പിന്നെയും-
വെള്ളരി പ്രാവുകള്‍ കുറുകി പറന്നു പോയി
രക്ത തുള്ളികള്‍ കണ്ണീരു പോലെ -
ഇളം ചൂടോടെ മനസ്സിലേക്ക് ഒഴുകി
കരഞ്ഞും പറഞ്ഞും തീര്ക്കുംപോഴേക്കും
സങ്കട നദി പിന്നെയും എന്നെ തേടി വരുന്നു.
ജീവിത യാത്ര...
പകുതി ദൂരമേ കഴിഞ്ഞിരുന്നുള്ളൂ .
നിങ്ങളെ പോലെയല്ല ഞാന്‍ -
നിങ്ങള്‍ പറയാതിരിക്കുക.. എന്നോട്
നിങ്ങള്‍ പറയാതിരിക്കുക.. എന്നോട്
നിങ്ങളുടെ സ്വപ്നങ്ങള്‍
സ്വപ്നങ്ങള്‍ കുന്നു കൂടി പുഴുവരിച്ചു -
വിഷമയ മായ മനസ്സിന്റെ ഉടമയാണ് ഞാന്‍
ഇനിയൊരു മടങ്ങി വരവില്ലാത്ത വിധം
ഞാന്‍ അടിമയായിരികുന്നു .
എന്നെ കാത്തു നില്കുന്നത്അപകടമാകാം
നിങ്ങള്‍ നടന്നോളു...ഞാനൊരു
സ്വപ്നം കൂടി കാണട്ടെ .
1 comment:
swapnamoke kanunnathu kollam. nerathum kalathum roomilethikonam..roomilethiyittu food kittiyilla ennu parayaruthu
Post a Comment