Tuesday, 15 May 2012

മെഴുകുതിരി പോലെ പ്രവാസികള്‍

തണല്‍ മരം 


ഒരു പാട് പേര്‍ക്ക് തണലേകുന്ന 
വളര്‍ന്നു പന്തലിച്ച ഒരാല്‍ മരമാണ്
 പ്രവാസികള്‍ 
ആല്‍ മരത്തിന്‍റെ നനവ് തേടിപോയ 
അടി വേരുകളാണ് ഓരോ പ്രവാസിയും .





ചിലന്തിയെ പോലെ പ്രവാസി 
അമ്മയെ ഭക്ഷിച്ചാണ് ചിലന്തി -
കുഞ്ഞുങ്ങള്‍ പിറക്കുന്നത്‌ 
വീടും നാടും തെളിയുമ്പോള്‍ 
പ്രവാസികളും അമ്മ ചിലന്തിയെ-
പോലെ നിശ്ചലമാകും . 





1 comment:

പ്രവീണ്‍ ശേഖര്‍ said...

എനിക്ക് തോന്നുന്നു പ്രവാസികളെ കുറിച്ചാണ് അധികപേരും എഴുതാന്‍ ഇഷ്ടപ്പെടുന്നതെന്ന്. അത് കൊണ്ട് തന്നെ അത്തരം ഒരു വിഷയം കഥയിലോ കവിതയിലോ ഉള്‍പ്പെടുത്തുമ്പോള്‍ വിഷയത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം അവതരണത്തിലെ പുതുമക്ക് കൊടുക്കേണ്ടതുണ്ട്. ഇവിടെ ആദ്യത്തെ ആറേഴു വരികളില്‍ ഒട്ടും പുതുമ തോന്നിയതുമില്ല , അതെ സമയം പറഞ്ഞു പഴകിയ വാക്കുകളുടെ സമാനത തോന്നുകയും ചെയ്തു.

അതെ സമയം രണ്ടാമത്തെ ഭാഗത്തില്‍ ചിലന്തിയോടു ഉപമിച്ചു കൊണ്ട് വ്യത്യസ്തത പുലര്‍ത്തി. വാക്കുകള്‍ക്കു കുറച്ചു കൂടി അടുക്കും ചിട്ടയും കൊടുത്ത് കൊണ്ട് ഒന്ന് കൂടി ഇതേ കവിത ഒന്ന് മാറ്റിയെഴുതാന്‍ ശ്രമിക്കുമെങ്കില്‍ ഒന്ന് കൂടി നല്ല വായന സമ്മാനിക്കാന്‍ ശേഷിയുള്ള ഒരു നല്ല കവിതയായി ഇത് മാറുമെന്നു ഉറപ്പ്.

അവസാന ഭാഗം വരികള്‍ എഴുതിയതിനു പ്രത്യേക അഭിനന്ദനങ്ങള്‍..ആശംസകള്‍. മനസ്സിരുത്തി കൊണ്ട് നന്നായി ഇനിയും എഴുതുക..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.