ഉള്ളിലെ പറയാത്ത കഥകള്‍
നൊമ്പര താല്‍ പൊട്ടി കരഞ്ഞപ്പോള്‍
കഴിഞ്ഞു പോയ പുലരികള്‍ പോലും വിതുബി
ജീവന്‍റെതുടിപ്പുമായി എത്തുന്ന മഴ തുള്ളികള്‍
ഒരു വേള സൂര്യ കിരണ ത്തിനായി കാത്തിരുന്നു
രാത്രികളെ സ്നേഹിച്ച കുറെ കാലങ്ങള്‍
പകല്‍ വേദന മാത്രം സമ്മാനിച്ചപ്പോള്‍
മനസ്സിനെ ശാന്ത മാക്കിയതും തലോടിയതും
ഏറെ സ്വപ്‌നങ്ങള്‍ സമ്മാനിച്ചതും
ഭയപെടുതാത്ത നിശബ്ധമായ രാത്രികളായിരുന്നു
പലപ്പോഴും പലതിനെയും വെറുത്തു
ഒടുവില്‍ തിരിച്ചറിഞ്ഞു ..........
വെറു കേണ്ടത് എന്നെ തന്നെയായിരുന്നുവെന്ന്
കൂടെയുള്ള യാത്രക്കാര്‍ പുലരാന്‍ കൊതിച്ചപ്പോള്‍
ഞാന്‍ മാത്രം ഉറങ്ങാതെ സന്ധ്യക്ക് കൂട്ടിരുന്നു
പലരും തീര്‍ത്തു പറഞ്ഞു ഇറങ്ങിയപ്പോഴും
മനസ്സില്‍ നന്മയുള്ള ചിലര്‍ കാത്തിരുന്നു .
അല്‍പ സമയത്തിനകം നേരം വെളുക്കും
ഇനി തുടങ്ങേണ്ടത് പുലരിയില്‍ നിന്നോ
സന്ധ്യകളുടെ തുടക്കത്തിലോ ..
ഉറ്റവര്‍ പിരിഞ്ഞപ്പോഴും ചിതയ്ക്ക്
ആത്മാവ് കൂട്ടിരിക്കുകയായിരുന്നു .
No comments:
Post a Comment