കരയാന്‍ കഴിഞ്ഞില്ല
ഉമ്മ കൊടുത്തു തുടുത്ത മുഖം
അന്‍പത്തി ഒന്ന് കഷണങ്ങളായപ്പോള്‍
വെട്ടരുത് മുഖം മാത്രം
പെറ്റവള്‍ക്കും കൂടെ പൊറുത്തവള്ക്കും
ഒരിറ്റു കണ്ണുനീര് വീഴ്ത്താന്‍
വെട്ടരുത്
മുഖം മാത്രം വെട്ടരുത്
പത്തുമാസം ചുമന്നു നൊന്തു -
പെറുന്ന അമ്മമാര്‍ എന്നുമുണ്ടെങ്കിലും
ആശിച്ചു പോകുന്നു പേറ്റുനോവിനിടയിലും
എന്റെ കുഞ്ഞു ചാപിള്ളയാകണേ .
20 comments:
സമകാലിക രാഷ്ട്രീയ കേരളത്തിനു കദ നത്താല്‍ തീര്‍ത്തൊരു ഉപദേശം ആശംസകള്‍
വെട്ടാന്‍ കാട്ടാളന്മാര് ഒരുങ്ങിയാല്‍ പിന്നെ ....!!
ആദ്യവരി ഒരു പുതുമ ഉണ്ട് .
വാക്കുകള്‍ നന്നായി അടുക്കി ഉപയോഗിച്ചിരിക്കുന്നു
കെട്ടിടം പണിക്കാരന് വീട് പണിതു വച്ചത് പോലെ
..ഒറ്റയടിക്ക് വായിക്കാന്‍ തോന്നും അത്ര ഭംഗി
കവിതയുടെ ആശയം മുന്നേ കേട്ടതാണല്ലോ
ലാലി നന്നായി തന്നെ എഴുതിയിരിക്കുന്നു
കവിത എഴുതാന്‍ നല്ല കഴിവുണ്ട് ..
നല്ല കവിതാനുഭവം.
കാലത്തോട് പറയേണ്ട അക്ഷരങ്ങള്‍..
ഹൃദ്യാശംസകള്‍..
നന്നായെഴുതി... ഇഷ്ടപ്പെട്ടൂ
വെട്ടരുത്...
അന്യന്റെ ദേഹത്തില്‍ ഒരിക്കലും...
മുഖമായാലും, കൈ ആയാലും കാല് ആയാലും...
അരുത്...
വെട്ടരുത്...
സമകാലീനതയുമായുള്ള പൊരുത്തം വരികളെ മനോഹരമാക്കി...
ആശംസകള്‍
എന്റെ നാട്ടിനെ കുപ്രസിദ്ധമാക്കിയ സംഭവം.. നന്നായി എഴുതി. ആശംസകള്‍
കവിതയിലെ അവസാന വരി .......അമ്മമാര്‍ ആശിക്കുമോ കുഞ്ഞ് ചാവിള്ള..ആകാന്‍? ,,,നന്നായി എഴുതി ആശംസകള്‍
ചോരകൊണ്ടു കണക്കു തീര്‍ക്കുന്നതാണു ജനാധിപത്യമെങ്കില്‍ നമ്മുടെ നാട് നാശത്തിലേക്കാണ്. അമ്മമാരുടെയും പ്രിയപ്പെട്ടവരുടെയും നെഞ്ചിലെ തീ കാണാനാവട്ടെ നമുക്ക്...
സമകാലിക രാഷ്ട്രീയ കവിത കൊള്ളാം ലാലി ..!
ലളിതം മനോഹരം വേദനാജനകം ,,കുമ്മാട്ടിയില്‍ ആദ്യമായാണ് ,ആരോടും ആശയം ചോദിക്കാതെ എളുപ്പത്തില്‍ മനസ്സിലാകുന്ന കവിതകള്‍ ഏറെ ഇഷ്ടമായി വീണ്ടും വരാം
മനസ്സില്‍ തട്ടി ഇനി ഞാനിവിടെയൊക്കെയുണ്ടാവും.....ആശംസകള്‍
എങ്ങനെ ,മനുഷ്യര്ക്കിത്രയ്ക്ക് ,ക്രൂരന്മാരവാന് കഴിയുന്നു?നല്ല കവിത ,ആശംസകള്‍!
abhiprayam ezhuthiyavark nandi.manushyane ethra krooranakan kazhiyukayullu
അമ്മമാരുടെ ശാപങ്ങള്‍ നെറുകില്‍ വീണീ
ഈ ആയുധപ്പുരകള്‍ കത്തിയമരും........
ശുഭ പ്രതീക്ഷ ...!!
പാവം മര്ത്യന് മറ്റെന്തുണ്ട്.....????
ഈ വിഷയത്തില്‍ താങ്കള്‍ പുതിയ ഒരു മുഖം വരച്ചു. ആശംസകള്‍
thanks ,shaleer,kanakkor
Post a Comment