Monday 28 May 2012

പറയാതെ വയ്യ

എന്‍റെ സ്വാകാര്യതയിലെ
വാക്കുകള്‍ 
ഊര് തെണ്ടികളാകുന്നു
എന്‍റെ കിനാവിന്‍റെ നിറം 
കറുപ്പും 
എന്‍റെ പ്രണയം കാമിനിയുടെ 
നഗ്ന മേനിയുമാകുന്നു 
എന്‍റെ സൌഹൃദം നീരുറവ 
പോലെ ശുദ്ധവും 
എന്‍റെ ജീവിതം 
എനിക്ക് പോലും 
തിരിച്ചറിയാന്‍ ക്കഴിയാതെ 
മൂടല്‍ മഞ്ഞിനാല്‍ മൂട പെട്ടിരിക്കുന്നു .

2 comments:

Jefu Jailaf said...

സാക്ഷ്യ പത്രമോ, അപകർഷതയൊ.. രണ്ടായാലും നന്നായിരിക്കുന്നു.

പ്രവീണ്‍ ശേഖര്‍ said...

ആശയ സംഘര്‍ഷ ഭരിതമായ ഒരു അവ്യക്ത മനസ്സിന്‍റെ ഒരു വ്യക്ത രൂപം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പറയാനുള്ള ആശയം ഒരുപാട് വരികളില്‍ പറയാതെ കുറഞ്ഞ വരികളില്‍ എപ്പോഴും പറയുക എന്നതാണ് താങ്കളുടെ പ്ലസ്‌ പോയിന്റ്‌. ലളിതമായ അവതരണത്തിനും നല്ല ആശയത്തിനും ആശംസകള്‍ ..അഭിനന്ദനങ്ങള്‍