പ്രവാസി സംഘടനകളെ നിര്‍ത്തു നിങ്ങളുടെ കോലം കെട്ടലുകള്‍.ആര്‍ക്കു വേണ്ടിയാണു നിങ്ങള്‍ നാട്ടിലെ രാഷ്ട്രീയത്തിന്‍റെ പതിപ്പ് കമ്മിറ്റികള്‍ ഉണ്ടാക്കി പരസ്പരം പോരാടുന്നത് .പത്ര താളുകളിലും ഇന്‍റെര്‍ നെറ്റിലും നിങ്ങളുടെ വിഴുപ്പലക്കല്‍ കണ്ട് നിങ്ങളെ പോലെ പ്രവാസികളായ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു .പ്രവാസികളുടെ വരുമാനം കൊണ്ട് പുരോഗതി കൈവരിക്കുകയും ഇപ്പോള്‍ നില നില്‍ക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തെ ഭരണവര്‍ഗ്ഗം ഇന്നും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുകയും പ്രവാസികളുടെ ഒരു പാട് പ്രശ്നങ്ങള്‍ കണ്ടി ല്ലെന്ന് നടിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ സന്ഘടിക്കാതെ പാവപെട്ട പ്രവാസികളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി തമ്മില്‍ തല്ലുന്ന നാണം കെട്ട പരിപാടി എത്രയും പെട്ടന്ന് നിര്‍ത്തുക .കേന്ദ്രത്തിലും കേരളത്തിലും ഇതു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവഗണിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയം കലര്‍ത്താതെ ഒരു മിച്ചു ചേരേണ്ട കാലം കഴിഞ്ഞിരിക്കുന്നു .ഇനിയും ഇതിനെതിരെ ഒന്നിക്കാന്‍ വൈകിയാല്‍ അതിന്‍റെ പ്രത്യാകാതം എങ്ങിനെയായിരിക്കും പറയാന്‍ കഴിയില്ല .അപ്പോള്‍ ഈ പറയുന്ന പ്രവാസി സംഘടനകളുടെ കയ്യില്‍ നില്‍ക്കില്ല .ഇതിലെ വേറൊരു തമാശ പ്രവാസി സംഘടനകളിലെ നേതാക്കന്മാര്‍ എല്ലാം ഒരു തരത്തിലും പ്രയാസവും കഷ്ട്ടപാടും ഉള്ള ആളുകളല്ല .സുഖമുള്ള ജോലിയും കൈ നിറയെ റിയാലും ഉള്ള ആളുകളാണ് ഇവര്‍.പണം കൂടുമ്പോള്‍ ഉള്ള ഒരു അസുഖം ഉണ്ടല്ലോ അധികാരം അതിനു വേണ്ടിയാണ് ഈ തമ്മിലടി .നാട്ടില്‍ നിന്നു വരുന്ന നേതാക്കന്മാര്‍ക്ക് സ്വീകരണം നല്‍കുക ,പത്ര താളുകളില്‍ വരാന്‍ വേണ്ടിയുള്ള ഷോ കള്‍നടത്തുക ഇതൊക്കെയാണ് ഇവരുടെ സംഘടന പ്രവര്‍ത്തനം .പ്രവാസികള്‍ എല്ലാം തിരിച്ചറിയേണ്ടിയിരിക്കുന്നു .
1 comment:
അറിവുള്ളവര്‍ക്ക് തിരിച്ചറിവുണ്ടായിരിക്കണമെന്നില്ല. പിന്നെ ഈ അറിവും കൂടെയില്ലെങ്കിലോ? അതല്ല, ഇവിടം ഭ്രാന്താലയം, പ്രതികരണശേഷി നഷ്ടപ്പെട്ട നമ്മള്‍ തന്നെയാണിതിനെല്ലാം കാരണം..........ലാലീ
Post a Comment