Sunday 12 August 2012


എന്‍റെ 
ദുരാഗ്രഹ
ആശങ്കകള്‍ 



                  വയസ്സ് മുപ്പത്തി അഞ്ചു ആയി. ഇനി അഞ്ചു കൊല്ലം കഴിഞ്ഞാല്‍ യൂത്ത് കമ്മിറ്റിയില്‍ മെമ്പര്‍ ഷിപ്‌ കിട്ടില്ല. എല്ലാം എത്ര പെട്ടെന്ന്. കുറച്ചു നാള്‍ കൂടി ചെറുപ്പകാരന്‍ എന്ന പേരുണ്ടാകും. അത് കഴിഞ്ഞാല്‍ എല്ലാം പെട്ടെന്നാകും . മധ്യ വയസ്സന്‍ ,വയസ്സന്‍ കിളവന്‍ ,പിന്നെ മരണം ...ഹോ ആലോചിക്കാന്‍ തന്നെ വയ്യ .


         കഴിഞ്ഞു പോയ കുട്ടികാലം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
കോട്ടി [ഗോലി]കളിയും ,മണ്ണ് കൊണ്ട്  ചോറും കറിയും വെച്ചും, ആത്ത മരത്തില്‍  ഊഞ്ഞാല്‍ ആടിയും,മഴയില്‍ കുളിച്ചു നടന്നതും ,പുഴയിലെ മുട്ടോളം വെള്ളം ഉള്ള ഭാഗത്ത്‌ നീന്തി പഠിച്ചതും ,തോര്‍ത്ത്‌ കൊണ്ട് പരല്‍ മീന്‍ പിടിച്ചതും ,കാണുന്ന മാവിനൊക്കെ എറിഞ്ഞതും ,എന്നിട്ട് കേട്ട തെറികളും അങ്ങിനെ എഴുതിയാല്‍ തീരാത്തത്ര എന്തെല്ലാം. ഓര്‍കുമ്പോള്‍ തന്നെ ഒരു പുലര്‍ കാല കുളിര്.

പാല് അയിസും,അരുള്‍ ജോതി മുട്ടായിയും ,പുളി അച്ചാറും ,നാരങ്ങ മുട്ടായിയുടെയും രുചി വായില്‍ നിന്നു മാറിയിട്ടില്ല .അപ്പോഴേക്കും വാര്‍ദ്ധക്യവും മരണവും .എന്തൊരു കഥ .

                       പിന്നെ വിദ്യാഭ്യാസ കാലം .ഇതൊക്കെ എന്നാ ഉണ്ടായതു ഈ സ്കൂളും  കോളേജും ഒക്കെ ഉണ്ടാകുന്നതിനു മുന്പ് ഇവിടെ ആളുകള്‍ ജീവിച്ചില്ലേ .സാംസ്കാരികമായി ചിന്തിക്കുക ,പ്രവര്‍ത്തിക്കുക ,ജീവിക്കുക ഇതൊക്കെയല്ലേ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് .ഇത് വിദ്യാഭ്യാസം ഇല്ലെങ്കിലും നടക്കും.നേടിയവര്‍ കൂടിയപ്പോഴാണ് നാടിന്‍റെ സ്വസ്ഥത കൂടുതല്‍നശിച്ചത് .അതൊക്കെ കരുതി ഒരു പത്തു വരെ .
കോളേജില്‍ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പത്തില്‍ തോറ്റത് കൊണ്ട് അത് നടന്നില്ല .

                          പിന്നെ കരുതി ഭാവിയില്‍ ഒരു അംബാനി ആകണം എന്ന് .അങ്ങിനെ പലതും ചെയ്തു നോക്കി.ഒന്നും നടന്നില്ല ചെയ്യാത്ത പണികളില്ല . ഇപ്പറത്തു അംബാനിയുടെ അക്കൌണ്ടില്‍ പൂജ്യം കൂടി കൂടി വന്നു എന്‍റെ ബാങ്ക് അക്കൌണ്ടില്‍ പൂജ്യങ്ങളുടെ എണ്ണം കുറഞ്ഞു അക്കൌന്റ്  അവസാനം കട്ടായിപോയി.

                        ഇടക്ക് കുറച്ചു കാലം .ആധിപിടിച്ച കുറെ നാളുകള്‍ .പ്രാരാബ്ധങ്ങളുടെ കൂട്ടയോട്ടം .എന്നിട്ടോ എന്തെങ്കിലും നേടിയോ? അതുമില്ല  എനികുമില്ല ..വീട്ടുകാര്‍കുമില്ല,നാട്ടുകാര്‍കുമില്ല എന്ന അവസ്ഥയായി.

                               പ്രവാസി യായപ്പോള്‍ ആദ്യം കിട്ടിയത് ഷുഗറും പ്രഷറും ,..പ്രവാസികള്‍ക്ക് ഇക്കാമ പോലെയാണ് ഷുഗറും പ്രഷറും .ഇത് ഇല്ലാത്തവന്‍ പ്രവാസിയല്ല .എനിക്ക് ഇക്കാമ കിട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റു രണ്ടു കാര്‍ഡും കിട്ടി .പേപ്പര്‍ ഓക്കേ റെഡിആണ്‌ .
നാട്ടിലായിരുന്നപ്പോള്‍ ഒരു പ്രഷറും ഷുഗറും ഇല്ലായിരുന്നു .അല്ല എങ്ങിനെ ഉണ്ടാകും .ചെണ്ടക്ക് കോല് വെക്കുന്നടിത് എല്ലാം ഓടുകയല്ലേ !എല്ലാ ഗാനമേളക്കും,അയ്യപ്പന്‍ വിളക്കിനും ,നാലാള് കൂടുന്നിടത്ത് എല്ലാംഎത്തേണ്ട . അപ്പൊ ഇതൊക്കെ ആരു നോക്കുന്നു .നാട്ടില്‍ ആയിരുന്നപ്പോള്‍ പ്രായ മുള്ളവര്‍ പോലും ഷുഗര്‍ ,പ്രഷര്എന്ന് പറഞ്ഞാല്‍ പുച്ഛമായിരുന്നു .


               ഈയിടെയായി ഇടക്കിടെ  ചെസ്റ്റിനു ഒരു ചെറിയ പുകച്ചിലും വേദനയും .ഇടതു ഭാഗത്താണ് കൂടുതലും പുകച്ചില്‍ .ഇടതു വശത്തായത് കൊണ്ട് കുറച്ചു ഭയം കൂടി.

                 ഹൃദയം ആ ഭാഗത്താണ് എന്ന് തോന്നുന്നു .തട്ടി പോയാലോ എന്നൊരു ഭയം വല്ലാതെ കൂടി .ഗ്യാസ് ആയിരിക്കും എന്ന് കരുതി സമാദാനിക്കാന്‍ നോക്കി .അപ്പൊ കൂട്ടുകാര്‍ പറഞ്ഞു ഡോക്ടറെ  ഒന്ന് കാണിക്കാന്‍ .എന്തെങ്കിലും പറ്റിയാല്‍ ആരും ഉണ്ടാവില്ല. അന്യ നാട്ടിലാണ് എന്നൊക്കെ .എന്നാല്‍ ഒന്ന് കാണിക്കാം എന്ന് ഞാനും കരുതി .
            അടുത്തുള്ള ഹോസ്പിറ്റലില്‍ ഒരു ബംഗാളി ഡോക്ടറെ കാണിച്ചു .കമ്പനി ബില്ലായത് കൊണ്ട് ഒരു വിധം എല്ലാം ചെക്ക്‌ ചെയ്തു .ദാ ,,,കിടക്കുന്നു പുതിയ ഒരു സൂക്കേട്‌ കൂടി .
കൊളസ്ട്രോള്‍ .ബാഡ് കൊളസ്ട്രോള്‍ കൂടുതലും നല്ല കൊളസ്ട്രോള്‍ കുറവും .അത് പിന്നെ ആവിശ്യ മില്ലാത്തത് എന്റെടുത്ത്‌ അല്പം കൂടുതലാണ് .അപ്പൊ കൊളസ്ട്രോള്‍ ആയിട്ടു  കുറയില്ലല്ലോ.
ഒരു കൂട് നിറച്ചു മരുന്നും ചീട്ടും ആയിട്ടു റൂമിലേക്ക്‌ മടങ്ങി .മരിച്ചു പോകുമോ എന്നചിന്തയില്‍ ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി .ഈ മണല്‍ കാട്ടില്‍ നിന്നു മരിച്ചാല്‍ [പടച്ചോനെ കാത്തോളനെ]എന്തായിരിക്കും സ്ഥിതി മറവു ചെയ്യുന്നിടത്ത് ഒരില തണല്‍ ഇല്ല.പരിചയം ഉള്ള ആരും ഉണ്ടാവുകയും ഇല്ല  .അല്ല മരിച്ചാല്‍ പിന്നെ എന്തു തണല്‍ ,എന്തു പരിചയം .
               പിന്നെ ഭക്ഷണം കുറച്ചു ,കമ്പനിയിലെ സെക്കുര്യട്ടി സുടാനിയെയും കൂട്ടി ഓട്ടം തുടങ്ങി  .ഒക്കെ ഒരു മാസം പിന്നെ പഴയ പടി .ഇപ്പോ ഈ നല്ല പ്രായത്തില്‍ എല്ലാം ആയി.സന്തോഷമായി .
നാട്ടില്‍ ചെന്നിട്ടുള്ള ചുറ്റി കറങ്ങള്‍ ഓര്‍ത്തിട്ടു ഒരു സമാതാനവുമില്ല.കഴിഞ്ഞു പോയത് ഓര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടക്കും .ഇവിടെയാണെങ്കില്‍ പണി കഴിഞ്ഞാല്‍ റൂം .ഒരു പെണ്ണിനെ നല്ല വണ്ണം കണ്ടിട്ട് വര്‍ഷം മൂന്നായി .കറുത്ത പര്‍ദയിട്ട മൂടി പുതച്ചുള്ള പോക്ക് കാണുമ്പൊള്‍ തന്നെ കലിയാണ്.ഇനി നോക്കി പോയാലോ തല പോകുന്ന കേസും .

               ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തല മുടി നരക്കാന്‍ തുടങ്ങി .ഇപ്പോ താടിയും മൂനാലെണ്ണം നരച്ചു അതും കൂടി യായപ്പോള്‍ ആകെ തളര്‍ന്നു .കണ്ണാടി നോക്കാനൊന്നും പഴയ താല്പര്യം ഇല്ല .നാട്ടില്‍ ചെന്നിട്ടു വായി നോക്കി നടക്കണം എന്ന് വിചാരിച്ചതായിരുന്നു. താടിയും മുടിയും നരച്ചവനെ ഏത് പെണ്ണാണ്‌ നോക്കുക [ഇത് എന്‍റെ പെണ്ണ്പിള്ള വായിക്കില്ല എന്ന് കരുതുന്നു .കുടുംബ കലഹം ]

                    നാസയിലേക്ക് ഒരു കത്തെഴുതണം .നിങ്ങള് ചൊവ്വയിലും ബുധനിലും തപ്പി നടക്കാതെ നാട്ടില്‍ വന്നു വയസ്സകാണ്ടിരിക്കാനും ആയുസ്സ് നീട്ടി കിട്ടാനും ഉള്ള മരുന്ന് കണ്ടു പിടിച്ചിരുന്നെങ്കില്‍ .ഉള്ളതെല്ലാം വിറ്റു പെറുക്കി യെങ്കിലും വാങ്ങി കഴിക്കാമായിരുന്നു  .ജീവിക്കാനുള്ള കൊതി കൊണ്ടല്ല മരിക്കാനുള്ള ഭയം കൊണ്ടാണ്. 

                                     ചെമ്പ് എന്ന സ്ഥലത്ത്  ജനിച്ചിരുന്നെങ്കില്‍  മ്മളെ  മമ്മൂട്ടിയുടെ അയല്‍ വാസിയായിട്ടു .എന്നാ പിന്നെ ഓന് ചെയ്യുന്നത് ഒളിഞ്ഞു നിന്നു നോക്കി ഓന്റെ മാതിരി ആകാമായിരുന്നു .പഹയനു പത്തറുപതു വയസ്സായിട്ടും ഒരു കോട്ടവുമില്ല.പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ട്യോളപ്പം
ആടി പാടി നടക്കുകയല്ലേ .പഹയന്‍ ഓന്റെ സൌന്ദര്യത്തിന്റെ രഹസ്യം പറഞ്ഞു തരുന്നില്ല .
                     അറുപതു വയസ്സുള്ള മമ്മൂട്ടിയും മുപ്പത്തി അഞ്ചു വയസ്സുള്ള ഞാനും നിന്നാല്‍ പെണ്ണുങ്ങള്‍കെല്ലാം മമ്മൂട്ടീനെ മതി .മമ്മൂട്ടിക്ക് എന്തെ കൊമ്പുണ്ടോ ?. ഓന് ദൈവം എല്ലാം വാരി കോരി നല്‍കി .ഞമ്മക്ക് ഇച്ചിരി യെ തന്നുള്ളൂ .[അസൂയ ]

                  പലപ്പോഴും ഇങ്ങിനെ ഓരോന്ന് ആലോചിച്ചു നിരാശിച്ചു കിടക്കുമ്പോള്‍ സമാധാനിക്കാന്‍വേണ്ടി ഭഗവത് ഗീതയില മഹത് വചനങ്ങള്‍ ഓര്‍ക്കും .സംഭവിച്ചതെല്ലാം നല്ലതിന് ,ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന് ..എന്നാലോ ഇതൊന്നും ആലോചികാണ്ട് നടക്കുമ്പോള്‍ അടുത്ത വീട്ടിലെ ഗീതയെ പറ്റി ഓര്‍ത്തു കിടക്കും .
                  പിന്നെങ്ങിനെ നന്നാകും .നന്നാകരുത് നന്നായി പോയാല്‍ രാഷ്ട്രപതി യായി പോകും .പത്തു നാനൂറു മുറിയുള്ള വീട്ടില്‍ രാഷ്‌ട്രപതി ഭവന്‍ അതും ഒരു ജയിലാണ് .ചുറ്റും ഒരു പാട് ആളുകളും പരിചാരകരും ഒക്കെയായിട്ട്‌ ഒരു ബഹളമായിരിക്കും.

              വൈകുന്നേരത്തെ ഒരു ഒഴിവിനു അടുത്ത ബസ്‌ സ്റ്റോപ്പില്‍ പോയി കൂട്ടുകാരോടൊപ്പം തമാശ പറഞ്ഞിരിക്കാന്‍ കഴിയില്ല ,പിന്നെ കട്ടയിട്ടു [പിരിവു ]കാട്ടാസ് റം വാങ്ങി അടിച്ചു പിമ്പിരിയായി എവിടെയെങ്കിലും വീണു കിടക്കാനും ഒന്നും കഴിയില്ല .അത് കൊണ്ട് അത് ഞമ്മക്ക് ശരിയാകില്ല .

               ഒടുവില്‍ ദുര്‍ഗുണ പാഠ ശാലയിലേക്ക് [സൌദി ]വിമാനം കയറി നാട്ടില്‍ അലമ്പ് കളിച്ചു നടക്കുന്നവരെയും ,കിട്ടുന്നത് അന്നന്ന് നശിപ്പികുന്നവരെയും നന്നാക്കി എടുക്കാനുള്ള വര്‍ക്ക്‌ ഷോപ്പാണ് ഗള്‍ഫ്‌ നാടുകള്‍ .പ്രത്യകിച്ചു സൌദി .
                 ഉള്ളത് പറയണമല്ലോ ഇപ്പോള്‍ മൂന്ന് കൊല്ലമായി വലിയ തെറ്റുകളൊന്നും ചെയ്യാതെ കിട്ടുന്നതില്‍ മിച്ചം വെച്ചു കഴിയുന്നു ഇങ്ങിനെ നാട്ടില്‍ കഴിഞ്ഞിരുന്നെങ്കില്‍ വീട്ടിലെങ്കിലും ഒരു അംബാനിയാകാംമായിരുന്നു.

                         പറഞ്ഞു വന്നത് വയസ്സ് മുപ്പത്തി അഞ്ചു .കേരളത്തില്‍ ഒരാളുടെ ശരാശരി ആയുസ്സ് പണ്ട് അറുപതു വയസ്സായിരുന്നു .ഇപ്പോള്‍ അന്പതാണ് എന്നാണ് ഓര്‍മ .അങ്ങിനെയെങ്കില്‍ .366 ഗുണനം50=18300 ദിവസം 
                അമ്പതു വര്‍ഷം ജീവിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന ദിവസം .എനിക്ക് ഇനി ബാക്കി പതിനഞ്ചു വര്‍ഷം 15 ഗുണനം 
 366 =5490 ദിവസം .തല ചുറ്റുന്നത്‌ പോലെ തോന്നുന്നു വെറും 5490 ദിവസം. മുപ്പത്തി അഞ്ചു വര്‍ഷം തന്നെ പെട്ടെന്ന് പോയി പിന്നയാ പതിനഞ്ചു വര്‍ഷം .അതില്‍ കൂടുതല്‍ കിട്ടിയാല്‍ ബോണസ്സായിരിക്കും.നിങ്ങളും ഒന്ന് കൂട്ടി നോക്കു എത്ര ദിവസം ബാക്കിയുണ്ടെന്ന് 
                എത്രയും കാലം ജീവിച്ചു എന്ന് പറയാന്‍ പറ്റില്ല .കഴിഞ്ഞു എന്നെ പറയാന്‍ പറ്റുള്ളൂ .ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രഷര്‍ ,ഷുഗറും ,കൊളസ്ട്രോളും ,നരയും ഒടുവില്‍ മരണവും ഒന്നും പറയേണ്ട ..തല വിധി അല്ലാതെന്താ പറയുക .
                             ദൈവമേ ഒരു നൂറു വയസ്സ് ആയുസ്സെങ്കിലും തരണേ ,പിന്നെ കുറെ പണവും ..........
                               മനസ്സില്‍ ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല ...ശരീരം അനുസരണ കേടു കാണിക്കുന്നു .അനുഭവിക്കുക തന്നെ .

17 comments:

alimajaf said...

എന്ത് ചെയ്യാനാ സഹോദരാ... കിട്ടുന്ന സമയം ഇങ്ങനെ ഒന്നും ആലോചിക്കാതെ സമാധാനമായി അങ്ങ് ജീവിക്ക്. ഇനിയിപ്പോ നാളെത്തന്നെ അങ്ങ് മരിച്ചു പോയാലോ?

പടന്നക്കാരൻ said...

ഇന്നലെ ഞാനൊരു രോഗി...
എല്ലാരുമെന്നെ പിരാഗി...
നാളെ ഞാനൊരു മാരി...
എല്ലാരുമെന്നെ ഊരി..

നാച്ചി (നസീം) said...

മനുഷ്യന്‍റെ ചിന്തയെ നര്‍മത്തിന്റെ ഭാവനയില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ഈ രചന എഞ്ഞേ വല്ലാതെ മോഹിപ്പിച്ചു ചിരിപ്പിച്ചു ,ചിന്തിപ്പിച്ചു ,ഇതില്‍ കൂടുതല്‍ എന്ത് വേണം ഒരു തുറസായ വായന സമ്മാനിച്ചതിന് നന്ദി ,കുമ്മാട്ടി ,,വീണ്ടും കാണാം ബ്ലോഗില്‍ പൊതിയ പോസ്റ്റ്‌ വന്നു വായികനെ ,,ചക്കര

കുമ്മാട്ടി said...

നാച്ചി ഞാനെന്‍റെ ആത്മ വേദനകള്‍ ആണ്‌ എഴുതാറ്.അത് എല്ലാവര്‍ക്കും പിടിക്കനമെന്നില്ല അത് കൊണ്ട് ഞാന്‍ ഏതു നമ്മുടെ ഗ്രുപില്‍ പോലും പോസ്റ്റ്‌ ചെയ്തില്ല .നിലവാരമുള്ള പല എഴുത്തുകളുടെ ഇടയിലേക്ക് ഇടാന്‍ തോന്നിയില്ല .തേടി പിടിച്ചു വായിച്ചല്ലോ നന്ദി
തീര്‍ച്ചയായും താങ്കളുടെ പോസ്റ്റ്‌ വായിക്കാന്‍ സമയം കണ്ടെത്തും

Absar Mohamed said...

അവതരണം നന്നായിട്ടുണ്ട്...

അംബാനിയുടെ അക്കൌണ്ടില്‍ പൂജ്യം കൂടി കൂടി വന്നു എന്‍റെ ബാങ്ക് അക്കൌണ്ടില്‍ പൂജ്യങ്ങളുടെ എണ്ണം കുറഞ്ഞു അക്കൌന്റ് അവസാനം കട്ടായിപോയി.

നാസയിലേക്ക് ഒരു കത്തെഴുതണം .നിങ്ങള് ചൊവ്വയിലും ബുധനിലും തപ്പി നടക്കാതെ നാട്ടില്‍ വന്നു വയസ്സകാണ്ടിരിക്കാനും ആയുസ്സ് നീട്ടി കിട്ടാനും ഉള്ള മരുന്ന് കണ്ടു പിടിച്ചിരുന്നെങ്കില്‍ .ഉള്ളതെല്ലാം വിറ്റു പെറുക്കി യെങ്കിലും വാങ്ങി കഴിക്കാമായിരുന്നു .ജീവിക്കാനുള്ള കൊതി കൊണ്ടല്ല മരിക്കാനുള്ള ഭയം കൊണ്ടാണ്.

ഇവയെല്ലാം ചിരിപ്പിച്ചു...
അവതരണം മനോഹരമായി...
ഇടയില്‍ ചില അക്ഷരത്തെറ്റുകള്‍ കയറി കൂടിയിട്ടുണ്ട്... അവ ശ്രദ്ധിക്കുമല്ലോ...

ആശംസകള്‍... അഭിനന്ദനങ്ങള്‍...

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

മരുഭൂമിയിലെ ജീവിതം ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു തരുന്നു. ചിന്തയും ചിരിയും പകര്‍ന്നു തന്ന പോസ്റ്റ്‌ നന്നായി.

അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം.ആശംസകള്‍ !

സസ്നേഹം,

അനു

പ്രവീണ്‍ ശേഖര്‍ said...

ലാലീ....നന്നായി എഴുതി...ഇത്തരം എഴുത്തുകള്‍ കൈയ്യില്‍ ഉണ്ടായിട്ടാണോ ഇപ്പോഴും നാലും അഞ്ചും വരി കവിതകള്‍ മാത്രം എഴുതുന്നത്‌. കൊള്ളാം,..തുടര്‍ന്നും എഴുതുക. ആശംസകളോടെ

നിസാരന്‍ .. said...

നല്ല എഴുത്ത്.. പക്ഷെ ഇതൊന്നും ചിന്തിക്കാതിരിക്കുന്നതാ നല്ലത് എന്ന് തോന്നുന്നു.. വെറുതെ എന്തിനാ..

ajith said...

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും

കുമ്മാട്ടി said...

അജിത്‌ ഏട്ടാ നന്ദി ,ഈ ചെറ്റ കുടിലില്‍ വന്നു ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചല്ലോ .അലി ,പടന്ന ,നാച്ചി ,അബ്സര്‍ ,അനുപമ ,നിസാരന്‍ ,പ്രവീണ്‍ എല്ലാവര്‍ക്കും നന്ദി

ചന്തു നായർ said...

ജീവനെക്കുറിച്ച് ചിന്തിക്കതെ ജീവിതത്തെക്കുറീച്ച് ചിന്തിക്കൂ...പിന്നെ മുടി നരക്കുന്നത് ഇപ്പോൾ പ്രശ്നമല്ല...കുട്ടിനര.....അല്ലെങ്കിൽ ഡൈ പ്രയോഗം നടത്തുക.ഷുഗറും,കൊളസ്റ്റടോളും ഇല്ലാത്തവർ ഇപ്പോ ആരാ ഉള്ളത്....അതൊക്കെ ഭാഗ്യമായി കരുതുക....ഈ എഴുത്തിന് ആശംസകൾ

KOYAS KODINHI said...

ചിരിപിച്ചു, ചിന്തിപിച്ചു, വേദനിപിച്ചു, പേടിപിച്ചു, ഞാന്‍ ഒരു കാര്യം പറയട്ടെ എയുത്തിനോപ്പം യോഗ പ്രാക്ടീസ്‌ ചെയ്യണം പ്ലീസ്‌ യോഗയെ കുറിച്ച് വായിക്കാന്‍ മറക്കരുത്‌

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

Anonymous said...

ഇത് വായിച്ചപ്പോള്‍ ഞാന്‍ കുറെ പിറകോട്ടു പോയി .........
തലയല്ലേ നരച്ചുള്ളു.....ജീവിതം പച്ചപിടിചെന്നു കരുതട്ടെ
അന്ന് പറക്കാന്‍ തോനിയിരുന്നില്ലെങ്കില്‍ ...........?
നല്ല ആഖ്യാനം ........നന്മകള്‍ നേരുന്നു

അറേബ്യന്‍ എക്സ്പ്രസ്സ്‌ said...

" വയസ്സ് മുപ്പത്തി അഞ്ചു ആയി. ഇനി അഞ്ചു കൊല്ലം കഴിഞ്ഞാല്‍ യൂത്ത് കമ്മിറ്റിയില്‍ മെമ്പര്‍ ഷിപ്‌ കിട്ടില്ല. എല്ലാം എത്ര പെട്ടെന്ന്. കുറച്ചു നാള്‍ കൂടി ചെറുപ്പകാരന്‍ എന്ന പേരുണ്ടാകും. അത് കഴിഞ്ഞാല്‍ എല്ലാം പെട്ടെന്നാകും . മധ്യ വയസ്സന്‍ ,വയസ്സന്‍ കിളവന്‍ ,പിന്നെ മരണം ...ഹോ ആലോചിക്കാന്‍ തന്നെ വയ്യ . "
തുടക്കം വായിച്ചപ്പോള്‍ തന്നെ ചിന്ത അങ്ങോട്ട്‌ പോയി. ഓരോ ദിവസം കഴിയുംതോറും മരണത്തിലേക്ക് അടുത്ത്‌ കൊണ്ടിരിക്കുന്നു.
രചനയുടെ ശൈലി എനിക്കിഷ്ടായി. ഓണാശംസകള്‍.

Mohiyudheen MP said...

ആദ്യമായാണ്‌ ഞാന്‍ ലാലിയുടെ പോസ്റ്റ്‌ വായിക്കുന്നത്‌ എന്ന് തോന്നുന്നു... സത്യം പറയാലോ സംഗതി ഇഷ്ടപ്പെട്ടു, ഈ എഴുത്തില്‍ ഞാനുണ്‌ട്‌ നീയുണ്‌ട്‌ ഓരോ പ്രവാസിയുമുണ്‌ട്‌. പ്രവാസികളുടെ ജീവിതത്തിന്‌റെ നേര്‍ ചിത്രം.... മുടി നരച്ച, നെഞ്ചില്‍ വേദന അനുഭവപ്പെടുന്ന, ടെന്‍ഷന്‍ കൂടിയ ഇനം പ്രവാസികളാണ്‌ നാം ഓരോരുത്തരും... ആശംസകള്‍

Unknown said...

ഇങ്ങനെ ആവശ്യമില്ലാതെ ടെന്‍ഷനടിച്ചാല്‍ തന്നെ എപ്പോള്‍ കാറ്റ് പോയെന്ന് ചോദിച്ചാല്‍ മതി.... പിന്നെ മുടി നരയ്ക്കാന്‍ പ്രധാന കാരണവും ടെന്‍ഷനാണ്...

കിട്ടിയ ജീവിതം സന്തോഷമായി ജീവിക്കുക..