Sunday, 20 May 2012

പുതപ്പ്


എനിക്ക് ആദ്യ സ്വപ്‌നങ്ങള്‍ പകര്‍ന്ന തറവാടിനു 
നിലത്ത് ചകിരി കരി തേച്ച തായിരുന്നു 
സമതലമല്ലാത്ത ആ നിലത്ത് പുല്ല് പായയില്‍ 
രണ്ടെറ്റം എത്താത്ത കീറി തുന്നിയ -
ഉടു തുണി പുതപ്പില്‍ ചുരുളുംപോള്‍
മേല്‍കൂരയുടെ ഓല കീറിനുള്ളിലൂടെ 
നക്ഷത്രങ്ങളെ കാണാമായിരുന്നു .
പുലരുമ്പോള്‍ പ്രകാശ രശ്മികള്‍ 
മേല്‍കൂര തുളച്ചു നാണയ വട്ടത്തില്‍ 
എന്നെ പുതയുമ്പോള്‍-ആ ഇളം 
ചൂടില്‍ ഒന്ന് കൂടി ചുരുളും 
ഡിസംബറിന്റെയും ജനുവരിയുടെയും 
തണുപ്പില്‍ ഉള്ളുറുങ്ങാതെ ഉറങ്ങുമ്പോള്‍ 
ഏറെ മോഹിച്ചത് ഒരു നല്ല പുതപ്പായിരുന്നു.

1 comment:

പ്രവീണ്‍ ശേഖര്‍ said...

നന്നായിരിക്കുന്നു. എ സി റൂമും , പുതക്കാന്‍ നല്ല പുതപ്പും കിട്ടിയ പലരും പില്‍ക്കാലത്ത് മറന്നു പോയേക്കാവുന്ന ഒരു ഭൂതകാലത്തെ അല്‍പ്പം നൊമ്പരത്തോട് കൂടി വളരെ നല്ല രീതിയില്‍ വരച്ചു കാണിച്ചതിന് പ്രത്യേക അഭിനന്ദനങ്ങള്‍ ...ആശംസകള്‍..