Friday, 2 December 2011

സ്വപ്‌നങ്ങള്‍ വില്‍ക്കാനുണ്ട്


എന്‍റെ സ്വപ്നങ്ങളുടെ വെണ്ണീരില്‍ 
പിന്നെയും ആശകള്‍ പൂക്കുന്നു 
കണ്ടു കൂട്ടിയ സ്വപ്നങ്ങള്‍ക്ക് 
തല ചായ്ക്കാന്‍ ഇടമില്ലാതെപൊള്ളുന്ന-  
വെയിലില്‍ പലതും  എരിഞ്ഞമര്‍ന്നു .

ഒരിക്കല്‍ ...........
ചുവന്ന മഴ പെയ്ത ഒരു സന്ധ്യയില്‍ 
ആത്മാവ് നഷ്ടപെടാത്ത ഒരു സ്വപ്നം 
കാര്‍മേഘങ്ങളുടെ വിളി കേട്ടു.

പലപ്പോഴും പലതും കൊതിച്ചു 
പലതും പലപ്പോഴും മറന്നു 
ഒരു മനുഷ്യയുസ്സോളം കൊതിച്ചത് 
രക്തത്തില്‍ മറഞ്ഞിരുന്നു 
മോഹങ്ങള്‍ ശരീരത്തിനെ ബലപെടുതുകയോ
അതോ ദുര്‍ബല പെടുതുകയോ .

ഒന്നറിയാം, പല സ്വപ്നങ്ങളെയും 
കാലം  കാത്തു നില്‍ക്കാതെ പോയി
സ്വപ്നങ്ങളുടെ എതിര്‍ ചേരിയിലാണ് കാലം
പലതും നേടാന്‍ കഴിയാത്തതിന്‍റെ  
സംഘര്‍ഷത്തിലാണ്  ഞാനിന്നും 
എല്ലാം മറക്കാന്‍ സമാധാനത്തിന്‍റെ
തൂ വെള്ള പ്രാവുകളെ മനസ്സിലേക്ക് - 
മാടി വിളിക്കാറുണ്ട് .

എല്ലാം ആരോടെങ്കിലും തുറന്നു പറയാനോ
പങ്കിടാണോ എനിക്കാകുമായിരുന്നില്ല 
ലാഭമായാലും നഷ്ടമായാലും 
എല്ലാം ഉള്ളിലോതുക്കുക 
അതായിരുന്നു ശീലം .

ഇനിയും 
എന്‍റെ സ്വപ്‌നങ്ങള്‍ മനസ്സിന്‍റെ-
സമുദ്രന്തരങ്ങളില്‍ പവിഴ മുത്തുകള്‍ പോലെ 
ഒളിഞ്ഞു ഉറങ്ങട്ടെ  .

No comments: