നമ്മുടെ നാട്ടിലെ പല കെട്ടു കഥകള്‍ കേട്ടാണ് നമ്മളെല്ലാം വളര്‍ന്നത് .ഈ കഥ കളുടെയെല്ലാം യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയുകയുമില്ല ആരും
അന്നെഷിച്ചു പോകാറുമില്ല.തല മുറകളായി നമ്മുടെ കാരണവന്മാര് കൈമാറി വന്ന ഊഹ കഥകളുടെ പല സത്യങ്ങളും ഇന്നും മറഞ്ഞു കിടക്കുകയാണ് .നേരിട്ട് കണ്ടവരോ കേട്ടവരോ ഇന്ന് ജീവനോടെയില്ല .പുതിയ ആളുകള്‍ പോലും പല സത്യങ്ങളും ഓരോരുത്തരുടെ ഭാവന അനുസരിച്ച്സത്യമല്ലാത്ത തരത്തില്‍ മാറ്റി തീര്‍ത്തിരിക്കുന്നു .അന്നത്തെ സ്ഥിതി ഇങ്ങിനെ മാത്രമായിരുന്നെങ്കില്‍ ഇന്ന് പഴയ എല്ലാ തട്ടിപ്പുകളും കെട്ടു കഥകളും നിലനിര്‍ത്തി കൊണ്ട് ആധുനിക തട്ടിപ്പുകള്‍ തഴച്ചു വളരുന്നു .
തടി കുറയ്ക്കാനും കൂട്ടാനും പുറത്തു പുരട്ടാനുള്ള മരുന്ന് ,നീളം വെയ്ക്കാന്‍ ലേഹ്യം ,സൌധര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും മരുന്ന് .കാര്യ സാധ്യത്തിനും പെട്ടെന്ന് പനക്കാരനാകാനും ഏലസും, മന്ത്രവാതവും.ചിട്ടി കമ്പനികളും ഫ്ലാറ്റ് തട്ടിപ്പ് ഇങ്ങിനെ നീണ്ടു പോകുന്നു .
ഇന്ത്യയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന
ഇത്തരം ദേശീയ അന്തര്‍ ദേശീയ തട്ടിപ്പ് സംഘങ്ങളുടെ പ്രധാന മാര്‍ക്കറ്റില്‍ ഒന്ന് കേരളമാണ്.ബുദ്ധിയുള്ളവരാനെന്നു സ്വയം വിശേഷികുന്ന നമ്മളെ പറ്റിക്കാന്‍ എളുപ്പമാണെന്ന് അറിയാവുന്ന കമ്പനികള്‍ അത് തന്ത്ര പൂര്‍വ്വം മുതലെടുക്കുന്നു .റോഡരികില്‍ ഏതെങ്കിലും ഒരാള്‍ കുറച്ചു മരുന്ന് നിരത്തി വെച്ചു ഇതു കഴിച്ചാല്‍ ആയുസ്സ് കൂടും എന്ന് പറഞ്ഞാല്‍ പോലും കൂട്ടം കൂടി നിന്നു വാങ്ങുന്നവരായി മാറി മലയാളികള്‍ .
പണ്ടെത്തെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാനുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു .വാമൊഴിയായി അറിഞ്ഞത് കൊണ്ടാകാം പല കഥകളും തെറ്റായി പ്രചരിക്കാന്‍ ഇടയായതും .എന്നാലോ ഇന്നത്തെ അവസ്ഥ അങ്ങിനെയാണോ ഓരോ കാര്യങ്ങളെ പറ്റി വ്യക്തമായി അറിയാനുള്ള സാഹചര്യം ഇന്നുണ്ട്.എന്നിട്ടും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കപെടുന്ന കാലമായി മാറി .ഉറ്റവരെയും സുഹൃത്തുക്കളെയും
വിശ്വസിക്കാന്‍ നമുക്ക് പേടി യാണ് .കുത്തക കമ്പനികള്‍ പ്രചരിപ്പിക്കുന്ന കഥകളും പരസ്യങ്ങളും നമ്മള്‍ പൂര്‍ണമായും വിശ്വസിക്കും .ഇത്തരം കമ്പനികള്‍ നമ്മുടെ നാട്ടില്‍ നിന്നു ജനങ്ങളെ കബളിപ്പിച്ചു ചോര്‍ത്തിയ പണമുണ്ടെങ്കില്‍ നമ്മുടെ നാട് അമേരിക്കയെ വെല്ലുന്ന തരത്തില്‍ വികസിക്കുമായിരുന്നു.
ഇതിനൊക്കെ അല്പം പരിഹാരം മുന്നോട്ടുള്ള കാലത്ത് വേണമെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് വീട്ടില്‍ വെച്ചും സ്കൂളില്‍ വെച്ചും അവിശ്യമായ ബോധ വല്കരണം നടത്തണം .കുട്ടികള്‍ക്ക് അടിസ്ഥാനമില്ലാത്ത കഥകള്‍ പറഞ്ഞു കൊടുത്തു അവരുടെ ബുദ്ധിയെ, ചിന്തകളെ തെറ്റായ വഴിക്ക് നയിക്കരുത് . ഗവര്‍മെന്റ്റ് ശക്തമായ നിയമ നിര്‍മാണം കൊണ്ടുവരികയും മാധ്യമങ്ങള്‍ ഇത്തരം തട്ടിപ്പ് പരസ്യങ്ങളും കഥകളും പ്രച്ചരിപ്പിക്കതിരിക്കയും ചെയ്താല്‍ നമ്മുടെ സമ്പത്ത് തട്ടിപ്പ് വീരന്മാര്‍ കൊണ്ട് പോകാതെ സംരക്ഷിക്കാം .
No comments:
Post a Comment