ഒരിക്കല്‍
എന്‍റെ മനസ്സിലെ ഒരു പാട്
സ്വപ്നങ്ങള്‍ക്കിടയില്‍ നിന്നു
ഒരു കൊച്ചു സ്വപ്നം മുളച്ചു
ഞാന്‍ അതിയായി സന്തോഷിച്ചു
ആ സന്തോഷം തീരും മുന്‍പേ
ഒരു കടുത്ത വേനലില്‍ എന്‍റെസ്വപ്ന -
മുള നാമ്പ് കരിഞ്ഞു ഉണങ്ങിപോയി .
കുറച്ചു കാലങ്ങള്‍ക്ക് ശേഷം
ഒരു സ്വപ്നം പിന്നെയും മുളച്ചു
കണ്ട് കൊതി തീരും മുന്‍പേ
നിര്‍ത്താതെ പെയ്ത ഒരു മഴയില്‍
അതും വീണു ഒലിച്ചു പോയി
അതിന്‍റെ വേദന യില്‍ കഴിയുമ്പോള്‍
ഇന്നലെ ഒരു സ്വപ്നം മുളപൊട്ടി
ആ തളിരിലകള്‍ എന്‍റെ മനസ്സിന്
ഒരു വസന്തം തന്നെ സമ്മാനിച്ചു
ഇനി ശക്തമായ മഴയും വെയിലും ഏല്‍ക്കാതെ
കൈവള്ളയിലെ കിനാക്കള്‍ പോലെ നോക്കണം
എന്‍റെ മലയാള നാട്ടില്‍ ഒരു പിടി മണ്ണ്
എന്‍റെ മലയാള നാട്ടില്‍ ഒരു പിടി മണ്ണ്
ഇതും പൂക്കാതെ പോയാല്‍ ഇനിയൊരു
തിരിച്ചു വരവുണ്ടാകുകയില്ല .......
No comments:
Post a Comment