Wednesday 2 November 2011

ചുവന്ന പകല്‍


നിമിഷങ്ങള്‍ 
ഹൃദയ താളം പോലെ 
ചോര പുരണ്ടു പിടയുമ്പോള്‍ 
ദൈര്‍ക്യമേറിയ മണിക്കൂര്‍  
കാഴ്ച കാരന്‍ മാത്രം 
മുന്‍പേ പിറന്ന നാളുകള്‍ 
വാര്‍ധക്യത്തിന്റെ അവശതയില്‍ 
ചുമച്ചു തുപ്പുന്നു 
പകല്‍, പല്ല് കൊഴിഞ്ഞ മോണ-
കാട്ടി ചിരിക്കുന്നു 
രാത്രി, കാണാത്ത കണ്ണുകൊണ്ട് 
തുറിച്ചു നോക്കുന്നു .
ഇരുട്ടില്‍ 
കുഴി മാടങ്ങള്‍ ഇനിയും പൂക്കും 
മനുഷ്യന് വിവേകം 
വന്നിടും  കാലത്തോളം 
ലോകമാകെ 
മുല്ലപൂ കാറ്റു ഏറ്റുഏകാധിപതികള്‍ 
കടപുഴകി വീഴുമ്പോള്‍ -
ജനാധിപത്യവാദികള്‍ ഇരകളെ  
വീതം വെയ്കുന്നു .
 ഇനിയൊരു മുന്നറിയിപ്പില്ല 
പരിമളം വീശുന്ന കൊടും  കാറ്റു 
നമ്മുടെ നാട്ടിലേക്ക്
കാത്തിരിക്കുക 

മുറിവേറ്റ വര്‍ക്ക്  ഹൃദയ -
താള തെക്കള്‍    മിടിച്ചത് 
മനസ്സായിരുന്നു .


No comments: