Tuesday, 30 August 2011

നിനക്കായ്


ഈ ജീവിതത്തില്‍ 
തീര്‍ത്താല്‍  തീരാത്ത പകയാണ് 
എനിക്ക്  പ്രണയത്തോട് 
ഒറ്റ പെടലോ വികാരമോ 
കാരണം അറിയില്ല 
എന്‍റെ  പക തീരാന്‍ 
 സ്നേഹിച്ചു തന്നെ തീര്‍ക്കണം 
എനിക്ക് നഷ്ടപെട്ടത് 
പോട്ടികരയുന്നുണ്ടാവും 
എന്‍റെ കഴിവില്ലായ്മയില്‍
എന്നുള്ളിലെ പ്രണയം 
എന്നെ കുറ്റവാളി യാക്കിയിരിക്കുന്നു
ദിനങ്ങളും സമയവും തരാതെ
കാലവും തോല്പിക്കുന്നു 
സമുദ്രം പോലെയുള്ള മനസ്സില്‍ 
കൈ തോട് പോലെ ചില പ്രണയം 
ഒഴുക്കിന് ശക്തിയില്ലാതെ -
എത്ര വര്‍ഷംകാത്തിരിക്കണം 
ഏത്  പ്രളയത്തില്‍ നിന്നു തുടങ്ങും 
എന്‍റെ മനസ്സ് ആഗ്രഹിക്കും പോലെ 
ഒരു പ്രണയം 
മഞ്ഞും മഴയും പൂക്കാലവും
എല്ലാം ഒത്തു വരുമ്പോള്‍ 
മനസ്സും ഹൃദയവും മരവിക്കുമോ ?
       എന്നാലും  കാത്തിരിക്കുകുന്നു .




Sunday, 28 August 2011

കവി


കവി 
സ്നേഹം പൂത്തുലയുന്ന പൂപാഠമാണ് 
കവിയുടെ മനസ്സും ചിന്തകളും 
അതിന്‍റെ ഭംഗിയും സുഖന്ധവും ഒന്ന് വേറെ തന്നെ 
സീസണും പ്രകൃതി ക്ഷോപങ്ങളില്ലാതെ,
ലോകം  ച്ചുരിങ്ങിയപ്പോള്‍ ...
ആഗോളവല്‍കരണവും സ്വകാര്യവല്കരണവും 
കാറ്റിന്  പോലും മനസിലായപ്പോള്‍ 
പൂ പാട ത്തിന്‍റെ ഭംഗിയും  സുഖന്ധവും 
ആദ്യം  നഷ്ട്ടപെട്ടു. 
വരമ്പിലെ  പുല്ലുകള്‍ കരിഞ്ഞു 
പിന്നെ പൂക്കളും   നശിച്ചു 
നാശ മേല്‍കില്ല എന്ന്  ഞാനുറച്ചു-
വിശ്വസിച്ച എന്‍റെ മനോഹര പാടം  
പുഴുക്കള്‍  കൊണ്ട്  നിറഞ്ഞു 
ഒരു  സംസ്കാരം  ഇല്ലാതാവുന്നു 
കീട നാശിനി  തേടി ഞാന്‍  മടുത്തു.
                                

                                  

  

Friday, 26 August 2011

ചതി


ചിലര്‍ക്ക്  സൌഹൃദം 

ചതിയുടെ പിന്നാപുറത്തേക്കുള്ള -
കുറുക്കു വഴി യാണെന്ന് അറിഞ്ഞപ്പോള്‍ ,
കരഞ്ഞത് കണ്ണ്‌ ആയിരുന്നില്ല 
വിശ്വാസവും  ആദര്‍ശവും 
പണത്തിനു  വഴിമാറിയപ്പോള്‍ 
പോറല്‍ വീണത്‌ സത്യത്തിന്‍റെ
പുറം ചട്ട ക്കായിരുന്നു 
വളര്‍ന്നു പന്തലിച്ച  ഒരാല്‍മരം 
ഒരു കൊച്ചു കാറ്റില്‍  കട പുഴകി വീണപ്പോള്‍ 
 ഉള്ളില്‍  വല്ലാത്തൊരു  വേദന .

Thursday, 25 August 2011

മനുഷ്യത്വം


മനുഷ്യത്വം                                                      
     1

     മനുഷ്യന്  നഷ്ടപെട്ടത് മനുഷ്യത്വം 
  മൃഗങ്ങള്‍ക്ക്  നഷ്ടപെട്ടത് കാടും, നിലനില്പും 
പ്രകൃതിക്ക്  നഷ്ടം  പച്ചപ്പും ,നീരുറവയും 
ആകാശം ഇരുളിനെ  കാത്തിരിക്കുന്നു 
ഒന്നും കാണാതിരിക്കാന്‍. 
2
രാജ്യങ്ങള്‍ മത്സരിച്ചു 
  അനുബോംബുണ്ടാക്കുമ്പോള്‍ 
അവരറിയുന്നുണ്ടോ 
ഇരിക്കുന്ന കൊമ്പ്  തന്നെയാണ് 
മുറിക്കുന്നതെന്നു.
3
നീ തണല്‍  കിട്ടാതെ  ഉണങ്ങിയെങ്കിലും 
നിന്‍റെ  വേരുകള്‍ പടര്‍ന്നു കൊണ്ടേയിരുന്നു 
നിലയ്കാന്‍ മിടിക്കുന്ന  നിശ്വാസം 
ഏങ്ങി കരയുമ്പോഴും, മനസ്സ്
 ഒരു യാത്രയ്ക്ക്  ഒരുങ്ങി  കഴിഞ്ഞിരുന്നു .

Monday, 15 August 2011

സ്വപ്നം


ഒരു മനുഷ്യന്  എത്ര സ്വപ്നം 
എണ്ണിയവര്‍ ഉണ്ടാകില്ല 
എല്ലാം നേടിയവരും  ഉണ്ടാകില്ല 
പലരും  പലതും നേടി 
നേടാതെ പോയതാണ്  സ്വപ്നം 
ഏറെ  കൊതിക്കും 
കുറച്ചു ലഭിക്കും 
കിട്ടിയതോ,മണ്ണാകട്ട .

Sunday, 14 August 2011

ഹൃദയപൂര്‍വം



show details 6:56 AM (22 hours ago)
ഇപ്പോള്‍  മഴ പെയ്തുകൊണ്ടിരിക്കുകയാണ്  
അല്പം ചരിഞ്ഞു ശക്തിയോടെ 
മഴ  ചോര്‍ന്നാല്‍  നിലാവ് വരും 
നിലാവില്‍ മരം  പെയ്യുമ്പോള്‍ 
തണുത്ത  കാറ്റും  നിലവും   ഇണ  ചേരും 
നേരം പുലരാത്ത മഞ്ഞു  വസന്തം  മാത്രമുള്ള              
ആ  സുന്ദര ലോകത്തേക്ക് 
എന്‍റെ ഇനകിളിയെ    തേടി ഞാന്‍ 
യാത്ര പോകുകയാണ് 
ഞാന്‍  പോകുന്ന വഴികളില്‍  
കുങ്കുമവും  നിശാഗന്ധിയും  പൂക്കും 
അവള്‍ക്കു  സമ്മാനിക്കാനായി  എന്‍റെ കയ്യില്‍ 
ഹൃദയമെന്ന  ചുവന്ന  പൂവ്  മാത്രം ........
          

മലയാളി


മലയാളികള്‍ ക്ക്  അറിയുന്നത്  മലയോളം 
അറിയാത്തത്  കുന്നോളം 
അറിയും  എന്ന്  നടിക്കുന്നത് കടലോളം 
അറിഞ്ഞിട്ടും  പറയാത്തത് പുഴയോളം 
മലയാളികള്‍  കണ്ടത്  കണ്ണോ ളം
കാണാനിരിക്കുന്നത്  പകലോളം
  മലയാളികള്‍ പറഞ്ഞത്  പറയോളം
പറയാനുള്ളത്  പനയോളം 
മലയാളികള്‍  ചെയ്തത്  പലകാര്യം
 ഇനി ചെയ്യാനുള്ളത് ഒരു  കാര്യം 
മലയാളി കൊലയാളിയാകാതെ
മലയാളിയായി ജീവിക്കുക  



ഓര്‍മ്മകള്‍

എന്‍റെ..................
എത്രയോ സൗഹൃദങ്ങള്‍ ചിന്നി ചിതറി പോയി 
എത്രയോ പ്രണയങ്ങള്‍  വീണു ഉടഞ്ഞുപോയി 
എത്രയോ പൂക്കാലംവന്നണഞ്ഞു പോയി 
എത്രയോ മഴമേഘം പെയ്തൊഴിഞ്ഞു പോയി .


  
മഞ്ഞു വീണു നനഞ്ഞ പുല്ലുകള്‍  തലോടി 
എന്‍റെ നാട്ടിന്‍ വഴികളിലൂടെകുറെനടക്കണം 
അപ്പോള്‍ എന്‍റെ ബി പി താനെ കുറയും 
മനസ്സിന് സുഖമുള്ളപ്പോള്‍ ചിലതോര്‍ക്കും 
ദുംഖം മുള്ളപ്പോള്‍ എല്ലാം ഓര്‍ക്കും .


ഒരു  കൊച്ചു  കൈപ്പിഴ പറ്റി..അപ്പോള്‍
നഷ്ട്ടപെട്ടത്  വിലപെട്ടതെല്ലാമായിരുന്നു.
ഒരിക്കലും വരരുതെന്ന് ആഗ്രഹിച്ചതെല്ലാം 
കുതിച്ചു ഒഴുകി വന്നു .........പിന്നെ 
നല്ലത് പറഞ്ഞവര്‍ തള്ളി പറഞ്ഞു 
പലരും പിണങ്ങി പല വഴിക്കായി .


കൊച്ചു ജീവിതത്തില്‍ വലിയ കുറെ- 
സങ്കടങ്ങള്‍-കുറെശെ പറയാം  
എല്ലാം ഓര്‍കുമ്പോള്‍ കണ്ണു നിറയാറുണ്ട് 
എന്നാലും കരയാറില്ല .........കാരണം 
മിഴി നിറയുമ്പോള്‍ കണ്ണീര്‍ ചാലുകള്‍ ചിരിക്കും 
വേഴാമ്പലിനെ  പോലെ .......................
                                                           

Saturday, 13 August 2011

ആഗസ്റ്റ്‌ 15


സ്വതന്ത്രം 

കേള്‍ക്കാന്‍ സുഖമുള്ളതും 
അനുഭവിക്കുമ്പോള്‍  നിര്‍വ്രിതിയുള്ളതും
ത്യാഗ ,സ ഹന പോരാട്ടത്തിലൂടെയും  
സായുധ പോരാട്ടത്തിലൂടെയും   
ചോരയും ജീവനും  കൊടുത്തു  അവര്‍ .
സ്വതന്ത്രം 
അന്ന് അതായിരുന്നു  അവര്‍ കണ്ട സ്വപ്നം   
നമ്മുടെ സ്വപ്നവും  അത് തന്നെയാകണം 
പ്രിയ പെട്ടത്  രാജ്യവും ,സ്വപ്നം പൂര്‍ണസ്വതന്ത്രവും 
ജീവിതം മാതൃക പരവും ജീവന്‍ രാജ്യത്തിനുമാകണം
ഈ രാജ്യത്തിന്‌ വേണ്ടി  ജീവന്‍  നല്‍കിയ 
ധീരരേ   മഹാന്മാരെ  മറക്കില്ല  നിങ്ങളെ .
                                                             ലാലിസലാം 

Friday, 12 August 2011

വിധി


കുറച്ചു  ആളുകള്‍ക്ക്  മഴ  വേദനയാകുമ്പോള്‍
കുറച്ചു ആളുകള്‍ക്ക്  വെയില്‍ വേദനയാകും 
വാക്കുകള്‍ കൊണ്ട്  വേദനികുന്നവര്‍  ധാരാളം 
കഴിഞ്ഞു  പോയത് ഓര്‍ത്തു  കരയുന്നവരും   
വരാന്‍ പോകുന്നത്  ഓര്‍ത്തു കരയുന്നവരും 
 വെറുതെ കരഞ്ഞു ജീവിതം  തീര്‍കുന്നവരും ധാരാളം
മഴയും വെയിലും  താളം തെറ്റാതെ  പോകുന്നതിനാലും 
കഴിഞ്ഞു പോയതും  വരാന്‍ പോകുന്നതും 
 ജീവിതത്തെ  ബലപെടുതുന്നതിനാലും
നമ്മളൊക്കെ അങ്ങിനെ  ജീവിച്ചുപോകുന്നു 
ഭൂമിയില്‍  കുറച്ചു  ആളുകള്‍  എപ്പോഴും  
കരഞ്ഞു  കരഞ്ഞു കൊണ്ടേയിരിക്കും . 
                                  
                                 

Thursday, 11 August 2011

കണ്ണീര്‍


എന്‍റെ സ്നേഹ വാക്കുകളുടെ   മറുപടിയാ യിട്ടാണോ   അവള്‍ കരഞ്ഞത് അല്ലെങ്കില്‍  എന്നെ പിരിയുമ്പോഴുള്ള വേദന  കൊണ്ടാണോ  എന്നറിയില്ല.  ഞങ്ങള്‍  കാണുമ്പോഴെല്ലാം   അവള്‍  കരയുമായിരുന്നു .അവളെ  കാണും മ്പോഴേ  ഞാന്‍  പറയും  ഇന്നെങ്കിലും നീ കരയരുത്  അപ്പഴും  അവള്‍ കരയും.   ചിരിയുടെ  പൂര്‍ണ  ചന്ദ്രന്‍  അവളുടെ മുഖത്ത്  ഉദിച്ചിട്ടു  നാളുകള്‍ ഏറെയായി .അവള്‍ എന്നെ  കാണുമ്പോള്‍  കരയാതിരിക്കാന്‍  പല കാരണവും ഞാന്‍ പറഞ്ഞു നോക്കി .

 എപ്പോഴും കരഞ്ഞാല്‍  കണ്ണിന്‍റെ തിളക്കം  നഷ്ടപെടും ,മുഖത്ത് കണ്ണീര്‍  ചാലുവരും  പിന്നെ നിന്നെ  കാണാന്‍  ഒരു ഭംഗിയും  ഉണ്ടാവില്ല എന്നൊക്കെ .കരഞ്ഞാല്‍  കണ്ണിന്‍റെ തിളക്കം  കൂടും എന്നാണ് അവളുടെ  മറുപടി.
പലതും പറഞ്ഞിട്ടും  അന്ന്  പിരിയുമ്പോഴും   അവള്‍  കരഞ്ഞു .
കടലിനെ  പേടിയും  മഴയെ  സ്നേഹിക്കുകയും  ചെയ്യുന്ന  അവള്‍  മഴകാലത്ത്   മഴ നനയുന്നത്  ഞാന്‍ പലവട്ടം  കണ്ടിട്ടുണ്ട് . ഒരു മഴക്കാലാതായിരുന്നു ഞങ്ങള്‍  ആദ്യം  കണ്ടതും.
 പ്രണയാനന്തരം   മരണം  അവള്‍ മോഹിച്ചിരുന്നോ എന്ന്  എനിക്ക് പലപ്പോഴും  തോന്നിയിരുന്നു. കാഴ്ചക്കും കേള്‍വിക്കും  അപ്പുറം മുള്ള പലതിനെ പറ്റിയും  അവള്‍ എന്നോട്  സംസാരിച്ചിരുന്നു .പലപ്പോഴും  അവളുടെ  ഭാവനകള്‍ ആകാശത്തിലെതുമ്പോള്‍  ഞാന്‍  മറ്റെന്തെങ്കിലും  വിഷയങ്ങള്‍ പറഞ്ഞു  അവളുടെ സംസാരം  പൂര്‍ത്തിയാക്കാന്‍  സമ്മതിക്കാരില്ലായിരുന്നു.അതിനു കാരണം   ഞാന്‍  മരണത്തെ  വല്ലാതെ  ഭയപെട്ടിരുന്നു . സമ പ്രായക്കാരും  കുട്ടികളും  മരിച്ചത് കാണാന്‍ പോലും ഞാന്‍   പോകാറില്ലായിരുന്നു . എന്‍റെ  മനസ്സിലെ  ഭയം  ഞാന്‍  അവളുടെ  അടുത്തു  മറച്ചു .എവിടെയെങ്കിലും  കമിതാക്കള്‍  ആത്മഹത്യാ  ചെയ്താല്‍  പിന്നെ  അന്ന്  കാണുമ്പോള്‍  അതെ കുറിച്ചായിരിക്കും  അവള്‍ക്കു കൂടുതലും  പറയാനുണ്ടാവുക .
അവള്‍ക്കു  മരണത്തോടുള്ള  സ്നേഹം  കാണുമ്പോള്‍  എനിക്ക് വല്ലാതെ ഭയം തോന്നി ശലഭങ്ങളെ   സ്നേഹിക്കുന്ന 
അവള്‍  പൂവും ശലഭങ്ങളും   മഴയും  മഞ്ഞും ഉള്ള  ഞങ്ങള്‍ മാത്രമുള്ള ലോകം  തീര്‍ത്തിരുന്നു 
ഈ ജീവിതം കുറച്ചു  കാലമാണെന്നും  മരണാനന്തര   ജീവിതം കുറെ കാലമാണെന്നും  അവള്‍ ഇടക്കിടെ  പറയും അവള്‍ എന്നെ  സ്നേഹിക്കുന്നതിനെക്കാള്‍   കൂടുതല്‍  മരണത്തെ സ്നേഹിക്കുന്നുണ്ടോ എന്ന്  എനിക്ക്  തോന്നിയുടുണ്ട് .
എനിക്കാണെങ്കില്‍  ആഗ്രഹിച്ചതെല്ലാം എന്നും   നഷ്ടപെട്ടിട്ടെ  ഉള്ളു  എന്‍റെ  ഇഷ്ടങ്ങള്‍  ഒന്നും നേടിയെടുക്കാന്‍  കഴിഞ്ഞതുമില്ല .
ഇനിയും  അങ്ങിനെ തന്നെ  ആവര്‍ത്തിക്കുമോ , ചിന്തകളെ  നിയന്ത്രിക്കാന്‍  കഴിയാതെ  ഞാനാകെ തളര്‍ന്നു 
ഇവളുടെ  സ്നേഹം  മാത്രമായിരുന്നു  ആകെയൊരു  ആശ്വാസം .അവളും  എന്നെ  മരണത്തിലേക്കാണ് ക്ഷണിക്കുന്നത്.    മെല്ലെ  മെല്ലെ  അവള്‍ക്കും  മനസ്സിലാകാന്‍  തുടങ്ങി  എനിക്ക് മരണത്തെ  ഭയമാണെന്ന് .അതിന് 
ശേഷം  അവള്‍ എന്നില്‍ നിന്നും  മെല്ലെ അകലാന്‍  തുടങ്ങി .  
ഒരുപാട്  സംസാരിക്കുന്ന  അവള്‍  വാക്കുകള്‍  വളരെ കുറച്ചു ,പരസ്പരം  കാണാതിരിക്കാന്‍  ശ്രമിക്കുന്നു, അങ്ങിനെ കുറെ നാളുകള്‍ .ഇപ്പം  പൂര്‍ണമായി  എന്‍റെ തല്ലാതായ് അവള്‍ വിവാഹിതയായി  ,അമ്മയായി  .മറ്റൊരാളുടെ  കൂടെ 
സുഖമായി  ജീവിക്കുന്നു .എന്നോടെപ്പം  ആകുമ്പോള്‍  മരണവും  മറ്റൊരാളെ  കൂടെയാകുമ്പോള്‍ കുടുംബ  ജീവിതവും  എനിക്ക്  മനസിലാകാത്ത  കാര്യമായിരുന്നു .
കൊടുത്ത  വാക്കുകളും കണ്ട  സ്വപ്നങ്ങളും എന്നെ  വെറുത്തു .പിന്നീട് 
വേദനകളും  പരിഭവവുമായ് കുറെ കാലം , മഴയും വെയിലും മാറി മാറി  വന്നു പോയി അവളെ നഷ്ട്ട പെട്ട ഞാന്‍  അവളെ പോലെ  മരണത്തെ  വല്ലാതെ സ്നേഹിച്ചു . മഴ പോലെ  കണ്ണീര്‍  വാര്‍ത്ത‍  അവള്‍ എന്നെ  ഓര്‍ക്കുന്നുണ്ടാവുമോ .അന്ന് അവള്‍ കരഞ്ഞതുപോലെ  അവളെയോര്‍ത്തു  തോരാത്ത മഴ പോലെ  കരയുന്നു 
വേദനയുടെ  കനല്‍ പുകയുമ്പോള്‍  ഒരു മഴ പക്ഷി  നിര്‍ത്താതെ കരയുന്നു .
                                                                                              

മരണം

മരണമേ ....

നീ തല്ലി കൊഴിച്ചവരെല്ലാം
എനിക്ക്  പ്രിയപെട്ടവരായി രുന്നു .
കുട്ടികാലം  മുതല്‍ നീയെന്നെ വേദനിപ്പിച്ചു 
നിനക്കുമുണ്ട് വിവേകമില്ലാത്ത  പക്ഷപാതം .
ജീവിക്കാന്‍ കൊതിച്ചവരെ  നീ ചതിച്ചു 
രക്തം ചിന്തിച്ചു കണ്ണീര്‍ കൊണ്ട് തുടച്ചു  
എനിക്ക്  ഇനിയുമുണ്ട്  പ്രിയപെട്ടവര്‍ 
നല്ലവരായ  അവരെ നീ ഒഴിവാക്കുക 
എന്നിട്ട് നിസ്വാഹാനായ എന്നെ നീ വിളിക്കുക 
ഇരുള്‍ നിറഞ്ഞ നിന്‍റെ അന്ത പുരത്തിലേക്ക് 
മരിക്കുവാന്‍  കൊതിയായിട്ടല്ല..
കരയുവാന്‍  കണ്ണു നീര്‍  ഇല്ലാഞ്ഞിട്ട് 
മനുഷ്യ  സൃഷ്ടി യല്ല  നീ ..എവിടുന്നോ 
ക്ഷണിക്കാതെ  വന്നവനാണ്  നീ ..
പറയേണ്ടത്  പറയാതിരുന്നാല്‍ 
നീ കരുതും  ഞാനൊരു  വിഡ്ഢിയാണെന്ന് 
നിനക്ക്  രംഗ ബോധമില്ല  എന്നൊരു-
മഹാന്‍ പറഞ്ഞിരുന്നു  ..നിനക്ക്
രംഗ ബോധവുമില്ല  ബുദ്ധിയുമില്ല 
നീ വെറുക്ക  പെട്ടവനാണ് .
                                                                   

Sunday, 7 August 2011

അനാഥന്‍


                                                        ജനനം ,പാപഭാരത്തിന്‍-
                                                        കറുത്ത നിഴലുമായ് ...
ദുരിത  ജീവിതത്തില്‍ 
ജീവന്‍റെ   ഇളം  മധുരവുമുള്ള 
അമ്മിഞ്ഞ  പാലില്ലാതെ.........    
ജീവിതം ; കുത്തൊഴിക്കില്‍  
തുഴയാന്‍  കഴിയാതെ 
കരയിലേക്ക്  നോക്കി നിന്നു 
മഴക്ക് മുന്‍പുള്ള  കാറ്റില്‍
ചങ്ങാടം  കരക്കടിഞ്ഞു 
പിന്നെ  ഏകാന്തതയുടെ 
കൊട്ടാരത്തിലേക്ക് ആയിരുന്നു  യാത്ര ...
മരണം ;ആരോ കടം  വാങ്ങിയ  
 വെള്ളത്തുണിയില്‍  പുതച്ചുകെട്ടും
പരിചരിച്ചവരും  വേദനിപിച്ചവരും 
ഇവിടെ തന്നെയാകുമ്പോള്‍ 
പേടിക്കാതെ പോകാം 
ആത്മാവ്‌ പുഴുവരിക്കും മുന്പ് 
ആ  നക്ഷത്ര  കൂട്ടിലെത്തണം................
.....
                                                               

Saturday, 6 August 2011

നഷ്ടം

നഷ്ടം  സൂക്ഷികാനുള്ളതും
ലാഭം  ചെലവഴിക്കാനുള്ളതുമാണ്
വേദനയുടെ  കണ്ണീര്‍  തൂവികളയാനുള്ളതും
ആനന്ദ  കണ്ണീര്‍  നല്‍കാനുള്ള തുമാണ് 
കണ്ടത്  വിലയുള്ളതും , കാണാതെപോയത്  വിലമതിക്കാനാക തതുമാണ് 
കിട്ടിയതിനേക്കാള്‍  ഏറെ ചെലവഴിച്ചു 
തന്നതിനേക്കാള്‍ ഏറെ കൊടുത്തു 
എന്നിട്ടും  കടക്കാരനാണ്  ഞാന്‍ 
ഈ രാജ്യത്ത്‌ എല്ലാവരും  കടക്കാരന്‍ 
ഉള്ളറകള്‍  വേദനിക്കുമ്പോള്‍  പ്രകൃതി ക്ഷോഭിക്കും 
പഠിക്കാത്ത  മനുഷ്യന്  പാഠ മായ്
മിത്രങ്ങള്‍  അകലുമ്പോള്‍  ശത്രുത  ഏറും 
പലരും  കൂടെയുണ്ടന്നും കരുതും 
ഇല്ലാത്തവര്‍  ഉള്ളവരെക്കാള്‍  മെച്ചം 
ബാക്കിയുള്ളത്  ജീവനും കുറെ സ്വപ്നങ്ങളും 
പിന്നെ  പറയാതെ പോകാനുള്ള  മരണവും 
ഭൂമി  കറങ്ങുമ്പോള്‍  നമ്മളും കറങ്ങും 
നട്ടം  തിരിഞ്ഞു ..............................
...
                                                             

ആടുജീവിതം

ബെന്യാമിന്‍ ന്‍റെ  ആട് ജീവിതം  വായിച്ചു  കഴിഞ്ഞപ്പോള്‍ എന്‍റെ കണ്ണ്  നിറഞ്ഞുപോയി 
ആ    നിസ്വഹനായ മനുഷ്യന്‍  അനുഭവിച്ച  ദുരിതങ്ങള്‍  അറിഞ്ഞാല്‍ ആരും കരഞ്ഞുപോകും.
ആ ഭീകര  യഥാര്‍ത്ഥ്യം  ഇപ്പോഴും  എന്‍റെ  മനസ്സില്‍  നിന്നു വിട്ടു പോകുന്നില്ല .
 ഒരു ആടിന് ലഭിക്കുന്ന  വെള്ളവും ഭക്ഷണവും  സൌകര്യവും  ലഭിക്കാതെ  വര്‍ഷങ്ങളോളം  ജീവിക്കാന്‍  നജീബിനെ  പ്രേരിപ്പിച്ചത് ദൈവത്തിലുള്ള  വിശ്വാസം  ഒന്ന് മാത്രമാണ് .ഒരു  മൃഗത്തിന്  പോലും  അത്തരം ഒരു  അവസ്ഥയില്‍  അധിക  നാള് ജീവിക്കാന്‍  കഴിയില്ല .
മരുഭൂമിയില്‍  ആടുകളെയും  ഒട്ടകങ്ങളെയും   വളര്‍ത്തുന്ന  സ്ഥലം  ഞാന്‍ നേരിട്ട്  കട്ടിട്ടുള്ളതിനാല്‍  അതിന്‍റെ  ഭീകര രൂപം  ശരിക്കും  മനസ്സിലാക്കാന്‍ കഴിയുന്നു .മണിക്കൂര്‍  ഇടവിട്ട്  വെള്ളം കുടിക്കുന്ന  സ്ഥലത്ത്  ദിവസംങ്ങളോളം  പൊരി വെയിലത്ത്‌  വെള്ളം കുടിക്കാന്‍  കഴിയാതെ   ദിക്കറിയാതെ നടന്ന  ആ മനുഷ്യന്‍റെ  മനോ ധൈര്യം  ദൈവത്തിനു മാത്രമേ  അറിയൂ .ഏതൊരു നാട്ടിലും  ജയില്‍ ജീവിതം   പീഡന മാണ്‌ എന്നിട്ടും ജയില്‍  ഭൂമിയിലെ 
സ്വര്‍ഗ്ഗ തുല്യമായ  സ്ഥലമായി  നജീബിന് തോന്നിയതിനു പിന്നിലുള്ള  യഥാര്‍ത്ഥ്യം  എത്ര  ഭീകരമായിരിക്കും 
''ആടുജീവിതം ''  തീര്‍ച്ചയായും  വേറിട്ടൊരു  അനുഭവവും  ജീവിത  കാഴ്ചയും  തന്നെയാണ്  നല്‍കുന്നത് .
മരുഭൂമിയുടെ  ഏകാന്തതയും   ജീവിതവും    പൂര്‍ണമായി രചനയില്‍   ഉള്‍കൊള്ളിക്കാന്‍ കഴിഞ്ഞത്  ബെന്യാമിന്‍  പ്രവാസജീവിതം  നയികുന്നതുകൊണ്ടും കൂടിയാണ്. നജീബിനെപോലെയും  ഹക്കീമിനെപോലെയും  ഒരുപാട് പാവപെട്ട   മനുഷ്യര്‍  എല്ലാം നഷ്ടപ്പെട്ട്  ഇപ്പോഴും ആടി ന്‍റെയും ഒട്ടക തിന്‍റെയും ഇടയില്‍  എന്ന്  രക്ഷപെടുമെന്നറിയാതെ  ജീവിക്കുന്നുണ്ടാവും .

നജീബി ന്‍റെ  അതെ  വേദന  ആടുജീവിതം  പകര്‍ത്തുമ്പോള്‍   ബെന്യാമിന്‍   അനുഭവിച്ചിടുണ്ടാകും തീര്‍ച്ച .
                                                                                                                                  ലാലിസലാം 

Friday, 5 August 2011

കലികാലം

പണ്ട്  കുറെ നല്ല ആളുകള്‍  ഉണ്ടായിരുന്നു 
അവരൊക്കെ  നാടിനും  ജനങ്ങള്‍ക്കും 
കുറെ നല്ല കാര്യങ്ങള്‍  ചെയ്തു  മഹാന്മാരായി 
നമ്മുടെ നാടിന്‍റെ  മഹത്വം  ഉയര്‍ത്തിപിടിച്ചു 
ജനങളുടെ  മനസ്സില്‍  നിറഞ്ഞു  നില്കുന്നു  .
 അവരെ  പിന്തുടര്‍ന്ന്  വന്നു എന്ന് പറയുന്ന 
കുറെ ആളുകള്‍  മഹാന്മാരുടെ ..
പേരും  പടവും  വെച്ച്  ആളെ കൂട്ടുന്നു 
ധര്‍മ സ്ഥാപനങ്ങള്‍  ഉണ്ടാക്കുന്നു
  രാഷ്ട്രീയ  പാര്‍ട്ടി  ഉണ്ടാക്കുന്നു 
സ്കൂളും  കോളേജും  നടത്തുന്നു 
എന്നിട്ട്  കൊടീശാരന്‍ മാരാകുന്നു 
വാക്കുകളില്‍  ആദര്‍ശവും 
പ്രവൃത്തിയില്‍  കച്ചവടവും 
 എന്നാലോ , വിഡ്ഢികളായ  ജനം   
അവര്‍ക്ക്  ഹല്ലേലൂയ  പാടുന്നു 
കലികാലം  അല്ലാതെന്തു പറയാന്‍ .
                                                                        


പല്ലി

















ഒരു ദിവസം  എനിക്ക്  ശരിക്കറിയാവുന്ന  ഒരു വിഷയത്തില്‍  ഭാര്യയുമായി തര്‍ക്കികുമ്പോള്‍  മുറിയിലെ  ചുമരിന്‍റെ കോണില്‍ നിന്ന്  ഒരു പല്ലി ചിലച്ചു .
  അവള്‍ സംസാരിക്കുന്ന സമയത്തായിരുന്നു പല്ലി  ചിലച്ചത്. ഞാന്‍  പറഞ്ഞത്  ശരിയായിരുന്നിട്ടും പല്ലി ചിലച്ചത് കേട്ടില്ലേ , എന്ന് പറഞ്ഞുകൊണ്ട് ഒരു 
ഇളം പുഞ്ചിരിയോടെ വിജയശ്രിലാളിതയായി  അവള്‍അടുക്കളയിലേക്കു  നടന്നു .എട്ട് ഒന്‍പത് വര്‍ഷം പോറ്റിയ എന്നെക്കാള്‍ വിശ്വാസം വഴി പോക്കനായ ഒരു പല്ലിയെയാണുന്നു തോന്നിയപ്പോള്‍  അല്പം ഒന്ന് വേദനിച്ചു .  


പ്രസംഗം

പ്രക്യാപനങ്ങള്‍ തുരുമ്പെടുക്കുമ്പോള്‍
കേള്‍വി കാരന്‍റെ ചെവി  പൊട്ടി യൊലികും
പ്രാസംഗിക ന്‍റെ തൊണ്ട 
ദുര്‍ഗന്ധമുള്ള  ഓവ് ചാലാകും
പൊതുജനം  ചടഞ്ഞു  ചെവിയോര്‍ത്താല്‍ 
മുന്‍പില്‍  മൊത്തം  കഴുത യാണെന്ന് 
കരുതി  നേതാവ്‌  വീണ്ടും  പ്രസംഗിക്കും . 
                                                

Tuesday, 2 August 2011

നന്ദി


കാറ്റു അടിക്കുന്നതും  മഴ പെയ്യുന്നതും 
തോടുകളും  പുഴകളും  ഒഴുകുന്നതും 
വെയിലും  മഞ്ഞും  രാത്രിയും  എല്ലാം 
ഭൂമിയിലെ  സകല  ജീവജാലകങ്ങളുടെ  യും  
നിലനില്പിന്  വേണ്ടിയാണ്
മനുഷ്യന്   പ്രത്യാകിച്ചു. 
എന്നാലും ,
മഴ  നിര്‍ത്താതെ അല്‍പനേരം  പെയ്താല്‍ 
തോടുകളും  പുഴകളും   നിറഞ്ഞു കവിഞ്ഞാല്‍ 
കാറ്റു അല്പം  ശക്തിയായി  അടിച്ചാല്‍ 
വെയിലിനു  കാഠിന്യം  കൂടിയാല്‍ 
നമ്മള്‍  നിര്‍ത്താതെ  ശപിച്ചു കൊണ്ടേയിരിക്കും 
അത്  ബുദ്ധി യുണ്ടെന്ന് നമ്മള്‍   അവകാശപെടുന്ന 
മനുഷ്യന്  മാത്രം  കഴിയുന്ന   കഴിവാണ് 
സ്വാര്‍ത്ഥരായ  മനുഷ്യന്  നന്ദിയില്ല .