Wednesday, 30 May 2012

പ്രകൃതിയുടെ രാഷ്ട്രീയം

വഞ്ചന യിലും പരിഹാസത്തിലും 
അകപെട്ട വാക്കുകള്‍ 
മാനഹാനിയാല്‍
ആത്മഹത്യ ചെയ്തു .

പെയ്തു തീര്‍ന്ന ആകാശം 
വേദനയാല്‍ തേങ്ങി 
ജലവും മണ്ണും വീതം വെച്ചു 
തമ്മില്‍ തല്ലുന്നവര്‍ക്ക്
നല്‍കിയിട്ട് എന്തു കാര്യം .

കടല്‍ കോപത്തിലാണ് 
അന്നത്തെ അന്നത്തിനു പോയ 
തോണിക്കാരനെ മറിചിടാതെ
മനുഷ്യരുടെ കടന്നു കയറ്റത്തില്‍ 
അടിഞ്ഞു കൂടിയ കൊഴുപ്പിനെ 
കരയിലെ മണല്‍ തരിയില്‍ ഉരസി 
സ്വയം ശുദ്ധി യാകുകയാണ്
നില നില്‍പിന്റെ രാഷ്ട്രീയത്തില്‍  
പ്രകൃതിക്ക് മനുഷ്യനെക്കാള്‍ 
വിവേകമുണ്ട് .

2 comments:

പ്രവീണ്‍ ശേഖര്‍ said...

പ്രകൃതിക്ക് മാത്രമേ വിവേകമുള്ളൂ..കടലില്‍ മീന്‍ പിടിക്കാന്‍ മുക്കുവര്‍ പോയാല്‍ അവര്‍ക്ക് ലംഘിക്കാന്‍ മാത്രം രേഖകള്‍ എവിടെയാ ഈ കടലില്‍ ...ഈ മീനും സ്രാവും തിമിന്ഗലവും ഒന്നും ഇതൊന്നും നോക്കുക പോലും ചെയ്യാറില്ല. ഇനി എന്നാണാവോ അവര്‍ക്കും ഇതൊക്കെ ബാധകമാക്കാന്‍ പോകുന്നത്..നമ്മുടെ ഭരണ പരിഷ്ക്കാരങ്ങള്‍ നമ്മളെ അധകൃതരാക്കുന്നു..

ആകാശത്തിനും കടലിനും കാടിനും ഉള്ള നിയമ നീതി ബോധം മനുഷ്യനുണ്ടോ ? ഭൂമി ഇതൊന്നുമറിയാതെ കറങ്ങുന്നു. പാവം..

ആശംസകള്‍.

Unknown said...

കൊള്ളാം... ആശംസകൾ