Monday, 15 August 2011
Sunday, 14 August 2011
ഹൃദയപൂര്‍വം
show details 6:56 AM (22 hours ago)
|
ഇപ്പോള്‍ മഴ പെയ്തുകൊണ്ടിരിക്കുകയാണ്
അല്പം ചരിഞ്ഞു ശക്തിയോടെ
മഴ ചോര്‍ന്നാല്‍ നിലാവ് വരും
നിലാവില്‍ മരം പെയ്യുമ്പോള്‍
തണുത്ത കാറ്റും നിലവും ഇണ ചേരും
നേരം പുലരാത്ത മഞ്ഞു വസന്തം മാത്രമുള്ള
ആ സുന്ദര ലോകത്തേക്ക്
എന്‍റെ ഇനകിളിയെ തേടി ഞാന്‍
യാത്ര പോകുകയാണ്
ഞാന്‍ പോകുന്ന വഴികളില്‍
കുങ്കുമവും നിശാഗന്ധിയും പൂക്കും
അവള്‍ക്കു സമ്മാനിക്കാനായി എന്‍റെ കയ്യില്‍
ഹൃദയമെന്ന ചുവന്ന പൂവ് മാത്രം ........
മലയാളി
അറിയാത്തത് കുന്നോളം
അറിയും എന്ന് നടിക്കുന്നത് കടലോളം
അറിഞ്ഞിട്ടും പറയാത്തത് പുഴയോളം
മലയാളികള്‍ കണ്ടത് കണ്ണോ ളം
കാണാനിരിക്കുന്നത് പകലോളം
മലയാളികള്‍ പറഞ്ഞത് പറയോളം
പറയാനുള്ളത് പനയോളം
മലയാളികള്‍ ചെയ്തത് പലകാര്യം
ഇനി ചെയ്യാനുള്ളത് ഒരു കാര്യം
മലയാളി കൊലയാളിയാകാതെ
മലയാളിയായി ജീവിക്കുക
ഓര്‍മ്മകള്‍
എത്രയോ പ്രണയങ്ങള്‍ വീണു ഉടഞ്ഞുപോയി
എത്രയോ പൂക്കാലംവന്നണഞ്ഞു പോയി
എത്രയോ മഴമേഘം പെയ്തൊഴിഞ്ഞു പോയി .
മഞ്ഞു വീണു നനഞ്ഞ പുല്ലുകള്‍ തലോടി
എന്‍റെ നാട്ടിന്‍ വഴികളിലൂടെകുറെനടക്കണം
അപ്പോള്‍ എന്‍റെ ബി പി താനെ കുറയും
മനസ്സിന് സുഖമുള്ളപ്പോള്‍ ചിലതോര്‍ക്കും
ദുംഖം മുള്ളപ്പോള്‍ എല്ലാം ഓര്‍ക്കും .
ഒരു കൊച്ചു കൈപ്പിഴ പറ്റി..അപ്പോള്‍
നഷ്ട്ടപെട്ടത് വിലപെട്ടതെല്ലാമായിരുന്നു.
ഒരിക്കലും വരരുതെന്ന് ആഗ്രഹിച്ചതെല്ലാം
കുതിച്ചു ഒഴുകി വന്നു .........പിന്നെ
നല്ലത് പറഞ്ഞവര്‍ തള്ളി പറഞ്ഞു
പലരും പിണങ്ങി പല വഴിക്കായി .
കൊച്ചു ജീവിതത്തില്‍ വലിയ കുറെ-
സങ്കടങ്ങള്‍-കുറെശെ പറയാം
ഒരു കൊച്ചു കൈപ്പിഴ പറ്റി..അപ്പോള്‍
നഷ്ട്ടപെട്ടത് വിലപെട്ടതെല്ലാമായിരുന്നു.
ഒരിക്കലും വരരുതെന്ന് ആഗ്രഹിച്ചതെല്ലാം
കുതിച്ചു ഒഴുകി വന്നു .........പിന്നെ
നല്ലത് പറഞ്ഞവര്‍ തള്ളി പറഞ്ഞു
പലരും പിണങ്ങി പല വഴിക്കായി .
കൊച്ചു ജീവിതത്തില്‍ വലിയ കുറെ-
സങ്കടങ്ങള്‍-കുറെശെ പറയാം
എല്ലാം ഓര്‍കുമ്പോള്‍ കണ്ണു നിറയാറുണ്ട്
എന്നാലും കരയാറില്ല .........കാരണം
മിഴി നിറയുമ്പോള്‍ കണ്ണീര്‍ ചാലുകള്‍ ചിരിക്കും
വേഴാമ്പലിനെ പോലെ .......................
Saturday, 13 August 2011
ആഗസ്റ്റ് 15
സ്വതന്ത്രം
കേള്‍ക്കാന്‍ സുഖമുള്ളതും
അനുഭവിക്കുമ്പോള്‍ നിര്‍വ്രിതിയുള്ളതും
ത്യാഗ ,സ ഹന പോരാട്ടത്തിലൂടെയും
സായുധ പോരാട്ടത്തിലൂടെയും
ചോരയും ജീവനും കൊടുത്തു അവര്‍ .
സ്വതന്ത്രം
സ്വതന്ത്രം
അന്ന് അതായിരുന്നു അവര്‍ കണ്ട സ്വപ്നം
നമ്മുടെ സ്വപ്നവും അത് തന്നെയാകണം
നമ്മുടെ സ്വപ്നവും അത് തന്നെയാകണം
പ്രിയ പെട്ടത് രാജ്യവും ,സ്വപ്നം പൂര്‍ണസ്വതന്ത്രവും
ജീവിതം മാതൃക പരവും ജീവന്‍ രാജ്യത്തിനുമാകണം
ഈ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ
ധീരരേ മഹാന്മാരെ മറക്കില്ല നിങ്ങളെ .
ലാലിസലാം
Friday, 12 August 2011
വിധി
കുറച്ചു ആളുകള്‍ക്ക് മഴ വേദനയാകുമ്പോള്‍
കുറച്ചു ആളുകള്‍ക്ക് വെയില്‍ വേദനയാകും
വാക്കുകള്‍ കൊണ്ട് വേദനികുന്നവര്‍ ധാരാളം
കഴിഞ്ഞു പോയത് ഓര്‍ത്തു കരയുന്നവരും
വരാന്‍ പോകുന്നത് ഓര്‍ത്തു കരയുന്നവരും
വെറുതെ കരഞ്ഞു ജീവിതം തീര്‍കുന്നവരും ധാരാളം
മഴയും വെയിലും താളം തെറ്റാതെ പോകുന്നതിനാലും
കഴിഞ്ഞു പോയതും വരാന്‍ പോകുന്നതും
ജീവിതത്തെ ബലപെടുതുന്നതിനാലും
നമ്മളൊക്കെ അങ്ങിനെ ജീവിച്ചുപോകുന്നു
ഭൂമിയില്‍ കുറച്ചു ആളുകള്‍ എപ്പോഴും
കരഞ്ഞു കരഞ്ഞു കൊണ്ടേയിരിക്കും .
Thursday, 11 August 2011
കണ്ണീര്‍
എന്‍റെ സ്നേഹ വാക്കുകളുടെ മറുപടിയാ യിട്ടാണോ അവള്‍ കരഞ്ഞത് അല്ലെങ്കില്‍ എന്നെ പിരിയുമ്പോഴുള്ള വേദന കൊണ്ടാണോ എന്നറിയില്ല. ഞങ്ങള്‍ കാണുമ്പോഴെല്ലാം അവള്‍ കരയുമായിരുന്നു .അവളെ കാണും മ്പോഴേ ഞാന്‍ പറയും ഇന്നെങ്കിലും നീ കരയരുത് അപ്പഴും അവള്‍ കരയും. ചിരിയുടെ പൂര്‍ണ ചന്ദ്രന്‍ അവളുടെ മുഖത്ത് ഉദിച്ചിട്ടു നാളുകള്‍ ഏറെയായി .അവള്‍ എന്നെ കാണുമ്പോള്‍ കരയാതിരിക്കാന്‍ പല കാരണവും ഞാന്‍ പറഞ്ഞു നോക്കി .
എപ്പോഴും കരഞ്ഞാല്‍ കണ്ണിന്‍റെ തിളക്കം നഷ്ടപെടും ,മുഖത്ത് കണ്ണീര്‍ ചാലുവരും പിന്നെ നിന്നെ കാണാന്‍ ഒരു ഭംഗിയും ഉണ്ടാവില്ല എന്നൊക്കെ .കരഞ്ഞാല്‍ കണ്ണിന്‍റെ തിളക്കം കൂടും എന്നാണ് അവളുടെ മറുപടി.
പലതും പറഞ്ഞിട്ടും അന്ന് പിരിയുമ്പോഴും അവള്‍ കരഞ്ഞു .
കടലിനെ പേടിയും മഴയെ സ്നേഹിക്കുകയും ചെയ്യുന്ന അവള്‍ മഴകാലത്ത് മഴ നനയുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട് . ഒരു മഴക്കാലാതായിരുന്നു ഞങ്ങള്‍ ആദ്യം കണ്ടതും.
പ്രണയാനന്തരം മരണം അവള്‍ മോഹിച്ചിരുന്നോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. കാഴ്ചക്കും കേള്‍വിക്കും അപ്പുറം മുള്ള പലതിനെ പറ്റിയും അവള്‍ എന്നോട് സംസാരിച്ചിരുന്നു .പലപ്പോഴും അവളുടെ ഭാവനകള്‍ ആകാശത്തിലെതുമ്പോള്‍ ഞാന്‍ മറ്റെന്തെങ്കിലും വിഷയങ്ങള്‍ പറഞ്ഞു അവളുടെ സംസാരം പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാരില്ലായിരുന്നു.അതി നു കാരണം ഞാന്‍ മരണത്തെ വല്ലാതെ ഭയപെട്ടിരുന്നു . സമ പ്രായക്കാരും കുട്ടികളും മരിച്ചത് കാണാന്‍ പോലും ഞാന്‍ പോകാറില്ലായിരുന്നു . എന്‍റെ മനസ്സിലെ ഭയം ഞാന്‍ അവളുടെ അടുത്തു മറച്ചു .എവിടെയെങ്കിലും കമിതാക്കള്‍ ആത്മഹത്യാ ചെയ്താല്‍ പിന്നെ അന്ന് കാണുമ്പോള്‍ അതെ കുറിച്ചായിരിക്കും അവള്‍ക്കു കൂടുതലും പറയാനുണ്ടാവുക .
അവള്‍ക്കു മരണത്തോടുള്ള സ്നേഹം കാണുമ്പോള്‍ എനിക്ക് വല്ലാതെ ഭയം തോന്നി ശലഭങ്ങളെ സ്നേഹിക്കുന്ന
അവള്‍ പൂവും ശലഭങ്ങളും മഴയും മഞ്ഞും ഉള്ള ഞങ്ങള്‍ മാത്രമുള്ള ലോകം തീര്‍ത്തിരുന്നു
ഈ ജീവിതം കുറച്ചു കാലമാണെന്നും മരണാനന്തര ജീവിതം കുറെ കാലമാണെന്നും അവള്‍ ഇടക്കിടെ പറയും അവള്‍ എന്നെ സ്നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ മരണത്തെ സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നിയുടുണ്ട് .
എനിക്കാണെങ്കില്‍ ആഗ്രഹിച്ചതെല്ലാം എന്നും നഷ്ടപെട്ടിട്ടെ ഉള്ളു എന്‍റെ ഇഷ്ടങ്ങള്‍ ഒന്നും നേടിയെടുക്കാന്‍ കഴിഞ്ഞതുമില്ല .
ഇനിയും അങ്ങിനെ തന്നെ ആവര്‍ത്തിക്കുമോ , ചിന്തകളെ നിയന്ത്രിക്കാന്‍ കഴിയാതെ ഞാനാകെ തളര്‍ന്നു
ഇവളുടെ സ്നേഹം മാത്രമായിരുന്നു ആകെയൊരു ആശ്വാസം .അവളും എന്നെ മരണത്തിലേക്കാണ് ക്ഷണിക്കുന്നത്. മെല്ലെ മെല്ലെ അവള്‍ക്കും മനസ്സിലാകാന്‍ തുടങ്ങി എനിക്ക് മരണത്തെ ഭയമാണെന്ന് .അതിന്
ശേഷം അവള്‍ എന്നില്‍ നിന്നും മെല്ലെ അകലാന്‍ തുടങ്ങി .
ഒരുപാട് സംസാരിക്കുന്ന അവള്‍ വാക്കുകള്‍ വളരെ കുറച്ചു ,പരസ്പരം കാണാതിരിക്കാന്‍ ശ്രമിക്കുന്നു, അങ്ങിനെ കുറെ നാളുകള്‍ .ഇപ്പം പൂര്‍ണമായി എന്‍റെ തല്ലാതായ് അവള്‍ വിവാഹിതയായി ,അമ്മയായി .മറ്റൊരാളുടെ കൂടെ
സുഖമായി ജീവിക്കുന്നു .എന്നോടെപ്പം ആകുമ്പോള്‍ മരണവും മറ്റൊരാളെ കൂടെയാകുമ്പോള്‍ കുടുംബ ജീവിതവും എനിക്ക് മനസിലാകാത്ത കാര്യമായിരുന്നു .
കൊടുത്ത വാക്കുകളും കണ്ട സ്വപ്നങ്ങളും എന്നെ വെറുത്തു .പിന്നീട്
കൊടുത്ത വാക്കുകളും കണ്ട സ്വപ്നങ്ങളും എന്നെ വെറുത്തു .പിന്നീട്
വേദനകളും പരിഭവവുമായ് കുറെ കാലം , മഴയും വെയിലും മാറി മാറി വന്നു പോയി അവളെ നഷ്ട്ട പെട്ട ഞാന്‍ അവളെ പോലെ മരണത്തെ വല്ലാതെ സ്നേഹിച്ചു . മഴ പോലെ കണ്ണീര്‍ വാര്‍ത്ത അവള്‍ എന്നെ ഓര്‍ക്കുന്നുണ്ടാവുമോ .അന്ന് അവള്‍ കരഞ്ഞതുപോലെ അവളെയോര്‍ത്തു തോരാത്ത മഴ പോലെ കരയുന്നു
വേദനയുടെ കനല്‍ പുകയുമ്പോള്‍ ഒരു മഴ പക്ഷി നിര്‍ത്താതെ കരയുന്നു .
മരണം
മരണമേ ....
നീ തല്ലി കൊഴിച്ചവരെല്ലാം
എനിക്ക് പ്രിയപെട്ടവരായി രുന്നു .
കുട്ടികാലം മുതല്‍ നീയെന്നെ വേദനിപ്പിച്ചു
നിനക്കുമുണ്ട് വിവേകമില്ലാത്ത പക്ഷപാതം .
ജീവിക്കാന്‍ കൊതിച്ചവരെ നീ ചതിച്ചു
രക്തം ചിന്തിച്ചു കണ്ണീര്‍ കൊണ്ട് തുടച്ചു
എനിക്ക് ഇനിയുമുണ്ട് പ്രിയപെട്ടവര്‍
നല്ലവരായ അവരെ നീ ഒഴിവാക്കുക
എന്നിട്ട് നിസ്വാഹാനായ എന്നെ നീ വിളിക്കുക
ഇരുള്‍ നിറഞ്ഞ നിന്‍റെ അന്ത പുരത്തിലേക്ക്
മരിക്കുവാന്‍ കൊതിയായിട്ടല്ല..
കരയുവാന്‍ കണ്ണു നീര്‍ ഇല്ലാഞ്ഞിട്ട്
മനുഷ്യ സൃഷ്ടി യല്ല നീ ..എവിടുന്നോ
ക്ഷണിക്കാതെ വന്നവനാണ് നീ ..
പറയേണ്ടത് പറയാതിരുന്നാല്‍
നീ കരുതും ഞാനൊരു വിഡ്ഢിയാണെന്ന്
നിനക്ക് രംഗ ബോധമില്ല എന്നൊരു-
മഹാന്‍ പറഞ്ഞിരുന്നു ..നിനക്ക്
രംഗ ബോധവുമില്ല ബുദ്ധിയുമില്ല
നീ വെറുക്ക പെട്ടവനാണ് .
Sunday, 7 August 2011
അനാഥന്‍
ജനനം ,പാപഭാരത്തിന്‍-
കറുത്ത നിഴലുമായ് ...
ദുരിത ജീവിതത്തില്‍
ജീവന്‍റെ ഇളം മധുരവുമുള്ള
അമ്മിഞ്ഞ പാലില്ലാതെ.........
ജീവിതം ; കുത്തൊഴിക്കില്‍
തുഴയാന്‍ കഴിയാതെ
കരയിലേക്ക് നോക്കി നിന്നു
മഴക്ക് മുന്‍പുള്ള കാറ്റില്‍
ചങ്ങാടം കരക്കടിഞ്ഞു
പിന്നെ ഏകാന്തതയുടെ
കൊട്ടാരത്തിലേക്ക് ആയിരുന്നു യാത്ര ...
മരണം ;ആരോ കടം വാങ്ങിയ
വെള്ളത്തുണിയില്‍ പുതച്ചുകെട്ടും
പരിചരിച്ചവരും വേദനിപിച്ചവരും
ഇവിടെ തന്നെയാകുമ്പോള്‍
പേടിക്കാതെ പോകാം
ആത്മാവ് പുഴുവരിക്കും മുന്പ്
ആ നക്ഷത്ര കൂട്ടിലെത്തണം................
Saturday, 6 August 2011
നഷ്ടം
നഷ്ടം സൂക്ഷികാനുള്ളതും
ലാഭം ചെലവഴിക്കാനുള്ളതുമാണ്
വേദനയുടെ കണ്ണീര്‍ തൂവികളയാനുള്ളതും
ആനന്ദ കണ്ണീര്‍ നല്‍കാനുള്ള തുമാണ്
കണ്ടത് വിലയുള്ളതും , കാണാതെപോയത് വിലമതിക്കാനാക തതുമാണ്
കിട്ടിയതിനേക്കാള്‍ ഏറെ ചെലവഴിച്ചു
തന്നതിനേക്കാള്‍ ഏറെ കൊടുത്തു
എന്നിട്ടും കടക്കാരനാണ് ഞാന്‍
ഈ രാജ്യത്ത് എല്ലാവരും കടക്കാരന്‍
ഉള്ളറകള്‍ വേദനിക്കുമ്പോള്‍ പ്രകൃതി ക്ഷോഭിക്കും
പഠിക്കാത്ത മനുഷ്യന് പാഠ മായ്
മിത്രങ്ങള്‍ അകലുമ്പോള്‍ ശത്രുത ഏറും
പലരും കൂടെയുണ്ടന്നും കരുതും
ഇല്ലാത്തവര്‍ ഉള്ളവരെക്കാള്‍ മെച്ചം
ബാക്കിയുള്ളത് ജീവനും കുറെ സ്വപ്നങ്ങളും
പിന്നെ പറയാതെ പോകാനുള്ള മരണവും
ഭൂമി കറങ്ങുമ്പോള്‍ നമ്മളും കറങ്ങും
നട്ടം തിരിഞ്ഞു ..............................
...
Subscribe to:
Posts (Atom)







