എപ്പോഴും നഷ്ട പെടാവുന്ന ജീവനും കൊണ്ട് നടക്കുന്നവരാണ് നമ്മള്‍.പ്രായ ഭേദമില്ലാതെ മരണത്തിനു അടിമ പെട്ടിരിക്കുന്നു .കിട്ടിയത് ലാഭം കിട്ടാനുള്ളത് നിധിയും .അതിനാല്‍ ചിലത് പറഞ്ഞു വെയ്ക്കണം .കിട്ടിയാല്‍ അതും ലാഭം .എത്ര വലിയവനായാലും എത്ര സമ്പാതിച്ചാലും നിലനിര്‍ത്താന്‍ കഴിയാത്ത ജീവിതം ഏതൊരാള്‍ക്കും നഷ്ട്ടം തന്നെയാണ് .
പങ്കു വെയ്ക്കാന്‍ ഒന്നുമില്ലെങ്കിലും
എനിക്കുമുണ്ടൊരു ഒസ്യത്ത്
വെള്ളപേപ്പറില്‍ എഴുതി ഞാന്‍ വെയ്ക്കാം
വെള്ള തുണിയില്‍ പോതിയുബോള്‍ നിങ്ങളരിയാന്‍
അവസാന നിശ്വാസം കഴിഞ്ഞു അധികം കിടത്തരുത്
ആര്‍ത്തു കരഞ്ഞെന്നെ സങ്കട പെടുത്തരുത്
ഒരു ഇത്തിരി തണലിലെ എന്നെ കിടതാവു.
എന്നിട്ട്
എന്നിട്ട്
ചോര ബന്ധങ്ങള്‍ ആദ്യം പിരിയണം
ഒരു സായന്തനത്തില്‍ പിരിയുന്നത് പോലെ
ഒരു സായന്തനത്തില്‍ പിരിയുന്നത് പോലെ
ഒടുവില്‍ പിരിയുക സൌഹൃദ കൂട്ടങ്ങളെ .
സ്വപ്‌നങ്ങള്‍ കണ്ടു ഞാനുറങ്ങട്ടെ .
സ്വപ്‌നങ്ങള്‍ കണ്ടു ഞാനുറങ്ങട്ടെ .
No comments:
Post a Comment