എന്‍റെ സ്നേഹ വാക്കുകളുടെ മറുപടിയാ യിട്ടാണോ അവള്‍ കരഞ്ഞത് അല്ലെങ്കില്‍ എന്നെ പിരിയുമ്പോഴുള്ള വേദന കൊണ്ടാണോ എന്നറിയില്ല. ഞങ്ങള്‍ കാണുമ്പോഴെല്ലാം അവള്‍ കരയുമായിരുന്നു .അവളെ കാണും മ്പോഴേ ഞാന്‍ പറയും ഇന്നെങ്കിലും നീ കരയരുത് അപ്പഴും അവള്‍ കരയും. ചിരിയുടെ പൂര്‍ണ ചന്ദ്രന്‍ അവളുടെ മുഖത്ത് ഉദിച്ചിട്ടു നാളുകള്‍ ഏറെയായി .അവള്‍ എന്നെ കാണുമ്പോള്‍ കരയാതിരിക്കാന്‍ പല കാരണവും ഞാന്‍ പറഞ്ഞു നോക്കി .
എപ്പോഴും കരഞ്ഞാല്‍ കണ്ണിന്‍റെ തിളക്കം നഷ്ടപെടും ,മുഖത്ത് കണ്ണീര്‍ ചാലുവരും പിന്നെ നിന്നെ കാണാന്‍ ഒരു ഭംഗിയും ഉണ്ടാവില്ല എന്നൊക്കെ .കരഞ്ഞാല്‍ കണ്ണിന്‍റെ തിളക്കം കൂടും എന്നാണ് അവളുടെ മറുപടി.
പലതും പറഞ്ഞിട്ടും അന്ന് പിരിയുമ്പോഴും അവള്‍ കരഞ്ഞു .
കടലിനെ പേടിയും മഴയെ സ്നേഹിക്കുകയും ചെയ്യുന്ന അവള്‍ മഴകാലത്ത് മഴ നനയുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട് . ഒരു മഴക്കാലാതായിരുന്നു ഞങ്ങള്‍ ആദ്യം കണ്ടതും.
പ്രണയാനന്തരം മരണം അവള്‍ മോഹിച്ചിരുന്നോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. കാഴ്ചക്കും കേള്‍വിക്കും അപ്പുറം മുള്ള പലതിനെ പറ്റിയും അവള്‍ എന്നോട് സംസാരിച്ചിരുന്നു .പലപ്പോഴും അവളുടെ ഭാവനകള്‍ ആകാശത്തിലെതുമ്പോള്‍ ഞാന്‍ മറ്റെന്തെങ്കിലും വിഷയങ്ങള്‍ പറഞ്ഞു അവളുടെ സംസാരം പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാരില്ലായിരുന്നു.അതി നു കാരണം ഞാന്‍ മരണത്തെ വല്ലാതെ ഭയപെട്ടിരുന്നു . സമ പ്രായക്കാരും കുട്ടികളും മരിച്ചത് കാണാന്‍ പോലും ഞാന്‍ പോകാറില്ലായിരുന്നു . എന്‍റെ മനസ്സിലെ ഭയം ഞാന്‍ അവളുടെ അടുത്തു മറച്ചു .എവിടെയെങ്കിലും കമിതാക്കള്‍ ആത്മഹത്യാ ചെയ്താല്‍ പിന്നെ അന്ന് കാണുമ്പോള്‍ അതെ കുറിച്ചായിരിക്കും അവള്‍ക്കു കൂടുതലും പറയാനുണ്ടാവുക .
അവള്‍ക്കു മരണത്തോടുള്ള സ്നേഹം കാണുമ്പോള്‍ എനിക്ക് വല്ലാതെ ഭയം തോന്നി ശലഭങ്ങളെ സ്നേഹിക്കുന്ന
അവള്‍ പൂവും ശലഭങ്ങളും മഴയും മഞ്ഞും ഉള്ള ഞങ്ങള്‍ മാത്രമുള്ള ലോകം തീര്‍ത്തിരുന്നു
ഈ ജീവിതം കുറച്ചു കാലമാണെന്നും മരണാനന്തര ജീവിതം കുറെ കാലമാണെന്നും അവള്‍ ഇടക്കിടെ പറയും അവള്‍ എന്നെ സ്നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ മരണത്തെ സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നിയുടുണ്ട് .
എനിക്കാണെങ്കില്‍ ആഗ്രഹിച്ചതെല്ലാം എന്നും നഷ്ടപെട്ടിട്ടെ ഉള്ളു എന്‍റെ ഇഷ്ടങ്ങള്‍ ഒന്നും നേടിയെടുക്കാന്‍ കഴിഞ്ഞതുമില്ല .
ഇനിയും അങ്ങിനെ തന്നെ ആവര്‍ത്തിക്കുമോ , ചിന്തകളെ നിയന്ത്രിക്കാന്‍ കഴിയാതെ ഞാനാകെ തളര്‍ന്നു
ഇവളുടെ സ്നേഹം മാത്രമായിരുന്നു ആകെയൊരു ആശ്വാസം .അവളും എന്നെ മരണത്തിലേക്കാണ് ക്ഷണിക്കുന്നത്. മെല്ലെ മെല്ലെ അവള്‍ക്കും മനസ്സിലാകാന്‍ തുടങ്ങി എനിക്ക് മരണത്തെ ഭയമാണെന്ന് .അതിന്
ശേഷം അവള്‍ എന്നില്‍ നിന്നും മെല്ലെ അകലാന്‍ തുടങ്ങി .
ഒരുപാട് സംസാരിക്കുന്ന അവള്‍ വാക്കുകള്‍ വളരെ കുറച്ചു ,പരസ്പരം കാണാതിരിക്കാന്‍ ശ്രമിക്കുന്നു, അങ്ങിനെ കുറെ നാളുകള്‍ .ഇപ്പം പൂര്‍ണമായി എന്‍റെ തല്ലാതായ് അവള്‍ വിവാഹിതയായി ,അമ്മയായി .മറ്റൊരാളുടെ കൂടെ
സുഖമായി ജീവിക്കുന്നു .എന്നോടെപ്പം ആകുമ്പോള്‍ മരണവും മറ്റൊരാളെ കൂടെയാകുമ്പോള്‍ കുടുംബ ജീവിതവും എനിക്ക് മനസിലാകാത്ത കാര്യമായിരുന്നു .
കൊടുത്ത വാക്കുകളും കണ്ട സ്വപ്നങ്ങളും എന്നെ വെറുത്തു .പിന്നീട്
കൊടുത്ത വാക്കുകളും കണ്ട സ്വപ്നങ്ങളും എന്നെ വെറുത്തു .പിന്നീട്
വേദനകളും പരിഭവവുമായ് കുറെ കാലം , മഴയും വെയിലും മാറി മാറി വന്നു പോയി അവളെ നഷ്ട്ട പെട്ട ഞാന്‍ അവളെ പോലെ മരണത്തെ വല്ലാതെ സ്നേഹിച്ചു . മഴ പോലെ കണ്ണീര്‍ വാര്‍ത്ത അവള്‍ എന്നെ ഓര്‍ക്കുന്നുണ്ടാവുമോ .അന്ന് അവള്‍ കരഞ്ഞതുപോലെ അവളെയോര്‍ത്തു തോരാത്ത മഴ പോലെ കരയുന്നു
വേദനയുടെ കനല്‍ പുകയുമ്പോള്‍ ഒരു മഴ പക്ഷി നിര്‍ത്താതെ കരയുന്നു .
No comments:
Post a Comment