പുതുമയുടെ പുറം തോടണിഞ്ഞു
കന്നികാരനായി വരവ്
പുതിയ രീതികള്‍ അറിയാതെ ...
പെയ്തൊഴിഞ്ഞ മാനം പോലെ മനസ്
ഭരണകൂട ഭീകരതയുടെ ബാക്കി പത്രമായിരുന്നു
മുന്‍ തലമുറ
വഞ്ചന യില്ലാതെ കാപട്യം മില്ലാതെ
ഈ ഉരുണ്ട ഭൂമിയില്‍ വീഴാതെ
അയാള്‍ നടക്കുന്നു, ജനങ്ങള്‍ക്കായി .
മറുവശത്ത് ...
അധികാരത്തിന്‍റെ പൊയ്മുഖം
അഴിഞ്ഞു വീണ നേതാക്കന്മാര്‍
കള്ളം സത്യമാക്കാന്‍ ശ്രമിക്കുകയും
അത്ജനം വിശ്വസിച്ചു എന്ന് കരുതി
തിരിഞ്ഞു നിന്നു ചിരികുമ്പോള്‍
നഷ്ടപെട്ടത് മനുഷ്യന്‍ എന്നപദത്തിന്‍റെ
മുല്യം തന്നെയായിരുന്നു .
അപ്പോഴും ,
പണവും അധികാരവും ഇല്ലാതെ
കുറെ ആളുകള്‍ ജീവിക്കാന്‍
ശ്രമിക്കുകയല്ലായിരുന്നു
അല്ല ജീവിക്കുകയായിരുന്നു
നിയമത്തോടും ,
പ്രകൃതിയോടു ചേര്‍ന്ന് .
No comments:
Post a Comment