താരാട്ടിന്റെ ഈണം കൊതിച്ചവള്‍
ജീവിതത്തിന്റെ താളംവില്‍ക്കപെടുന്നു.
ചുമട് ഇറക്കിയ കീഴാളന്റെ കിതപ്പ്
വിധവയുടെ നെടു വീര്‍പ്പ്
പങ്ക് നഷ്ട പെട്ട കുട്ടിയുടെ നിരാശ
മരണം കാത്തുകഴിയുന്ന വൃദ്ധയുടെ മൂകത
പോയ കാല വസന്തത്തിന്റെ നനവ്
കയ്യേറ്റ കാരന്റെ ദുര്‍ഗന്ധം.
ബാക്കിയായ മത്സ്യങ്ങള്‍
മോചനത്തിനായി കേഴുന്നു
അരുതേ എന്ന് ഗ്രന്ഥങ്ങള്‍
വിശ്വാസം നടിച്ചവര്‍ അത് കേട്ടില്ല.
മരണതന്‍ നദിവേഗ
ജാലകം തുറക്കുന്നു
പ്രജ്ഞയില്‍ നിലാവിന്റെ
കുളിരും ലയങ്ങളും
അകലെ വാനത്തില്‍
നേര്‍ത്ത കാട്ടിലൂടെ ഒലിച്ചു പോകുന്നു
ജല കന്യക .
5 comments:
താരാട്ടിന്റെ ഈണം കൊതിച്ചവള്‍
ജീവിതത്തിന്റെ താളംവില്‍ക്കപെടുന്നു.
കൊയ്തുകഴിഞ്ഞ പാടം പോലെ നിള
ചുമട് ഇറക്കിയ കീഴാളന്റെ കിതപ്പ്
വിധവയുടെ നെടു വീര്‍പ്പ്
പങ്ക് നഷ്ട പെട്ട കുട്ടിയുടെ നിരാശ
നല്ല വരികള്‍ ആണ്.. ഒരു നേര്‍ത്ത കൈവഴി ചിത്രം പോലും രചിക്കാതെ നിലച്ചു പോകുമോ നിളയുടെ ഹൃദയം
ജീവശ്വാസം പോലെ നിളയുണ്ടായിരുന്നു കൂടെ... ഇനി എന്നെങ്കിലും തിരിച്ചു പോയാല്‍ കാണാന്‍ ഉണ്ടാവുമോ?
ശാഹിദ,നിസാരന്‍ ,മുബി ..നന്ദി
കവിത ഇഷ്ടമായി
Post a Comment