Friday 4 November 2011

ആദാമിന്‍റെ മകന്‍ അബു ഒരു നിരീക്ഷണം


ആദാമിന്‍റെ മകന്‍ അബു എന്ന സിനിമ കണ്ടു .സലിം കുമാറിന്‍റെ അബു എന്ന കഥാപാത്രം പോലെ തന്നെ  നിഷ്കളങ്കമായ ഒരു സിനിമ .കുറെ നാളുകള്‍ക്ക് ശേഷം ഓരോ വ്യക്തികള്‍ക്കും തുടക്കം മുതല്‍ അവസാനം വരെ മനസ്സിലാവുകയും സിനിമ എന്ന ഒരു കലാ ശ്രിഷ്ടി യില്‍    നിന്നു 
മനുഷ്യനും സമൂഹത്തിനും ഗുണമുള്ളത് പഠിക്കാനും അനുകരിക്കാനും ധാരാളം സന്ദേശംനല്‍കുന്ന സിനിമ.സാങ്കേതിക എഫ്ഫക്റ്റ്‌ കാട്ടി പരസ്പരം ബന്ധമില്ലാത്ത സീനുകള്‍ കൊണ്ട് ബോറടിപ്പിക്കുന്ന സ്റ്റാര്‍ സിനിമകളില്‍ നിന്നുള്ള ഒരു മോചനമാണ്‌ ഈ സിനിമ .വിശ്വാസം ജീവിതത്തില്‍ എങ്ങിനെ 
ചിട്ടപെടുത്ത ണ മെന്ന് അബു എന്നാ കഥാപാത്രം അര്‍ത്ഥ ശങ്കകിടമില്ലാതവിധം നമ്മളെ ബോധ്യ പെടുത്താന്‍ ഈ സിനിമയുടെ സംവിധായകനായ 
സലിം അഹമ്മതിനു കഴിഞ്ഞു.സ്വപ്നം ഭൗതിക സുഖമല്ലെന്നും ജീവന്‍ തന്ന ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കലാനെന്നും  വിശ്വാസികളെ  ഉല്‍ബോധിപ്പിക്കുന്നു . പ്രകൃതിയും അതിലെ സകല ജീവ ചരാചരങ്ങളും ദൈവത്തിന്‍റെ അമുല്യ സൃഷ്ടിയാണെന്നും  പ്രകൃതിയും മനുഷ്യനും 
ഇണങ്ങി  ജീവികേണ്ടവരാനെന്നും അന്ന്യയമായി  ഒരു ജീവനെയും നശിപ്പിക്കാന്‍ മനുഷ്യന് അധികാരമില്ലെന്നും ഓര്‍മിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണ് .വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ തന്‍റെ ഭാഗം കുറഞ്ഞ സീനിലൂടെ മനോഹരമാക്കിയപ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാനും ആരോടും കാണണം എന്ന് ധൈര്യ സമേതം  ചൂണ്ടി കാണിക്കാന്‍ പറ്റിയ ഒരു പ്രമേയമാണ് ഈ സിനിമ .ആദ്യ ചിത്രത്തിലൂടെ രാജ്യത്തിന്‍റെ അംഗീകാരം മുഴുവന്‍ ഏറ്റുവാങ്ങിയ സലിം അഹമ്മതില്‍ നിന്നും ഇനിയും  നല്ല സിനിമകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു .
അഭിനന്ദനങള്‍  
 ലാലിസലാം 

No comments: