Friday, 23 December 2011

മാലാഖമാരുടെ കണ്ണീര്‍


ഒരു മനുഷ്യന്‍    നിസ്വഹായനാകുന്ന ഒരവസ്ഥ യാണ് രോഗം .അപ്പോഴാണ് അവന്‍ ആശുപത്രിയെ പറ്റി ചിന്തിക്കുക .രോഗമില്ലെങ്കില്‍ ഒരാള്‍ക്കും ഇഷ്ടമില്ലാത്ത ഒരു സ്ഥലമാണ്‌ ആശുപത്രി .അവിടുത്തെ മണവും ,കരച്ചിലും  ബഹളവും വൃതിയില്ലായ്മയും ഒന്നും ആര്‍ക്കും പെട്ടെന്ന്  പിടിക്കില്ല .ഇവിടെയാണ് ഒരു രോഗവുമില്ലാതെ [പിന്നീട് മാറാരോഗിയാകും] രോഗികളെ പരിചരിച്ചു രാവും പകലുമില്ലാതെ തുച്ചമായ വേതനത്തില്‍ പുഞ്ചിരിയോടെ കഷ്ടപെടുന്ന ഒരു വിഭാഗമാണ് നഴ്‌സുമാര്‍  .രോഗമില്ലാത്തവര്‍ പുച്ചംതോടും രോഗമുള്ളവര്‍ ബഹുമാനത്തോടും കാണുന്ന ഒരു സേവന ജോലിയാണ്   നഴുസുമാരുടെത് . .അവരുടെ തൊഴില്‍ പീഡന കഥകള്‍ ഇപ്പോഴാണ് ശരിക്കും പുറത്തു വരുന്നത്. ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല .എത്രയോ കാലം മുന്‍പേ അവര്‍ അനുഭവിച്ചു വരുന്നതാണ് .അവരുടെ മനസ്സിന്‍റെ വലിപ്പം കൊണ്ടായിരിക്കാം ഒരു വലിയ വിഷയമായി ഇതുവരെ  ഉയര്‍ന്നു വരാതിരുന്നത് .അല്ലെങ്കില്‍ ഒരു ശക്തമായ സംഘടിത സ്വഭാവം അവര്‍ക്കില്ലാതെ പോയതായിരിക്കാം കാരണം .ആതുര സേവന രംഗം പണമുണ്ടാക്കാനുള്ള വേദി യായി മാറാന്‍ തുടങ്ങിയപ്പോഴാണ് ഈ രംഗം കൂടുതല്‍ വഷളായത് .കേരളത്തിന്‌ അകത്തും പുറത്തും മുള്ളആശുപത്രികളില്‍ നടക്കുന്ന  ഞെട്ടിക്കുന്ന കഥകള്‍ ആരെയും ഭയപെടുതുന്നവയാണ് .ലക്ഷ കണക്കിന് രൂപ കടം എടുത്തു പഠിച്ചു ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ ജോലിക്ക് കയറിയാല്‍ പിന്നെ കഷ്ട്ട പാട് തുടങ്ങുകയായി .വിശ്രമമില്ലാത്ത ജോലിയും ശാരീരികവും മാനസികവുമായ  പീഡനങ്ങള്‍ .അനുഭവിച്ചു അനുഭവിച്ചു വീര്‍പ്പു മുട്ടിയവരാണ് ഈ വിഭാഗം .ഇന്നും ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്‌ .ഭരണ പക്ഷവും പ്രതി ഭക്ഷവും ഇവരുടെ കാര്യത്തില്‍ അധികം മിണ്ടുന്നില്ല .അല്ലെങ്കിലും രാഷ്ട്രീയ കാര്‍ക്ക് നേട്ടമില്ലാത്ത കാര്യത്തിന് അവരെ കിട്ടില്ല .പല ഹോസ്പിറ്റല്‍ മാനേജ് മെന്റും ഗുണ്ടകളാണ് .അല്ലെങ്കില്‍ അവരുമായി കച്ചവടം പങ്കു വെക്കുന്ന വരാണ്.  പതിനെട്ടു  ഇരുപതു വയസ്സുള്ള പെണ്‍കുട്ടികളാണ് ഈ ഫീല്‍ഡില്‍ കൂടുതലുള്ളത് .ആദ്യമായ് ശരിക്കും പുറത്ത് ഇറങ്ങുന്ന വരാണ് അധികവും .ഇവരെ ഭയപെടുത്താനും എളുപ്പമാണ് .വീട്ടിലെ പ്രാരാബ്ധങ്ങള്‍ കണ്ട് വളര്‍ന്ന ഇവര്‍ പിന്നീട് എല്ലാം സഹിക്കാന്‍ തയ്യാറാകുന്നു .സമൂഹത്തില്‍ മാതൃക യാകേണ്ട അമൃത ഹോസ്പിറ്റല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണ്ട സാങ്കേത മാണന്നു തെളിയിച്ചിരിക്കുന്നു .
ആരും മോശകാരല്ല.മുത്തൂറ്റും,വെള്ളാ പള്ളിയും എല്ലാം ജനങ്ങളെ  സേവിക്കുക എന്ന പേരില്‍ അവിടെത്തെ ജീവനകാരെ പീടിപ്പിക്കുന്നതിനോപ്പം  ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നു .സമൂഹത്തില്‍ വലിയവരായ ഇവര്‍ കെതിരെ ശബ്ദിക്കാന്‍ പലരും മടിക്കുന്നു .
          കേരളത്തിലെ  സ്ഥിതി ഇതാണെങ്കില്‍ അന്യ സംസ്ഥാനത്തെ സ്ഥിതി എന്തായിരിക്കും .ശക്തമായ നിയമ നിര്‍മാണവും അത് നടപ്പിലാക്കാന്‍ കഴിയുന്ന ഉധ്യോഗസ്ഥരും ഉണ്ടെങ്കില്‍ ഒരു പരിധി  വരെ തടയാനാകും .അനവിശ്യമായ  നിയമങ്ങള്‍ പറയുന്ന ആശുപത്രികള്‍ അടച്ചു പൂട്ടും വരെ സമരം നടത്താന്‍ നിങ്ങളും തയ്യാറാകുക .ഇതൊരു  വിഭാഗത്തിന്‍റെ പ്രശ്നമായി കാണാതെ മൊത്തം ജനങ്ങളുടെയും പ്രശ്നമായി കാണാന്‍ എല്ലാവരും ശ്രമിക്കണം .

No comments: