കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ വണ്‍ മാന്‍ ഷോ [ജന സമ്പര്‍ക്ക യാത്ര]വളരെ ഗംഭീരമായി മുന്നേറുകയാണ് .പതിനായിര കണക്കിന് അപേക്ഷകളും പരാതികളു മാണ് ഒരു ദിവസം കൊണ്ട് സ്വീകരിക്കുന്നതും പലതിനും പരിഹാരം കണ്ടെത്തുന്നതും .എന്ത് രാഷ്ട്രീയ ഷോകളുടെ പേരിലായാലും നൂര്‍ ആള്‍ക്ക് എങ്കിലും ഉപകരിച്ചാല്‍ അതിനെ അവഗണിക്കാനോ പരിഹസിച്ചു തള്ളുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കാനോ കഴിയില്ല .സമൂഹത്തില്‍ വളെരെയധികം അവശത അനുഭവിക്കുന്ന കുറെ ആളുകള്‍ക്ക് ഓരോ ജില്ലയിലും ലക്ഷ കണക്കിന് രൂപ ധന സഹായം ലഭിക്കുകയുണ്ടായി.വര്‍ഷങ്ങളോളം കെട്ടികിടക്കുന്ന നിരവധി പരാതികള്‍ക്ക് പരിഹാരവും ഉണ്ടായതായും അറിയുന്നു .ലഭിച്ചിട്ടുള്ള ബാക്കി പരാതികള്‍ അതിന്‍റെ തുടര്‍ നടപടിക്കായി ബന്ധപെട്ട ഉദ്യോഗസ്ഥരെ ചുമതല പെടുത്തുകയും ചെയ്യുന്നു .സാധാരണ ക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരവും സഹായവും ലഭിക്കുന്നെങ്കില്‍ ഇതൊരു വലിയ മുന്നേറ്റം തന്നെയാണ് .മുല്ല പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്‍റെ
പ്രതിച്ചായക്ക് മങ്ങലേറ്റു വെങ്കിലും ജന മുന്നേറ്റ യാത്ര കുഴപ്പ മില്ലാത്ത ജനസമ്മതി നേടിയിട്ടുണ്ട് എന്നു സമ്മതികാതെ വയ്യ .മറ്റു മന്ത്രി മാരെ നോക്ക് കുത്തി കളാക്കുന്നു,ഉദ്യോഗസ്ഥര്‍ ക്ക് ജോലിഭാരം കൂടുന്നു എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ നടക്കുന്നു .അതൊന്നും മുഖ വിലയ്ക്ക് എടുകേണ്ടതില്ല.പ്രശ്ന പരിഹാരത്തിനായി അതാതു വകുപ്പുകളിലേക്ക് റഫര്‍ ചെയ്ത പരാതികള്‍ മുടക്കം വരാതെ തീര്‍പ്പ് കല്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രദ്ധിക്കണം .കൂടാതെ ഓരോ വര്‍ഷവും ഓരോ ജില്ലയിലും ഇത്തരം പരാതി അദാലത്ത് നടത്തി അഞ്ചു വര്‍ഷം കൊണ്ട് ഒരു സന്തുഷ്ട്ട സംസ്ഥാന മാക്കാന്‍ കഴിയെട്ടെ എന്നു മറ്റു രാഷ്ട്രീയ വിയോജിപ്പുകള്‍ തല്ക്കാലം മറന്നു കൊണ്ട് ... ആശംസിക്കുന്നു .
No comments:
Post a Comment