എന്‍റെ മനസ്സിലൂടെ ഒരു കടലും
ഞരമ്പിലൂടെ ഒരു നദിയും ഒഴുകുന്നു
എന്നിട്ടും, ഹൃദയ വേദന മാറാന്‍
കണ്ണു നിറഞ്ഞു ഒഴുകുന്നില്ല..
ഹൃദയ ശൂന്യനെന്നു ചിലര്‍
കണ്ണില്‍ ചോരയില്ലാതവനന്നു മറ്റുചിലര്‍
പറഞ്ഞത് മൂടിവെച്ച്,പറയാത്തത്
പലവുരു പലരും പറഞ്ഞു ,
അറിഞ്ഞു കൊണ്ടായിരുന്നില്ല
ഉറയ്കാത്ത മണ്ണില്‍ കുറെ നടന്നപ്പോള്‍
കാലൊന്നു ഇടറി അത്ര മാത്രം
ഹൃദയം എരിഞ്ഞുതീരുമ്പോഴും
പൌരുഷം ..കണ്ണു നീരിനെ
കടല്‍ ഭിത്തി പോലെ തടഞ്ഞു .
No comments:
Post a Comment