബാധിച്ച  വാക്കുകളും  കടന്നുവരാം.
മഴയും  മഞ്ഞും പുഴകളും വയലേലകളും  നിറഞ്ഞു  കവിഴും .
പിന്നെ  എന്‍റെ കുറെ വേദനകളും 

വാക്കുകളില്‍  ദയയും  പ്രവര്‍ത്തികളില്‍  നീച്ചനുമായിരിക്കില്ല ഞാന്‍ 
നിഗൂടമായിരിക്കില്ല എന്‍റെ  മനസ്  ഒരുപിടി  സൂക്ഷിച്ചു 
തുറന്നു  പറയുന്ന ആളായിരിക്കും ഞാന്‍ 
എന്‍റെ കണ്ണുകള്‍  നിങ്ങള്‍ക്കായി  കരയില്ല 
എന്‍റെ ഹൃദയം  നിങ്ങലെയോര്‍ത്തു  കരയും 
പറയുന്നത്  ചെയ്യാന്‍ പരമാവതി  ശ്രമിക്കാറുണ്ട്  
കാലത്തിന്‍റെ  കടിഞ്ഞാണ്‍  മുറുകുമ്പോള്‍  ഇതില്‍ പലതും  മാറിയേക്കാം 
വായിക്കുന്ന  നിങ്ങള്‍ക്ക്‌ ഇഷ്ടപെടുമോ എന്നറിയില്ല .

                                                                                

ഹൃദയപൂര്‍വ്വം


ഹൃദയപൂര്‍വ്വം 
show details 6:56 AM (22 hours ago)
ഇപ്പോള്‍  മഴ പെയ്തുകൊണ്ടിരിക്കുകയാണ്  
അല്പം ചരിഞ്ഞു ശക്തിയോടെ 
മഴ  ചോര്‍ന്നാല്‍  നിലാവ് വരും 
നിലാവില്‍ മരം  പെയ്യുമ്പോള്‍ 
തണുത്ത  കാറ്റും  നിലവും   ഇണ  ചേരും 
നേരം പുലരാത്ത മഞ്ഞു  വസന്തം  മാത്രമുള്ള              
ആ  സുന്ദര ലോകത്തേക്ക് 
എന്‍റെ ഇനകിളിയെ    തേടി ഞാന്‍ 
യാത്ര പോകുകയാണ് 
ഞാന്‍  പോകുന്ന വഴികളില്‍  
കുങ്കുമവും  നിശാഗന്ധിയും  പൂക്കും 
അവള്‍ക്കു  സമ്മാനിക്കാനായി  എന്‍റെ കയ്യില്‍ 
ഹൃദയമെന്ന  ചുവന്ന  പൂവ്  മാത്രം ........
          ലാലിസലാം

നിഴല്‍

                                         നിഴല്‍ 
ഒരു നാള്‍ എന്‍റെ  നിഴല്‍  പറഞ്ഞു
മടുത്തു  ഈ യാത്ര   
ദുഖങ്ങള്‍  മാത്രമായി  എന്തിനീ  യാത്ര 
ഞാന്‍  ശിലയുടെ  നിഴലല്ല 
മനുഷ്യന്റെ  നിഴലാണ്‌ 
എനിക്കുമുണ്ട്  സ്വപ്നവും  അഭിമാനവും 
എത്ര  കാലമായി  ഈ പിന്തുടര്‍ച്ച 
ഒന്നും  ആകാതവന്റ്റെ  കൂടെ
മടുത്തു  എല്ലാം  മടുത്തു 
പണവും  പദവിയും  ഇല്ലാത്തവന്‍ 
ഒന്ന് സ്നേഹിക്കാന്‍  പോലും  അറിയാത്തവന്‍ 
ഒരു ധിക്കാരിയുടെ    കൂടെ  എത്ര  നാള്‍ 
പാവം  നിഴല്‍ 
ഓരോ  പുലര്‍വെയില്‍ കൊള്ളുമ്പോഴും   
പുതിയൊരു  ജന്മം  കൊതിക്കും 
നല്ല നാളുകള്‍  കാണാന്‍  നല്ല മോഹങ്ങള്‍ പൂക്കാന്‍ 
ആരുടെ മരണം വരെ കാത്തിരിക്കണം .
                                                                                  

മനസ്സ്

മനസ്സ് 


നല്ല  ആഴമുള്ള  ഒരു  കിണര്‍ 
വേനലില്‍  ഒരിക്കലും  വറ്റാറില്ല 
തോരാത്ത  മഴയില്‍  കവിയാരുമില്ല
പടവുകളില്‍  നിറയെ  പുല്ലുകളും  മാളങ്ങളും
ചേരയും  തവളയും  മത്സരിക്കുന്ന  ഒരിടം 
ചുറ്റു മതില്‍ ഇല്ലാത്തതിനാല്‍
  അരിക്  ഏറെ ഇടിഞ്ഞിരിക്കുന്നു 
ചേര  തോലുകള്‍ തൂങ്ങികിടക്കുന്നു 
ചിതലരിച്ച  മരത്തില്‍ ജീര്‍ണിച്ച ..
പാള  അവശനായി  കിടക്കുന്നു.

ഒരുപാട് പേര്‍ ദാഹവും  ക്ഷീണവും 
അകറ്റിയ കിണര്‍  എന്നിട്ടും ,
ജീര്‍ണിച്ച  പാള ഒന്ന് ഉണകാണോ
വരമ്പിലെ പുല്ലു പര്യ്ക്കണോ 
ഇതുവരെ  ആരും  വന്നില്ല .

എന്നാലും 
ഒരു പുനര്‍  ജന്മത്തിനായി 
എന്‍റെ മനസ്സ്  കേഴുന്നു ,,,,,,,,,,,,,,
                                                                           

Saturday 23 July 2011

പ്രണയം


പ്രണയം 

കേള്‍ക്കാന്‍  കൊതിച്ചതും 
കാണാന്‍  കൊതിച്ചതും 
ജീവനെ പോലെ സ്നേഹിച്ചതും 
നിന്നെ മാത്രമായിരുന്നു 
  പറയാന്‍  എനിക്ക്  കഴിഞ്ഞില്ല 
എനിക്ക് നിന്നോടുള്ള സ്നേഹം 
നിനക്ക് അറിയാമായിരുന്നു 
ഞാന്‍ നിന്നെ  സ്നേഹിച്ചിരുന്നുവെന്ന്
നഷ്ടങ്ങളുടെ  കണക്ക് പുസ്തകത്തില്‍ 
നിന്നെയും  എഴുതാന്‍ 
ഞാന്‍  കൊതിചിരുന്നോ ?
എനിക്കറിയില്ല  .എന്‍റെ  മാത്രം  തെറ്റ് 
ആദ്യ  പ്രണയം നല്‍കുന്ന  അനുഭവം 
വാടാത്ത പൂക്കളും  തെളിയാത്ത  മഞ്ഞുമുള്ള 
ഒരു ലോകം തന്നെയാണ് ....................


പ്രണയം,  ഒരു  പുഴയാണ് 
    ചിലര്‍  അതില്‍ താളത്തോടെ  ഒഴുകി നടക്കും 
ചിലര്‍  കടലാസ്സ്‌  തോണി പോലെ 
       ലക്ഷ്യമില്ലാതെ  ഒഴുകിപോകും 
ആഴവും  നീളവും  അളക്കാന്‍  കഴിയാതെ 
    പ്രണയം  അക്ഞാതമായി  ഒഴുകുന്നു                                                         
                                                                 

ജീവിതം


ആദ്യത്തെ  വരിയില്‍ 
എന്‍റെ  സ്വപ്നങ്ങളും 
രണ്ടാമത്തെ  വരിയില്‍ 
എന്‍റെ ഹൃദയവും 
മൂന്നാമത്തെ  വരിയില്‍ 
എന്‍റെ  ജീവനും  കവര്‍ന്നു 
നാലാമത് ഒരു വരി 
എഴുതാന്‍ ചോര  തികഞ്ഞില്ല ഓണം


ഓണം 
ഐശര്യത്തിന്റെയും  സഹോദര്യത്തിന്റെയും ഓണം 
ജനിച്ച നാള്‍ തൊട്ടു  ആ സുന്ദര  ദിനം  കൊണ്ടാടി 
ഈ വര്‍ഷത്തെ എന്‍റെ  ഓണം  ഏകനായി  വരവേല്‍കുന്നു
പൂക്കളവും  സദ്യയുമില്ലാതെ ,
ഓണകോടിയും കൂട്ടുകാരുമില്ലാതെ,
ഇങ്ങനെ  എത്രയോ പേര്‍ .
നൊമ്പരത്തോടെ ഓര്‍കുന്നു ഞാനെന്‍റെ
കഴിഞ്ഞ കാല ഓര്‍മ്മകള്‍ 
ഓര്‍കുമ്പോള്‍ കണ്ണും  മനസ്സും  കുളിര്‍കുന്നു
പച്ചപ്പില്ലാതെ  കണ്ണുകള്‍ ചുകപ്പു  നിറമായി 
ഇനി എത്ര  വര്‍ഷമെന്നറിയില്ല  ഇവിടെ 
തിരികെ വരുമ്പോള്‍  തീര്‍ക്കരുത്‌ 
ഒരുപിടി  പൂക്കള്‍  ബാക്കി  വെയ്ക്കൂ
നാടിനെയും  ഓണത്തെയും  സ്നേഹിച്ച 
എനിക്ക്  പൂക്കളം തീര്‍ക്കുവാന്‍ 

Friday 22 July 2011


പ്രവാസി 
പ്രവാസികളുടെ  കണ്ണുനീരാണ്  അറബികടല്‍.  കണ്ണു നീരിന്‍റെ  ഉപ്പും ചൂടുമാണ്  അറബികടലിനും.
പ്രവാസത്തിന്റ്റെ  തീച്ചൂളയില്‍  നിന്ന് ഉയര്‍ന്ന  പുകയേറ്റു  കണ്ണ് നിറഞ്ഞപ്പോള്‍  തോന്നിയതാകാം .
 പ്രിയ  പെട്ടതെല്ലാം  ഉപേഷിച്ച് ഈ മരുഭുമിയില്‍  വീടിനും നാടിനും  വേണ്ടി  രാവും പകലുമില്ലാതെ   കുറെ അക്ഞാത ശരീരങ്ങള്‍  എല്ലാം  സഹിക്കുന്നു എല്ലാം .
പറഞ്ഞാല്‍  തീരുന്നതോ  പറഞ്ഞറിയിക്കാന്‍   കഴിയുന്നതോ  അല്ല പ്രവാസം  .കടലിന്‍റെ  നിശബ്ദത യും  ആഴവും  തിരമാലകളും എല്ലാം  നിറഞ്ഞതാണ്‌ ഈ  മരുഭൂമി .
നമ്മുടെ  നാടും  വീട്ടുകാരും  കൂട്ടുകാരും എത്ര  സുന്ദരവും  സ്നേഹമുള്ളവരും  ആണന്നു  മനസ്സിലാക്കാന്‍  വര്‍ഷങ്ങളുടെ  പ്രവാസം തന്നെ  വേണ്ടി വന്നു എന്നോര്‍കുമ്പോള്‍ എനിക്ക്  എന്നോട് തന്നെ വെറുപ്  തോന്നുന്നു.
  ഇടുങ്ങിയ മുറിക്കുള്ളില്‍  ഏസിയുടെ  മൂളലില്‍ ജോലിഭാരത്തിന്റെ  ക്ഷീണത്തോടെ  ഉറങ്ങാന്‍ കിടക്കുന്നതെ ഓര്‍മയുള്ളൂ  അപ്പോഴേക്കും  അടുത്തദിവസം  ജോലിക്പോകാന്‍  സമയമാകും.
  പല തൊഴില്‍  സ്ഥലങ്ങളിലും  ജയില്‍ തുല്യമായ നിയമങ്ങളും രീതികളുമാണ് .
 ആവോളം  സ്വതന്ത്രം  അനുഭവിച്ച  നമ്മള്‍ക്  പലപ്പോഴും സഹിക്യവുന്നതിലും  അപ്പുറം ആയിരിക്കും .
കുടുംബത്തിലെ  ഓരോ കാര്യങ്ങള്‍  ഓര്‍കുമ്പോള്‍ എല്ലാം സഹിച്ചു  പിടിച്ചുനില്‍ക്കും .
 ജീവപര്യന്തം  തടവ്  അനുഭവിക്കുന്നവരാണ്  പല പ്രവാസികളും. അതിലോരാളായ് ഞാനും 
പല  പ്രവാസികളും  വര്‍ഷങ്ങളോളം  കഷ്ടപ്പെട്ട്  പിന്നീട്  നാട്ടിലെത്തിയാല്‍  ഒരുപിടി  രോഗങ്ങള്‍ മാത്രം ബാക്കി . വിരലില്‍ എണ്ണാവുന്ന  ചില ആളുകള്‍ സുഖമായി കഴിയുന്നത് കണ്ടാണ്‌ ആളുകള്‍ പലതും  ചിന്തിക്കുക.
ഓരോ  മനുഷ്യനും  അല്പകാലം  പ്രവസിയാകണം. അപ്പോള്‍  നമ്മുടെ  നാടും വീടും ജീവിതവും  എല്ലാം 
പൂര്‍ണ  അര്‍ത്ഥത്തില്‍  മനസിലാക്കാന്‍ കഴിയും .മെഴുകുതിരി  പോലെയാണ്  പ്രവാസികള്‍   മറ്റാര്‍ക്കോ 
വേണ്ടി  പ്രകാശിച്ചു  സ്വയം   ഉരുകി തീരുന്നു . ഞങ്ങളെ  കാത്തിരിക്കുന്ന  നിങ്ങളാണ്  ഭാഗ്യവാന്മാര്‍ .
                                             
                                                  


Thursday 21 July 2011

മോഹം 
കുട്ടികാലത്ത്  വലുതാകാന്‍  ഒരുപാട് കൊതിച്ചു 

വലുതായപ്പോള്‍  ചെറുതാകാനും  ഒരുപാട് മോഹിച്ചു 
ഒന്നും നടന്നില്ല  വയസ്സ്  കാലത്ത് ഒരു കൊച്ചു സ്വപ്നം കൂടി 
കേള്‍കുമ്പോള്‍  ഒന്നും തോന്നരുത് ; മരിക്കരുത്‌ 
ജീവിക്കാനുള്ള  പൂതികൊണ്ടാല്ല  മരിക്കാനുള്ള  ഭയം കൊണ്ട് 
ഏകാന്തതയുടെ  തീ നാളങ്ങളില്‍  എരിഞ്ഞമാരന്‍  ഒരു പേടി