Wednesday 14 December 2011

കൊടിയത്തൂരിലെ ജനകീയ പോലീസ്

കൊടിയത്തൂരിലെ  ജനകീയ പോലീസ് 
എന്ത് സദാചാര ത്തിന്‍റെ പേരിലായാലും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊടിയത്തൂരിലെ സംഭവം അറിഞ്ഞിടത്തോളം ഒരു സംഘടിത സ്വഭാവം ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍ .കാരണം അമ്മയെ തല്ലിയാല്‍ പോലും രണ്ടു പക്ഷം പറയുന്ന നാടാണ്‌ നമ്മുടേത്‌ എന്നിട്ട് ഒരു യുവാവിനെ എന്തിന്‍റെ പേരിലായാലും മൃഗീയമായി മര്‍ദിച്ചു കൊലപെടുത്താന്‍ ഒരു മനസ്സോടെ കുറെ ആളുകള്‍ തയ്യാറായി എന്നു പറയുന്നത് തന്നെ സംശയത്തിനു ഇട നല്‍കുന്നു . ആ കൂട്ടത്തില്‍ എതിര്‍ക്കാന്‍ ആഗ്രഹിച്ചവര്‍ ആരെങ്കിലും തീര്‍ച്ചയായും ഉണ്ടാകാം പക്ഷെ ഏതോ ഒരു കൂട്ടായ്മയെ അവര്‍ ഭയന്നിരുന്നു .അതിനാല്‍ അവര്‍ക്ക് അയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല .നമ്മുടെ ജില്ലയിലെ മുറിഞ്ഞു വൃണമായി മാറിയ മാറാടും, നാദ പുരവും സര്‍ജറി ചെയ്തു നന്നാക്കി എടുക്കാന്‍ ശ്രമിക്കുപോഴാണ് വീണ്ടും ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത ഹീന  പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഒരു സമൂഹത്തെ തേജോവധം ചെയ്യാനും മലയോരത്തിന്റെ തലസ്ഥാനമായ നമ്മുടെ ജില്ലയെ വളരെയധികം  പിന്നോട്ട് നയിക്കാനും മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കുകയുള്ളൂ എന്നു പലരും ചിന്തികേണ്ടിയിരിക്കുന്നു  
സ്വയം പ്രതിരോധികേണ്ട സാഹചര്യം ഒരു മനുഷ്യന് അല്ലെങ്കില്‍ ഒരു കുടുംബത്തിനു ധാരാളം അവസരങ്ങളില്‍ വന്നേക്കാം [നിയമത്തിന്‍റെ പരിരക്ഷ പരിമിതം] അത്തരമൊരു സാഹചര്യം നിലവില്‍ കൊടിയത്തൂര്‍ വിഷയത്തില്‍ ഇല്ല എന്നുള്ളതാണ് സത്യം .നമ്മുടെ നാട്ടില്‍ പലതരം കൊള്ളരുതായ്മകള്‍ നടക്കുന്നു എന്നു എല്ലാവര്‍ക്കും അറിയാം ചിലര്‍ കണ്ടില്ല എന്നു നടിക്കുന്നു ചിലര്‍ പല രീതികളില്‍ പ്രതികരിക്കുന്നു .ഭരണ ഘടന അനുവദിക്കുന്ന ഒരുപാടു സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് പോലീസും ,കോടതിയും ,  മഹല്ല് കമ്മിറ്റികളും ഒക്കെ ഇത്തരം വിഷയങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കാന്‍ കഴിയും .ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഒരുപാടു നടന്നിട്ടുണ്ട്  ഇപ്പോഴും നടക്കുന്നുമുണ്ട് അതിനൊക്കെ കൊടിയത്തൂര്‍ പോലെ പ്രതികരിച്ചാല്‍ നമ്മുടെ നാടിന്‍റെ സ്ഥിതി എന്താകും  .ഷഹീദ് ബാവ യുടെയും  പ്രതികള്‍ എന്നാരോപ്പിക്കുന്നവരുടെയും നിഷ്കളങ്കരായ അമ്മയും കുഞ്ഞുങ്ങളും  സഹോദരങ്ങളും  പ്രായം ചെന്നവരും  നിരാലംബരാവുകയും ഒരു സമൂഹം  അവ മതിക്കു ഇരയാകുകയും മാത്രമാണ് ബാക്കിയായത്.  സ്വന്തം മനസാക്ഷി ഇപ്പോള്‍ നൂറു വട്ടം പറഞ്ഞു കഴിഞ്ഞു കാണും വേണ്ടായിരുന്നു എന്നു.പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ല .അതിനാല്‍ ഒരു പിന്തുണ യുമില്ലാതെ സ്വയം ബലിയാടായി കുറെ ആളുകള്‍ നിങ്ങളെ ഓര്‍ത്തു പരിതപിക്കാനെ കഴിയുകയുള്ളൂ .

1 comment:

kalmaloram said...

Sure, Don't be the executional agents.