Tuesday 22 May 2012

രൂപയും കേന്ദ്ര ഗവര്‍മെന്റും



മാസ ശമ്പളം കിട്ടാന്‍ ദിവസങ്ങള്‍ എണ്ണി യിരിക്കുകയാണ് ലോകത്തുള്ള എല്ലാ ഇന്ത്യന്‍ പ്രവാസികളും .രൂപയുടെ മൂല്യം ഇടിഞ്ഞ തിനാല്‍  വിദേശത്ത് കിട്ടുന്ന ദിനാറിനും,റിയാലിനും,ഡോളറിനു മെല്ലാം നല്ല മുല്യം തന്നെ .നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാം എന്നത് സന്തോഷം തന്നെ .പക്ഷെ നാട്ടില്‍ ഈ പണം ബാക്കിയാകുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ അല്പം വേദനയും ഉണ്ട് .രണ്ടു വര്‍ഷം മുന്പ് പാവങ്ങളുടെ മീനായ മത്തിക്ക് ഇരുപതു രൂപ ഉണ്ടായിരുന്നിടത്ത് എന്ന് അറുപതു രൂപ നല്‍കണം .കോഴിയും ബീഫും പരമാവതി ഒഴിവാക്കാന്‍ ശ്രമിച്ചാലും മലയാളിക്ക് പച്ചകറി ഒഴിവാക്കാന്‍ കഴിയുമോ .തക്കാളിക്കും ഉള്ളിക്കുമെല്ലാം തീ പിടിച്ച വില .കുറച്ചു കാലം മുന്പ് വരെ നൂറു രൂപയുണ്ടെങ്കില്‍ ഒരു സഞ്ചി നിറയെ സാധനങ്ങള്‍ കിട്ടുമായിരുന്നു. ഇന്ന് നൂറു രൂപയ്ക്കു ഒന്നര കിലോ തക്കാളി മാത്രമേ കിട്ടുകയുള്ളൂ .ഈ രീതിയില്‍ പോയാല്‍ അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ നമ്മുടെ നാടിന്‍റെ സ്ഥിതി എന്താകും .അയാള്‍ രാജ്യമായ ശ്രീലങ്കയിലെയും ,പാകിസ്ഥാനിലെയും പണം പോലെ നമ്മുടെ രൂപ മാറും.ഇപ്പോഴെത്തെ തകര്‍ച്ച ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയുമായിരുന്നു .പക്ഷെ അമേരിക്കന്‍ വിധേയത്വം 
പട്ടിണി രാജ്യമായ ഇന്ത്യയെ ഭരിക്കുന്ന കോടീശ്വരന്‍ മാര്‍ക്ക് ശക്തമായ നിലപാട് എടുക്കാന്‍ ധൈര്യമില്ലാതെ   പോയി .സംസ്ഥാനത്ത് വില കയറ്റം രൂക്ഷ മായി  ജനങ്ങള്‍ നട്ടം തിരിയുന്ന നേരത്ത് വലതും ഇടതും ഉപ തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് .കേരളത്തില്‍ ഒരു എം എല്‍ എ കുറവുട്ടെന്നു കരുതി ഒന്നും സംബവിക്കാനില്ല.
ഇത്തരം പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ഇവര്‍ക്ക് എത്ര നാള്‍ കഴിയും .ഭരണ വര്‍ഗം കുറച്ചേ ഉണ്ടാകും അവര്‍ക്കായി സ്റ്റാര്‍ ഹോട്ടെലുകള്‍ ഇനിയും ഉയരും .ജനങ്ങള്‍ക്ക്‌ റേഷനരിയുടെ ചോറും ചമ്മന്തിയും കുറെ കാലം കഴിയുമ്പോള്‍ അതും ഇല്ലാതാകും .എന്നാലും ഇവര്‍ക്ക് തന്നെ ഇനിയും വോട്ടു ചെയ്യണം ഇവര്‍ ഭരിക്കാനായി ജനിച്ചതാണല്ലോ .    

1 comment:

പ്രവീണ്‍ ശേഖര്‍ said...

ഒറ്റ ശ്വാസത്തില്‍ പല വിഷയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് എഴുതിയത് കൊണ്ട് തലക്കെട്ടില്‍ ഉന്നയിച്ച വിഷയത്തിന്റെ പ്രസക്തി കുറഞ്ഞു പോയോ എന്നൊരു സംശയം...വോട്ടു ബഹിഷ്ക്കരിക്കുക എന്നതാണോ പറയാന്‍ വന്ന കാര്യം എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പറഞ്ഞവസാനിപ്പിക്കുകയും ചെയ്തു.

എന്നിരുന്നാലും ഇത്തരം സാമൂഹ്യബോധം ഉണര്‍ത്തുന്ന ചിന്താശകലങ്ങള്‍ എഴുതാന്‍ ശ്രമിച്ചത് തന്നെ അഭിനന്ദനീയമായ കാര്യം തന്നെ. ആശംസകള്‍..

വീണ്ടും വരാം..