Saturday, 6 August 2011

ആടുജീവിതം

ബെന്യാമിന്‍ ന്‍റെ  ആട് ജീവിതം  വായിച്ചു  കഴിഞ്ഞപ്പോള്‍ എന്‍റെ കണ്ണ്  നിറഞ്ഞുപോയി 
ആ    നിസ്വഹനായ മനുഷ്യന്‍  അനുഭവിച്ച  ദുരിതങ്ങള്‍  അറിഞ്ഞാല്‍ ആരും കരഞ്ഞുപോകും.
ആ ഭീകര  യഥാര്‍ത്ഥ്യം  ഇപ്പോഴും  എന്‍റെ  മനസ്സില്‍  നിന്നു വിട്ടു പോകുന്നില്ല .
 ഒരു ആടിന് ലഭിക്കുന്ന  വെള്ളവും ഭക്ഷണവും  സൌകര്യവും  ലഭിക്കാതെ  വര്‍ഷങ്ങളോളം  ജീവിക്കാന്‍  നജീബിനെ  പ്രേരിപ്പിച്ചത് ദൈവത്തിലുള്ള  വിശ്വാസം  ഒന്ന് മാത്രമാണ് .ഒരു  മൃഗത്തിന്  പോലും  അത്തരം ഒരു  അവസ്ഥയില്‍  അധിക  നാള് ജീവിക്കാന്‍  കഴിയില്ല .
മരുഭൂമിയില്‍  ആടുകളെയും  ഒട്ടകങ്ങളെയും   വളര്‍ത്തുന്ന  സ്ഥലം  ഞാന്‍ നേരിട്ട്  കട്ടിട്ടുള്ളതിനാല്‍  അതിന്‍റെ  ഭീകര രൂപം  ശരിക്കും  മനസ്സിലാക്കാന്‍ കഴിയുന്നു .മണിക്കൂര്‍  ഇടവിട്ട്  വെള്ളം കുടിക്കുന്ന  സ്ഥലത്ത്  ദിവസംങ്ങളോളം  പൊരി വെയിലത്ത്‌  വെള്ളം കുടിക്കാന്‍  കഴിയാതെ   ദിക്കറിയാതെ നടന്ന  ആ മനുഷ്യന്‍റെ  മനോ ധൈര്യം  ദൈവത്തിനു മാത്രമേ  അറിയൂ .ഏതൊരു നാട്ടിലും  ജയില്‍ ജീവിതം   പീഡന മാണ്‌ എന്നിട്ടും ജയില്‍  ഭൂമിയിലെ 
സ്വര്‍ഗ്ഗ തുല്യമായ  സ്ഥലമായി  നജീബിന് തോന്നിയതിനു പിന്നിലുള്ള  യഥാര്‍ത്ഥ്യം  എത്ര  ഭീകരമായിരിക്കും 
''ആടുജീവിതം ''  തീര്‍ച്ചയായും  വേറിട്ടൊരു  അനുഭവവും  ജീവിത  കാഴ്ചയും  തന്നെയാണ്  നല്‍കുന്നത് .
മരുഭൂമിയുടെ  ഏകാന്തതയും   ജീവിതവും    പൂര്‍ണമായി രചനയില്‍   ഉള്‍കൊള്ളിക്കാന്‍ കഴിഞ്ഞത്  ബെന്യാമിന്‍  പ്രവാസജീവിതം  നയികുന്നതുകൊണ്ടും കൂടിയാണ്. നജീബിനെപോലെയും  ഹക്കീമിനെപോലെയും  ഒരുപാട് പാവപെട്ട   മനുഷ്യര്‍  എല്ലാം നഷ്ടപ്പെട്ട്  ഇപ്പോഴും ആടി ന്‍റെയും ഒട്ടക തിന്‍റെയും ഇടയില്‍  എന്ന്  രക്ഷപെടുമെന്നറിയാതെ  ജീവിക്കുന്നുണ്ടാവും .

നജീബി ന്‍റെ  അതെ  വേദന  ആടുജീവിതം  പകര്‍ത്തുമ്പോള്‍   ബെന്യാമിന്‍   അനുഭവിച്ചിടുണ്ടാകും തീര്‍ച്ച .
                                                                                                                                  ലാലിസലാം 

2 comments:

ജിജോസ് said...

@ കുമ്മാട്ടി ....ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ്‌ ...തുടര്‍ന്നും എഴുതുക .
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകള്‍ മാത്രമാണ്..."
പ്രിയ നജീബേ , മണല്‍ക്കാട്ടിലെ മാസറയില്‍ നിന്‍റെ ഉരുകിയുണര്‍ന്ന പകലുകള്‍, തണുത്തുറഞ്ഞ രാത്രികള്‍ ,കരിഞ്ഞുപൊടിഞ്ഞ് പറന്ന കിനാവുകള്‍ ,പട്ടിണിയെ നിരന്തരം പുല്‍കിയ ദിനരാത്രങ്ങള്‍ ,മേനിയിലെങ്ങും വെള്ളം തട്ടാത്ത കൊല്ലങ്ങള്‍ ....അര്‍ബാബും അയാളുടെ തോക്കും ബൈനോക്കുലറും , വെള്ളം കിട്ടാതെ പിടഞ്ഞു മരിച്ച നിറെ പാവം കൂട്ടുകാരനും ....
ഒരുതരം മരവിപ്പോടെയാണ് ഞാനും നോവല്‍ വായിച്ചു തീര്‍ത്തത് .
ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ ഏറ്റവും വേദനിപ്പിച്ചത് ...ബെന്യാമിന്റെ അടുജീവിതമാണ്‌..( പ്രവാസി ആയതിനാലാവും ).
പ്രവാസ ജീവിതത്തിലെ ആരും അറിയാതെ പോകുന്ന ഒരേട്‌ (അടിമക്കച്ചവടം "സ്പോണ്‍സര്‍ഷിപ്പ്" എന്ന പുതിയ രൂപത്തില്‍ ഇന്നും നിര്‍ബാധം തുടരുന്നു...).നജീബിന്‍റെ ഈ അനുഭവങ്ങള്‍ ആര്‍ക്കും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം ...പണക്കൊതിയന്മാരുടെ വിസ കച്ചവടം മൂലം തകരുന്ന ഒരുപാട് ജീവിതങ്ങള്‍...ഇത്തരം പരീക്ഷണങ്ങള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ...!!

കുമ്മാട്ടി said...

jijos edaikku abhiprayam ezhuthanam