ചീവിടുകള്‍
നിര്‍ത്താതെ പറയുന്നത്
മനുഷ്യന് ആര്ത്തിയില്ലാത്ത
ഒരു ഭൂതകാലം ഉണ്ടായിരുന്നു
എന്നാ ഓര്മ പെടുത്തലാകാം
ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്.
അല്ലെങ്കില്‍
വരാന്‍ പോകുന്ന ആപത്തിനെ കുറിച്ചുള്ള
സൂചനയാവാം
ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്.
അതുമല്ലെങ്കില്‍
വെളിച്ചം നഷ്ടമായ ആധുനികയില്‍
ഭ്രമിച്ചു പോയ ഇണയെ
സത്യമായ ജീവിതത്തിലേക്ക്
തിരികെ വിളിക്കുന്നതാകാം
ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്.
7 comments:
വരികള്‍ നന്നായിട്ടുണ്ട്.
"ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്" എന്നത് പാരഗ്രാഫുകള്‍ക്ക് മുന്‍പ് ആവര്‍ത്തിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഹൃദ്യമായേന എന്ന് തോന്നുന്നു
പണ്ട് മനുഷ്യന് ആര്‍ത്തി ഇല്ലാത്തവന് ആയിരുന്നു എന്ന് ആകും അതെന്നെ ആണ് ശെരി ല്ലേ?
ചിവീടുകള്‍ പറയട്ടെ ,,,അവയ്ക്ക് മുണ്ടല്ലോ അവകാശം !!
ചീവീടിന് ഒരു ദ്വിഭാഷിയുണ്ടായിരുന്നെങ്കില് കാര്യങ്ങള്‍ എളുപ്പമായേനെ.
എന്റെ തട്ടി കൂട്ട് വരികള്‍ ശ്രദ്ധിച്ച നിസാരന്‍ ,ആചാര്യന് ,അജിതെട്ടന്,ഫൈസല്‍ ബാബു ....നന്ദി
ചിവീടുകള്‍ നിര്‍ത്താതെ പറയട്ടെ... എത്രയാണെന്ന് വെച്ചാ കേള്‍ക്കാതിരിക്കാ, അല്ലേ?
ആശംസകള്‍
ചീവിടുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ നമ്മെ ഉണര്ത്തട്ടെ ....ആശംസകള്‍ !
Post a Comment