Sunday, 18 September 2011

വിരഹംഇന്നലെ സന്ധ്യയിലെ  സൌഹൃദ സംഭാഷണം പ്രണയത്തെ കുറിച്ചായിരുന്നു .രണ്ടെണ്ണം അടിച്ചത് കൊണ്ടായിരിക്കാം അവന്‍ ഇന്നലെ  വല്ലാതെ വാചാലനായിരുന്നു.അവന്‍റെ
കുറെ അനുഭവങ്ങളും വേദനകളും കേള്‍ക്കാന്‍ സുഖമുള്ള ഒഴുക്കില്‍ പറഞ്ഞുകൊണ്ടേയിരുന്നു .അവന്‍റെ നഷ്ടങ്ങളുടെ കണക്കു പുസ്തകം നിറഞ്ഞു 
കവിഞ്ഞു എന്ന് പറഞ്ഞു കഴിഞ്ഞതും അവന്‍റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത്‌ ഞാന്‍ കണ്ടു .പലപ്പോഴും അവന്‍ പറഞ്ഞു  കഴിഞ്ഞ കഥകള്‍ തന്നെയായിരുന്നു അന്നും പറഞ്ഞത് .വീണ്ടും വീണ്ടും മനസ്സില്‍ നിറയുന്ന വേദനകള്‍ ഇടയ്ക്ക് പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ ഹൃദയം പൊട്ടി മരിച്ചുപോകും എന്ന് അവന്‍ ഇടയ്കിടെ പറയാറുണ്ട് .തലയാട്ടലും മൂളലും മാത്രമായി ഞാന്‍ അവന്‍റെ വേദനകള്‍ പകുതി 
ഏറ്റെടുത്തു .അപ്പോള്‍ അവനു അല്പം ആശ്വാസം ലഭിക്കും എന്ന് എനിക്കറിയാം .ആളൊഴിഞ്ഞ വഴിയോരത്തില്‍ പരസ്പരം കാണാത്ത ഇരുട്ടില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.കുറെ പറഞ്ഞു കഴിഞ്ഞപ്പോള്‍  ഏതാനും നിമിഷം രണ്ടു പേരും മൂകമായിരുന്നു. അവന്‍റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ എന്ന് ആലോചിചിച്ചു മനസ് കാടു കയറി ഇരിക്കുകയായിരുന്നു .ആ നിശബ്തത മുറിച്ചു കൊണ്ട് അവന്‍ പെട്ടെന്ന് എന്നോട് ചോദിച്ചു "പ്രണയം '' എന്ന് പറഞ്ഞാലെന്താണ് ?
  പെട്ടെന്നുള്ള ചോദ്യത്തില്‍ ഞാനൊന്നു പതറി ,ഉത്തരം പറഞ്ഞില്ലെങ്കില്‍ അവന്‍റെ മുന്നില്‍ ഞാന്‍ മോശകാരനാവും .പിന്നെ പ്രണയത്തിന്‍റെ കുത്തക അവനു മാത്രമാകും . എന്തെങ്കിലും ഒന്ന് പറയണം  അവന്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. ആ ഇരിരുട്ടിലും  അവന്‍റെ മുഖത്തെ ആകാംഷ എനിക്ക് കാണാന്‍ കഴിയുന്നുണ്ട് .വിശാലമായ അനുഭവങ്ങള്‍ അധികമൊന്നും എനിക്കില്ലായിരുന്നു എന്‍റെ കൊച്ചു അനുഭവങ്ങള്‍ വെച്ച് ഞാന്‍ പറഞ്ഞു :മഞ്ഞും മഴയുംപൂക്കളും  കിളികളുംമരങ്ങളും  ശലഭങ്ങളും  മൃഗങ്ങളും ഉള്ള പകലും രാത്രിയുമില്ലാത്ത  നിലാവ് മാത്രമുള്ള നിഗൂഡമായ  ഒരു വനമാണ് പ്രണയം .
എന്‍റെ മറുപടി യില്‍ അവന്‍ തൃപ്തനായില്ല എന്ന് എനിക്ക് മനസ്സിലായി .എന്നോട് യാത്രപോലും പറയാതെഅവന്‍  ഇരുട്ടിലേക്ക് ലയിച്ചു . 

                                                                       

                                                         
വിരഹം 2
പതിവുകള്‍ മുറതെറ്റാതെ പോയി . സന്ധ്യകളില്‍  ഓവ് പാലത്തിലും ബസ്‌ സ്റ്റോപ്പിലും കുളിര്‍ കാറ്റിനോടപ്പം ഒരുപാടു ചാഞ്ഞിരുന്നു മയങ്ങി .ഞങ്ങളുടെ വേദനയും സ്നേഹവും പങ്കു വെച്ചതും ഈ സ്ഥലങ്ങളിലായിരുന്നു .ഒരു മൂക സാക്ഷിയായി പഴക്കം ചെന്ന ചിതലരിച്ച ബസ്‌ സ്റ്റൊപ്പും  ഓവ് പാലവും 
നന്മയുടെ സ്നേഹതീരം ഒരു പാട് സന്ധ്യകളില്‍ ഞങ്ങളെ ധന്യമാക്കിയിടുണ്ട് .  ഞാന്‍ വന്നിട്ട് കുറെ നേരമായി അവന്‍ എത്തിയിട്ടില്ല തീര്‍ച്ചയായും വരും 
ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണ്.വരാന്‍   അല്പം വൈകും .രണ്ടെണ്ണം അടിച്ചു മൂളിപാട്ടുമായി എന്നോടും നക്ഷത്രങ്ങളോടും ഇരുട്ടിനോടും അവന്‍റെ പ്രണയ നൊമ്പരം പറഞ്ഞു കണ്ണീര്‍ വാര്‍ക്കാന്‍ അവനെത്തും. പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത, അനുഭവിച്ചാല്‍ മതിയാകാത്ത നൊമ്പരമായി മരണം വരെ  നമ്മുടെ മാത്രമായിതാലോലിക്കാന്‍ പ്രണയ അനുഭവങ്ങള്‍ക്ക് മാത്രമേ കഴിയു എന്ന് അവന്‍ എന്നും പറയും  .ഒരു സിനിമ കഥ പോലെ അവന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഒരു കേള്‍വി കാരനാകാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.വാക്കുകള്‍ ഇടമുറിയാതെപതിഞ്ഞ ശബ്ദത്തില്‍ അവന്‍ പറയുമ്പോള്‍ ആരും കേട്ടിരുന്നു പോകും . അന്നും കരഞ്ഞു  അത് പതിവുള്ളതിനാല്‍ എനിക്ക് അധികം വിഷമം തോന്നിയില്ല .എങ്കിലും അവന്‍റെ സ്നേഹത്തിനു ആത്മാര്‍ത്ഥത ഉണ്ടായിരുന്നു  മറ്റു ആളുകളോടും അങ്ങിനെ തന്നെയായിരുന്നു. അതിനാല്‍ എല്ലാവര്‍ക്കും അവനെ വളെരെ ഇഷ്ടം മായിരുന്നു .
 രാത്രിയുടെ പൂക്കളായ നക്ഷത്രങ്ങള്‍ക്ക്  അവന്‍റെ കഥകള്‍ കാണാ പാഠമായിരിക്കും.അത്രയ്ക്ക് നക്ഷത്രങ്ങളെ സ്നേഹിക്കുകയും കഥകള്‍ പങ്കു വെയ്കുകയും ചെയ്തിട്ടുണ്ട് .കൈമാറിയ സ്വപ്‌നങ്ങള്‍ ലക്‌ഷ്യം കാണാതെ കിതയ്ക്കുമ്പോള്‍  അവളും അവനെ  മറന്നു കാണും .കഴിഞ്ഞു പോയത് നല്ല കാലമായിരുന്നു  എങ്കിലും  നഷ്ടപെട്ടത്  വിലപെട്ടതുമായിരുന്നു.അന്ന് പിരിയുമ്പോഴും കൂരിരുട്ടില്‍ അവന്‍ എന്നോട് ചോദിച്ചു. പ്രണയം എന്നാലെന്താണ് .ഒന്നാലോചിച്ചു ഞാന്‍ പറഞ്ഞു  കുറെ അരുവികള്‍ ചേര്‍ന്ന് തോടും കുറെ തോടുകള്‍ ചേര്‍ന്ന് പുഴയും പല പുഴകള്‍ ചേര്‍ന്ന് നദിയും പല നദികള്‍  ചേര്‍ന്ന് കടലും. പ്രണയം നിഗൂഡമായ ആഴകടലാണ് .ഞാന്‍ പറഞ്ഞത് അവന്‍ തികച്ചും കേട്ടിരുന്നോ എന്ന് എനിക്കറിയില്ല .ആ കൂരിരുട്ടില്‍ അവന്‍ യാത്ര പറയാതെ പോകും എന്നെനിക്കു അറിയാം കാത്തു
നില്‍ക്കാതെ ഞാനും എന്‍റെ മാളത്തിലേക്ക് നടന്നു .

                                                                                                                       ലാലിസലാം 
                                                                                       

1 comment:

ratheeshclassic said...

sugamund kelkuvan athilere nombaramund athum njan thanne ....ullu ippozhum neerunnu....marikatha ormmakalude thundukal marichu nokkumbol ...pranayam inganeneyoke ano ?