Thursday, 22 December 2011

സൌദിയിലെ സ്വദേശി വല്കരണവും മലയാളിയുടെ ആശങ്കകളും '


സൌദിയിലെ സ്വദേശി വല്കരണവും മലയാളിയുടെ ആശങ്കകളും '









സൌദിയില്‍ സ്വദേശി  വല്കരണ ത്തിന്‍റെ ശക്തമായ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ് .ഇതിനു മുന്‍പും സ്വദേശി വല്കരണത്തിന് പല രീതിയിലുള്ള പ്രവര്‍ത്തനവും ആലോചനകളും നടന്നിരുന്നു .അതെല്ലാം വേണ്ടത്ര വിജയിക്കാതെ പോയി .ലോകത്തിലാകമാനം തൊഴിലില്ലായ് മയും അഴിമതിക്കും എതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍  രാജ്യത്തെ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്കാന്‍ ഗവര്‍മെന്റ്റ് ബാധ്യതയാ യിരിക്കുന്നു .മറ്റു രാജ്യങ്ങളെ അപേഷിച്ചു തൊഴില്‍  സാഹചര്യം ഏറെയുള്ള രാജ്യമാണ് സൌദി .ഏകദേശം എട്ടു ലക്ഷത്തോളം ആളുകളാണ്  പേര് രെജിസ്റ്റെര്‍ ചെയ്തിട്ടുള്ളത് .അതില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണ് .ഇതില്‍ തന്നെ പലരും തൊഴിലില്ലാ വേതനം ലഭിക്കാന്‍ വേണ്ടിയാണു രെജിസ്റ്റെര്‍ ചെയ്തിരിക്കുന്നത് .ആത്മാര്‍ഥമായി തൊഴില്‍ ചെയ്യാന്‍ യുവാക്കള്‍ തയ്യാറായാല്‍ വളരെ നിസാരമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണ്‌ .രാജ്യത്തെ തൊഴില്‍ ദാതാക്കളെ നാലായി തരം തിരിച്ചു  അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സമയപരിധിയും  ഗവര്‍മെന്റ്റ് നല്‍കിയിരിക്കുന്നു .അതില്‍  പല നിര്‍ദേശങ്ങളുടെയും സമയം ഏതാണ്ട്  കഴിഞ്ഞിട്ടുമുണ്ട് .തൊഴിലാളികളും കമ്പനികളും ആകെ ആശങ്കയിലാണ് തള്ളി നീങ്ങുന്നത്‌ .പ്രത്യകിച്ചു ഫ്രീ വിസയില്‍ ജോലിചെയ്യുന്ന ആളുകള്‍ക്കാണ് കൂടുതല്‍ ആശങ്ക .അന്യ രാജ്യകാര്‍ക്കും ഇന്ത്യയിലെ കേരളം ഒഴിച്ച് മറ്റു സംസ്ഥാനക്കാര്‍ക്കും ഈ വിഷയത്തില്‍ ആധിയില്ല .കാരണം  നാട്ടിലെയും സൗദിയിലെയും ദൈനദിനം കാര്യങ്ങള്‍ അവര്‍ അറിയുന്നില്ല .ടി വിയും പത്രങ്ങളും യധേഷ്ട്ടം നമുക്കുള്ളതിനാല്‍ എല്ലാം നമ്മള്‍ അറിയുന്നു പക്ഷെ ആധിയും കൂടുന്നു .ഇപ്പോള്‍ തന്നെ പലരും നാട്ടില്‍ പോയിട്ട് തിരിച്ചു വരാത്തവരുണ്ട് .നാട്ടില്‍ പോകാന്‍ മടിക്കുന്നവരുണ്ട് , കച്ചവടം നടത്തുന്ന പലരും കട വില്പനയ്ക്ക്  വെച്ചിരിക്കുന്നു.  ഇക്കാമ  പുതുക്കാന്‍ കൊടുത്തിട്ട് കിട്ടാതവരുണ്ട് .എങ്ങും ചര്‍ച്ചകളും ആശങ്കകളുമാണ് .'നിതക്കാത്‌' കഴിഞ്ഞാല്‍  'താഖത്'' എന്ന പേരില്‍ ഒന്ന് കൂടി ശക്തമായ തൊഴില്‍ പരിഷ്കരണം കൊണ്ട് വരും എന്നു  സൌദി മന്ത്രി ആവര്‍ത്തിച്ചു  പറയുന്നു .
സൌദിയില്‍ നിന്നു വലിയ ഒരു വിഭാഗം പ്രവാസികള്‍ ഒരു മിച്ചു കേരളത്തിലേക്ക് മടങ്ങിയാല്‍   എന്തായിരിക്കും സ്ഥിതി എന്നു പറയാന്‍ കഴിയില്ല .ഇക്കാലമത്രയും പ്രവാസികളെ പറഞ്ഞു പറ്റിച്ച സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ കഴിയില്ല തീര്‍ച്ച .അതിനാല്‍ പല പ്രവാസികളും  സൌദി ഗവര്‍മെന്റ്റ്  നാട്ടിലേക്ക് കയറ്റി വിടുമ്പോള്‍ അവസാനത്തെ വിമാനത്തില്‍ പോകാം എന്നു കരുതിആശങ്കയോടെ ഭയത്തോടെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു .
'

No comments: