ചാറി പോയൊരു മഴ
എത്ര ജീവനെ നല്‍കാതെ പോയി
ചാറി പോയൊരു മഴ
എത്ര ജീവനെ കാത്തു വെച്ചു
എത്രയോ സ്വപ്നങ്ങള്‍ നല്കിയീ മണ്ണിനെ
പച്ച പുതപ്പിച്ചു വാരി പുണര്‍ന്നു
ഒരു നാള് വൈകിയാല്‍ അതിനും ശപിക്കും
ഒന്നുറക്കെ പെയ്താല്‍ അതിനും ശപിക്കും
ശാപങ്ങള്‍ മാത്രം നല്കുന്ന മര്ത്യന്
പിന്നെയും നീ വന്നു ശാശ്യത മാകുന്നു
പരിഭവം മാത്രം പറഞ്ഞിട്ടുമെന്തേ
എന്‍ തൊടിമരചില്ലയില്
പരിഭവമില്ലാതെ നീ തങ്ങിനില്പ്പു
2 comments:
അതു ശരി...എനി ഞാന്‍ മഴയെ കുറിച്ച് ഒരക്ഷരം എഴുതില്ല!!ഹഹ്ഹഹ്ഹ
നല്ല വരികള്‍ ..ആശംസകള്‍
Post a Comment