
എനിക്കറിയാം,
എന്നെ പോലെ നീയും നിന്‍റെ വേദനകള്‍
കരയാതെ കണ്ണിലോളിപിച്ചു
ഇളം പുഞ്ചിരി കൊണ്ട് നീ മറച്ചു
പറഞ്ഞതും പറയാതെ സൂക്ഷിച്ചതും
സാമ്യമുള്ളതുമായ ഒരുപാട് സ്വപ്‌നങ്ങള്‍ നമ്മള്‍ കണ്ടു
ശിലയിടാതെ തീര്‍ത്ത ഗോപുരത്തില്‍ നിന്നു
നീ എന്നെ നോക്കി നില്കുന്നത് എനിക്ക് ഇപ്പോഴും കാണാം
നീ ഒരു ദീര്‍ഘ ദൂര യാത്രയിലാണ്
എന്ന് ഓര്‍ക്കാനാണ് എനിക്കിഷ്ടം
എന്നാലും, ഒരു വാക്ക് പറയാമായിരുന്നു .
ലാലിസലാം താമരശ്ശേരി
No comments:
Post a Comment