ടാങ്കര്‍ അപകടം ഡ്രൈവര്‍ക്ക് ഫിലിപ്പീന്‍സ് നിയമ സഹായം നല്‍കും ;റിയാദ് ഇരുപത്തി രണ്ട് പേരുടെ ജീവനപഹരിച്ച റിയാദ് ഖുരൈസ് റോഡില്‍ നവംബര്‍ ഒന്നിനുണ്ടായ വാതക ടാങ്കര്‍ ദുരന്തത്തില്‍ പ്രതിയായി സൌദി പോലീസേ കസ്റ്റടിയിലുള്ള തങ്ങളുടെ പൌരനായ റോബിന് കേബെങ്ങിനു വേണ്ട നിയമ സഹായം നല്‍കുമെന്ന് ഫിലിപ്പീന് ഗവര്‍മെന്റ് .വാതക ടാങ്കറിന്റെ ഡ്രൈവറായ കേബെങ്ങ് ദുരന്തത്തെ കുറിച്ച് അന്ന്യേഷണം നടത്തുന്ന സൌദി ഇന്‍വെസ്റ്റ് ഗേഷന്‍ ടീമിന്റെ കസ്റ്റ ടിയില്‍ ആണ് ഉള്ളത്
ദുരന്തവുമായി ബന്ധപ്പെട്ട സൗദി ഗവണ്‍മെന്റിന്‍െറ മുഴുവന്‍ അന്വേഷണ നടപടികളുമായും സഹകരിക്കുമെന്നും ഇക്കാര്യത്തില്‍ റോബിന് കെബേങ്ങിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി ആല്‍ബര്‍ട്ട് ഡെല്‍ റൊസാരിയോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ഘടകങ്ങളുള്ള ഓവര്‍സീസ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അഡ്മിനിസ്ട്രേഷന് കെബേങ്ങിന്‍െറ കുടുംബത്തെ നേരില്‍ കണ്ട് മുഴുവന്‍ നിയമ ചെലവുകളും വഹിക്കാന്‍ സംഘടന ഫണ്ട് മാറ്റിവെച്ചതായി അറിയിച്ചു.
കെബേങ്ങ് സംഘടനയുടെ അംഗമായിരുന്നെന്ന് സംഘടനാ ഭാരവാഹി കാര്‍മലിറ്റ ഡിംസണ്‍ പറഞ്ഞു. കെബേങ്ങിന് വേണ്ടി ഫിലിപ്പീന്‍സ് വിദേശകാര്യ വകുപ്പ് അഭിഭാഷകനെയും ഏര്‍പ്പെടുത്തും. അതിനിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഭൂരിപക്ഷം പേരും ആശുപത്രികള്‍ വിട്ടു. അവശേഷിക്കുന്ന ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധന നടപടികള്‍ സൗദി ഫോറന്‍സിക് വിഭാഗത്തില്‍ പുരോഗമിക്കുകയാണ്. മരിച്ചവരില്‍ ഒരു ഫിലിപ്പൈനിയെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍.................... .............................. .,,,,,,,,,
കെബേങ്ങ് സംഘടനയുടെ അംഗമായിരുന്നെന്ന് സംഘടനാ ഭാരവാഹി കാര്‍മലിറ്റ ഡിംസണ്‍ പറഞ്ഞു. കെബേങ്ങിന് വേണ്ടി ഫിലിപ്പീന്‍സ് വിദേശകാര്യ വകുപ്പ് അഭിഭാഷകനെയും ഏര്‍പ്പെടുത്തും. അതിനിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഭൂരിപക്ഷം പേരും ആശുപത്രികള്‍ വിട്ടു. അവശേഷിക്കുന്ന ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധന നടപടികള്‍ സൗദി ഫോറന്‍സിക് വിഭാഗത്തില്‍ പുരോഗമിക്കുകയാണ്. മരിച്ചവരില്‍ ഒരു ഫിലിപ്പൈനിയെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍....................
റിയാദിലെ ടാങ്കര്‍ ദുരന്തത്തിലേക്ക് വാഹനം ഓടിച്ച ഫിലിപ്പീനി പൌരനു ഫിലിപ്പീന് ഗവര്‍മെന്റ് നല്കുന്ന പരിരക്ഷ യെ കുറിച്ചുള്ള വാര്‍ത്തയാണ് മുകളില്‍ [മാധ്യമം ദിന പത്രം ]
ദുരന്തത്തെ ന്യായീകരിക്കാന്‍ വേണ്ടിയല്ല ഈ കുറിപ്പ് .ഞാനും ഒരു പ്രവാസിയാണ് വലിയ വാഹനം ഓടിക്കുന്ന ഞാന്‍ ഇതു പോലൊരു സംഭവം എനിക്കോ ഏതെങ്കിലും ഇന്ത്യക്കാരനോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്ന അവസ്ഥ എന്ന് ആലോചിച്ചപ്പോള്‍ ..........
ഇരുപത്തി രണ്ടു ആളുകള്‍ മരണമടഞ്ഞു ,നൂറിലേറെ ആളുകള്‍ക്ക് പരിക്ക് പറ്റി ,നൂറിലേറെ വാഹനങ്ങളും ,കടകളും നശിച്ചു ,ഒരു പാലം തകര്‍ന്നൂ കോടി കണക്കിന് റിയാലിന്റെ നഷ്ടമാണ് ഉണ്ടായത് .നഷ്ടപെട്ടവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു .
ഫിലിപ്പീനി ഡ്രൈവറുടെ അശ്രദ്ധ യാണ് ദുരന്തം ഉണ്ടാകാന്‍ കാരണമെന്നു പ്രാഥമിക നിഗമനം .ശരിയോ തെറ്റോ സംഭവിക്കാനുള്ളത് സംഭവിച്ചു .അതില്‍ നിന്ന് മുക്തി നേടുകയാണ് ഇനി വേണ്ടത് .സൌദി അറേബ്യയില്‍ ആയതു കൊണ്ട് അത് വേഗം തന്നെ ഉണ്ടാകും എന്ന് ഉറപ്പു ഉണ്ട് .
ഇവിടെ ചിന്തികേണ്ട വിഷയം ഫിലിപ്പീന് എന്ന രാജ്യം അവിടെത്തെ ഒരു പ്രവാസി പൌരനു ഭരണാധികാരികള്‍ നല്കുന്ന പരിഗണനയും സ്നേഹവും സുരക്ഷിതവും കാണുമ്പൊള്‍ നമ്മുടെ നാട്ടിലെ ജീര്‍ണിച്ച അധികാരി വര്‍ഗങ്ങള്‍ രാജ്യത്തിന്റെ നട്ടെല്ല് കൂടിയായ പ്രവാസികളോട് ചെയ്യുന്ന അവഗണന കാണുമ്പൊള്‍ തോക്കെടുക്കാനാണ് തോന്നാറ് .[കയ്യില്‍ തോക്കില്ല ]
ഈ അപകടം ഒറ്റ പെട്ട താണെങ്കിലും ഫിലിപ്പീന് എംബസി യുടെ ഇത്തരം ഇടപെടല്‍ ഒറ്റ പെട്ടതല്ല .അവരുടെ ഓരോ പ്രവാസിയുടെയും കാര്യത്തില്‍ ഈ ശ്രദ്ധ അവര്‍ കാണിക്കാറുണ്ട് .സ്വന്തം രാജ്യത്തെ എത്ര ആളുകള്‍ വിദേശത്ത് തൊഴില്‍ എടുക്കുന്നു എന്ന് പോലും അറിയാത്ത കേന്ദ്ര ,സംസ്ഥാന മന്ത്രിമാര്‍ ഉള്ള നാടാണ് നമ്മുടേത്.
അന്യ നാട്ടില്‍ പണിയെടുക്കുന്ന ഓരോ പ്രവാസിയും നാടിന്റെ സമ്പത്താണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അധികാരത്തിന്റെ സുഖ ലോലതയില്‍ തിമിരം ബാധിച്ച രാഷ്ട്രീയ നപുംസകങ്ങളെ ബഹിഷ്കരിക്കാനും ഒറ്റ പെടുത്തുവാനും രാഷ്ട്രീയം മറന്നു ഓരോ പ്രവാസിയും ഒന്നകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
നികുതി പണം കൊണ്ട് വിദേശ രാജ്യങ്ങള്‍ ചുറ്റിയടിക്കാന്‍ കറങ്ങി നടക്കുന്ന മന്ത്രി പുംഗവന് മാര്‍ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു അങ്ങ് പോകും .അവര്‍ക്ക് സ്വീകരണം കൊടുക്കാന്‍ കുറെ മറ്റവന് മാരും ...പ്രിയപെട്ടവരെ ദയവായി ഇത്തരം വേദികളില്‍ പോയി ഇരുന്നു കൊടുക്കരുത് .
എയര്‍ ഇന്ത്യയെ കുറിച്ച് എഴുതി ബോറടിപ്പിക്കുന്നില്ല ..അത് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ അക്രമാസ്ഥാനാകാന്‍ സാധ്യതയുണ്ട് .
പ്രവാസ ലോകത്തെ കുട്ടി നേതാക്കന്മാര് കുറച്ചു കാലം പത്രത്തില്‍ മുഖം കാണിക്കാനുള്ള സ്വീകരണങ്ങളില്‍ നിന്ന് വിട്ടു നിന്നാല്‍ അതൊരു നല്ല തുടക്കമാകുമായിരുന്നു .നമ്മുടെ അടിസ്ഥാന പ്രശ്നപ്രശ്നങ്ങള്‍ക്ക് അല്പം പരിഹാരം ഉണ്ടായാല്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരു പത്രം തന്നെ തുടങ്ങി അതില്‍ ഒരു പേജ് തന്നെ നിങ്ങളുടെ മുഖം കാണിക്കാന്‍ വേണ്ടി മാറ്റി വെച്ച് തരാം .
ഒരു ഇന്ത്യ കാരനായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.പക്ഷെ ഒരു ഇന്ത്യന്‍ പ്രവാസിയായതില്‍ ഞാന്‍ ദുഖിക്കുന്ന
5 comments:
ഒരു ഇന്ത്യ കാരനായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.പക്ഷെ ഒരു ഇന്ത്യന്‍ പ്രവാസിയായതില്‍ ഞാന്‍ ദുഖിക്കുന്നു ...
---------------------------!!!
ഇത് മതി ഈ കുറിപ്പിന് അടിവരയിടാന്‍ ,
ഫിലിപ്പീന്‍സ് ഗവര്മെന്റിന് കൃത്യമായ കണക്കുകള്‍ ഉണ്ട് അവരുടെ എത്ര പേര് വിദേശങ്ങളിലുണ്ടെന്ന്. ഓവര്‍സീസ് ഫിലിപ്പിനോ വര്‍ക്കേര്‍സ് ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്യാതെ ആര്‍ക്കും വിദേശത്ത് ജോലിക്കായി പോകാന്‍ കഴിയില്ല. നേരെ മറിച്ച് ഇന്ഡ്യയിലാനെങ്കില് എത്രപേര്‍ വിദേശങ്ങളിലുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാര്‍ കൈ മലര്‍ത്തും. ഒരു വിദ്വാന് മന്ത്രി അതിനെപ്പറ്റി പറഞ്ഞതെന്താണെന്നോ? ഇത്രേം ഇന്‍ഡ്യക്കാര്‍ ഗള്ഫിലുണ്ടെന്നറിഞ്ഞാല് ഇവിടത്തെ ഭരണകൂടം നമ്മള്‍ക്ക് വിസ തരുന്നത് നിര്‍ത്തും എന്ന്. ഓരോ തള്ളമാര് കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് കണ്ടിട്ട് തള്ള നോക്കാത്ത കുഞ്ഞുങ്ങള്‍ കണ്ട് സങ്കടപ്പെട്ടിട്ട് വല്ല കാര്യവുമുണ്ടോ? അവര്‍ക്ക് വോട്ടും പണവും മാത്രം മതി
ഒരു ഇന്ത്യ കാരനായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.പക്ഷെ ഒരു ഇന്ത്യന്‍ പ്രവാസിയായതില്‍ ഞാന്‍ ദുഖിക്കുന്നു ...
:(
ഞാന്‍ പ്രവാസി അല്ലെങ്കിലും താങ്കളുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.
100 like for last words!!
Post a Comment