നിന്‍റെ കണ്ണിലെ നനവായിരുന്നു
നിന്‍റെ ചുണ്ടിനും
നിന്‍റെ ഹൃദയത്തിന്‍റെ നനവായിരുന്നു
നിന്‍റെ മനസ്സിനും
നിന്‍റെ സ്വപ്നം തൂവലുകള്‍ പോലെ -
മൃദുലവും ഭംഗി യുള്ളതുമായിരുന്നു
നിന്‍റെ സന്തോഷം എനിക്ക് ഉത്സവ-
നാളുകള്‍ പോലെയായിരുന്നു
വാക്കുകള്‍ കൊണ്ടോ പിണക്കം കൊണ്ടോ -
ആയിരുന്നില്ല നീയെന്നെ തോല്‍പ്പിച്ചത്
ഇട മുറിയാത്ത കണ്ണീര്‍ കൊണ്ടായിരുന്നു
ഞാന്‍ നിന്നെ കുറിച്ച് കണ്ടു കൂട്ടിയ
സ്വപ്നങ്ങള്‍ക്ക് പൂപ്പലിന്റെ നനവ്
ഹൃദയത്തില്‍ നിന്നു കിനിഞ്ഞിറങ്ങിയ
രക്ത തുള്ളികള്‍ക്ക് ജീവിക്കാന്‍ കൊതി
അറിഞ്ഞതും കണ്ടതും കേട്ടതും
തലച്ചോറിനെ ഭ്രാന്തനാക്കുന്നു
ഇങ്ങനെയൊക്കെ യായിരിക്കാം പ്രണയം
ശരീരം മനസ്സിനോടും മനസ്സ്-
അത്മാവിനോടും പിണങ്ങുപോള്‍
എല്ലാ രോഗങ്ങള്‍ക്കും പരിഹാരം
അവസാനമായി ...
എന്നെ ചുംപിച്ചു കരഞ്ഞു നീ അകന്നപ്പോള്‍
എന്‍റെ ഹൃദയം നിന്‍റെ കയ്യിലായിരുന്നു .
എല്ലാം എന്‍റെ തോന്നലായിരിക്കാം ...
No comments:
Post a Comment