Friday 3 August 2012

കാരക്ക അച്ചാര്‍.... ..

കാരക്ക അച്ചാര്‍.... ..  ...  


കാരക്കക്ക്  ഈത്ത പഴം എന്നും പേരുണ്ട്,അറബിയില്‍ തമര്‍ എന്നും ഹിന്ദിയില്‍ കജൂര്‍ എന്നും ഇംഗ്ലീഷില്‍ dates എന്നും പറയും വേറെ ഭാഷയില്‍ ചോദിക്കരുത് അറിയില്ല .മരുഭൂമിയിലെ കായ്കുന്ന സ്വര്‍ണം മാണ്‌ കാരക്ക .യാതൊരു ദോഷ ഫലങ്ങള്‍ ഇല്ലാത്ത കാരക്ക  പോഷക സമ്പുഷ്ടമാണ്. 
പല നാടുകളിലും കാരക്ക കൃഷി ചെയ്യുന്നുണ്ട് .എന്നാലും അറേബ്യന്‍ നാടുകളിലെ കാരക്കയാണ്  ഗുണത്തില്‍ മുന്നില്‍ .മുഹമ്മദ്‌ നബിക്ക് [സ ]ഏറെ ഇഷ്ടമുള്ള കാരക്കയാണ് അജുവ .വില കൂടുതലാണെങ്കിലും നല്ല സ്വാദിഷ്ടവും  പോഷക സമ്പുഷ്ടമാണ് .ദിവസവും കഴിച്ചാല്‍ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയുന്നതുമാണ് 


അച്ചാറിന്റെ കൂട്ടുകള്‍ പറയും മുന്പ് അതുണ്ടാക്കാന്‍ വന്ന സാഹചര്യം കൂടി ഒന്ന് പറയാം .അപ്പോഴേ അതിനു രസമുണ്ടാകുകയുള്ളൂ എന്ന് തോന്നുന്നു.

                      ചരിത്ര മുറങ്ങുന്ന മദീനയില്‍ ആണ്‌ ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്.അന്ത്യ പ്രവാചകന്‍ മുത്ത്‌ റസൂല്‍ ഉറങ്ങുന്ന ഹറമില്‍ നിന്നു ഏകദേശം നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക്. 
മദീനയിലെ പഴയ പള്ളികളില്‍ ഒന്നാണ് മസ്ജിദ് ഇറുവ ,ഈ പള്ളിയോടു ചേര്‍ന്നാണ് എന്‍റെ റൂം.ഇസ്ലാമിക ചരിത്രവുമായി ബന്ധപെട്ട വേറെയും കുറെ പള്ളികള്‍ ഉണ്ട് ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്ത്  .മസ്ജിദ് കുബ,മസ്ജിദ് മീക്കാത്,മസ്ജിദ് കിബലെതെന്‍,ബിലാല്‍ മസ്ജിദ്,തുര്‍ക്കി മസ്ജിദ് എന്നിവ.

ഇറുവ മസ്ജിദില്‍ ആണ് ഞാന്‍ നോമ്പ് തുറക്കാന്‍ എല്ലാ ദിവസവും പോകാറ്  [ഹറമിലും പോകാറുണ്ട്] കൂടുതല്‍ ദിവസവും ഇവിടെയാണ് പോകുക .ഈ പള്ളിയില്‍ നോമ്പ് തുറക്കാന്‍ ഏകദേശം നൂറില്‍ കുറയാത്ത ആളുകള്‍ ഉണ്ടാകും .ഇവിടെ എത്തുന്ന എല്ലാവര്‍ക്കും ഓരോ പ്ലാസ്റ്റിക് കവറില്‍  വെള്ളം ,കാരക്ക,ജൂസ്,ലബാന്‍[ [[[[[[മോര്] സബാതി[തൈര് ] കഫ്സ[നാട്ടിലെ ബിരിയാണി പോലെത്തെ അറബി ഭക്ഷണം ഇതാണ് പിന്നീട ബിരിയാണി ആയത്എന്ന് തോന്നുന്നു ]പിന്നെ തമ്മീസ് ഇത്രയും സാധനങ്ങള്‍  ഉണ്ടാകും .നോമ്പ്  തുറക്കുമ്പോള്‍ കാരക്കയും വെള്ളവും കഴിച്ചു തുറക്കും .പള്ളിയില്‍ ഇരുന്നു കഴിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും മഗിരിബ് നിസ്കാരം കഴിഞ്ഞു റൂമില്‍ വന്നിട്ടേ അല്പം കനത്തില്‍ കഴിക്കുകയുള്ളൂ .
മൂന്ന് പേരുള്ള റൂമില്‍ മൂന്ന് പേരും ഭക്ഷണം റൂമില്‍  കൊണ്ട് വരും. നോമ്പ് പത്തു ആയപ്പോഴേക്കുംപള്ളിയില്‍ നിന്നും കിട്ടിയ  കാരക്ക രണ്ടു കിലോയോളം റൂമില്‍ ബാക്കിയായി .എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് വീട്ടില്‍ നിന്നു കാരക്ക അച്ചാര്‍ കഴിച്ചത് ഓര്‍മ വന്നു .പിന്നെ ഒന്നും നോക്കിയില്ല കേരള സ്റ്റോറില്‍ പോയി അച്ചാറ് പൊടിയും മറ്റു സാധനങ്ങളും വാങ്ങി അടുക്കളയിലേക്കു പ്രവേശിച്ചു .അറിയും പോലെ അങ്ങ് ഉണ്ടാക്കി .

ഞങ്ങള്‍ കൊഴികൊട്ടുകാര്‍ക്ക് അച്ചാര്‍ വലിയ ഇഷ്ടമാണ് പലരും ഇതുവരെ കൂട്ടാത്ത ഒരു പാട് അച്ചാര്‍ ഞങ്ങളെ പ്രദേശത്ത് ഉണ്ടാക്കും ,പറങ്കി മാങ്ങാ ,ചേന ,ജാതിക്ക ,കാരക്ക അങ്ങിനെ പോകും ലിസ്റ്റ് .
ഇപ്പോള്‍ കുടുംബ ശ്രീ ക്കാര്‍ നൂറ്റിയൊന്ന് തരം അച്ചാര്‍ ഉണ്ടാക്കി വില്കുന്നുനുണ്ട് .
 അച്ചാര്‍  ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ തോന്നി എന്‍റെ ബ്ലോഗിലെ പാചകത്തില്‍ ഒരു കുറിപ്പ് എഴുതാം എന്ന് .
ഇതിനു മുന്പ് ഞാന്‍ മോരു കറി ഉണ്ടാക്കുന്നതിനു  കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു .അത് വായിച്ച പ്രവാസികളായ  എന്‍റെ രണ്ടു മൂന്ന് സുഹൃത്തുക്കള്‍ എന്നെ വിളിച്ചു പറഞ്ഞു ഞങ്ങള്‍ ഉണ്ടാക്കി നോക്കി നന്നായിടുണ്ട് എന്നല്ലാം .
ഇനി എന്‍റെ അച്ചാര്‍ കുറിപ്പ്  ഏതെങ്കിലും ഒരു  പ്രവാസികെങ്കിലും ഉപകാര പെട്ടാല്‍ ഉള്ള ജാടയില്‍ അല്പം കൂടി കൂട്ടമായിരുന്നു.

 എത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു സംശയം .എന്‍റെ ഉള്ളിലെ സദാചാര പോലീസ് ഉണര്‍ന്നു .ഒരു തട്ടി കൂട്ട് അച്ചാര്‍ ഉണ്ടാക്കുന്നതിനു ഇങ്ങിനെയൊക്കെ എഴുതണോ.അച്ചാറ് ഉണ്ടാകുന്ന  ഈസ്റെന്‍ കമ്പനി പോലുംരണ്ടു  വരിയില്‍ ഒതുക്കി .ബ്ലോഗിലെ സദാചാര പോലീസുകാര്‍ കണ്ടാല്‍ നിന്നെ  വെറുതെ വിടുമോ? അതും ശരിയാണല്ലോ , ഒരു നിമിഷം ഞാന്‍ചിന്തിച്ചു .അപ്പോഴും എന്‍റെ  മനസ്സിന് പിടി വാശി. നീ ഇങ്ങിനെ തന്നെ എഴുതണം.നീ നിന്നെ ആദ്യം ബോധിപ്പിക്കുക എന്നിട്ട് മതി നാട്ടുകാരെ .പിന്നെ ഒന്നും നോക്കിയില്ല .അഭിപ്രായം പറയാനുള്ളതാണ് ,അഭിപ്രായം ഇരുമ്പ് ഒലക്കയല്ല എന്നൊക്കെ മഹാന്‍ മാര്‍ പറഞ്ഞ പഴയ സൂത്ര വാക്യങ്ങള്‍ എടുത്തു എന്നോട് തന്നെ  കാച്ചി തടി തപ്പി .ഇപ്പോ തന്നെ ഒരു അച്ചാര്‍ പരുവം ആയി എന്ന് തോന്നുന്നു . ഇനി അച്ചാര്‍ ഉണ്ടാക്കാം .

എനിക്ക് അറിയാവുന്നത് പോലെയുള്ള ചേരുവ താഴെ ചേര്‍കുന്നു.

അവിശ്യമുള്ള സാധനങ്ങള്‍ -നല്ല പഴുത്ത കാരക്ക ,കടുക് ,ഉലുവ ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക്  കറിവേപ്പില ,നല്ലെണ്ണ ,അച്ചാര്‍ പൊടി ,വിനാഗിരി,ഉപ്പ് . 

ഉണ്ടാക്കുന്ന വിധം -പാത്രം ചൂടായതിനു ശേഷം എണ്ണ ഒഴിക്കുക .എണ്ണ ചൂടായി കഴിഞ്ഞാല്‍ കടുക് പൊട്ടിക്കുക .അല്പം ഉലുവ കൂടി ചേര്‍ക്കുക .ഉലുവ കരിയുന്നതിനു മുന്പ് ഇഞ്ചി ഇടുക.ഇഞ്ചി മൂത്ത് തുടങ്ങുമ്പോള്‍പച്ചമുളക് വെളുത്തുള്ളി ചേര്‍ക്കുക .കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ചു വയറ്റുക .തീ കുറച്ചു വെച്ചതിനു ശേഷം കുരു കളഞ്ഞു ചീന്തിയ കാരക്ക ഇതില്‍ ചേര്‍ക്കുക .നന്നായി ഇളക്കി യതിനു  ശേഷം .ഇറക്കി വെച്ചു അച്ചാര്‍ പൊടി ആവിശ്യത്തിന് ചേര്‍ത്ത്അല്പം ഉപ്പും കൂട്ടി ഇളക്കുക  .എന്നിട്ട് വീണ്ടും ചെറിയ ചൂടില്‍ അല്പം സമയം കൂടി അടുപ്പത് വെച്ചതിനു ശേഷം ഇറക്കി വെക്കുക .ചൂട് ആറിയതിനു ശേഷം വിനാകിരി ചേര്‍ത്ത് നനായി ഇളക്കുക .
കാരക്ക അച്ചാറ് റെഡി .

ശ്രദ്ധികേണ്ടത് അച്ചാറ് കേടുകൂടാതെ ഇരിക്കാന്‍ നന്നായി ഉണങ്ങിയ പത്രത്തില്‍ എടുത്തു വെക്കുകയും ,നനയാത്ത സ്പൂണ്‍ ഉപയോഗിച്ച് എടുക്കുകയും ചെയ്താല്‍ കേടാകാതെ കുറെ നാള്‍ നില്‍ക്കും .

NB- ആരെങ്കിലും ഉണ്ടാക്കി കഴിച്ചു വയറിളക്കം പിടിച്ചാല്‍ എന്നെ തെറി പറയരുത് .കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കുന്നതല്ല .

15 comments:

നാച്ചി (നസീം) said...

കാരക്ക അച്ചാര്‍ ഭാലെഭേഷ് ,,,,,,,,,,,ഇനി ഞാന്‍ ഒന്ന് ഉണ്ടാക്കി നോക്കട്ടെ കുമ്മാട്ടി ,,,,നിന്റെ നമ്പര്‍ താഴെ ഇടുക ,,,,,,,,,

കുമ്മാട്ടി said...

ഹ ഹ ഉണ്ടാക്കി കുളമാകുമ്പോള്‍ വിളിച്ചു തെറി പറയാനല്ലേ ,നമ്പര്‍ ചോദിച്ചത്

പ്രവീണ്‍ ശേഖര്‍ said...

Very useful and informative post...good to know that you have a taste to prepare something like this. keep it up.

മിനി പി സി said...

ഉണ്ടാക്കി കഴിച്ചു ,കുഴപ്പോന്നുമില്ലാട്ടോ! ,കുറെ ദിവസം കഴിയുമ്പോഴാണോ ,രുചി വരിക ?

പടന്നക്കാരൻ said...

Ahahahah best !!!

കുമ്മാട്ടി said...

മിനി ഉണ്ടാക്കിയോ .നന്ദി .ഞാന്‍ അപ്പോള്‍ മുതല്‍ തന്നെ കൂട്ടാന്‍ തുടങ്ങി .നല്ല പഴുത്ത കരക്കയല്ലേ ഉപയോഗിച്ചത് .

Unknown said...

ഞാന്‍ മുമ്പുണ്ടാക്കിയിട്ടുണ്ട്.. ഇങ്ങനെയും ഒന്നുണ്ടാക്കി നോക്കാം... എന്നിട്ട് പറയാട്ടോ ഏതാ നല്ലതെന്ന്...

Absar Mohamed said...

പാചകവും കയ്യില്‍ ഉണ്ട് അല്ലേ... നടക്കട്ടെ....
എനിക്കും അച്ചാര്‍ നല്ല ഇഷ്ടം ആണ്...

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

ശരിക്കും അത്ഭുതം തന്നെ. ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന ഈന്തപ്പഴം കഴിക്കുമ്പോള്‍, തലശ്ശേരിയില്‍ നിന്നും കാഴ്ച ഈന്തപ്പഴം അച്ചാറിന്റെ രുചി ഓര്‍ത്തു. തലശ്ശേരിയിലെ ബന്ധു വീട്ടില്‍ ചേന കൊണ്ടും അച്ചാര്‍ ഉണ്ടാക്കും.എന്തൊരു രുചിയാണ്.

ഇപ്പോള്‍, താങ്കളുടെ ബ്ലോഗില്‍ എത്തിയപ്പോള്‍,ദേ, ഈന്തപ്പഴം അച്ചാറിന്റെ കുറിപ്പ് ! :)

ഒത്തിരി ഇഷ്ടായി!അഭിനന്ദനങ്ങള്‍ !

തമര്‍ എന്ന വാക്ക് ഇതുവരെ കേട്ടിരുന്നില്ല. ഇനിയും ഈന്തപ്പഴം ഫ്രിഡ്ജില്‍ ഉണ്ട്. പക്ഷെ അച്ചാര്‍ ഉണ്ടാക്കാന്‍ തികയില്ല.

സസ്നേഹം,

അനു

കുമ്മാട്ടി said...

നന്ദി അനു. ഉള്ളത് കൊണ്ട് അച്ചാര്‍ ഉണ്ടാക്കു .ഉള്ളത് കൊണ്ട് ഓണം പോലെ എന്നല്ലേ

ജയരാജ്‌മുരുക്കുംപുഴ said...

ഗംഭീരം ... ആശംസകള്‍....ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... കൊല്ലാം................ പക്ഷെ തോല്‍പ്പിക്കാനാവില്ല ....... വായിക്കണേ.................

Anonymous said...

laali.... achaar gambheeram

Unknown said...

അച്ചാർ കോയിക്കോട്ട്കാർക്ക് മാത്രമല്ല, കണ്ണൂരുകാർക്കും ഇഷ്ടമാ.... ഇനി അവസരം കിട്ടിയാ ഒന്ന് ട്രൈ ചെയ്യാം... പക്ഷേ NB യിൽ പറഞ്ഞ പോലെ ഗ്യാരണ്ടി ഒന്നൂല്ലാലേ....

Shahida Abdul Jaleel said...

അച്ചാര്‍ ഉഷാറായിട്ടുണ്ട് ....

Unknown said...

ഈത്തപ്പന മരം കൈകാൻ എത്ര വര്ഷം