Wednesday 16 May 2012

റിയാലിറ്റി



 കുറച്ചുനാളുകള്‍ക്ക്മുന്‍പ്  ലെണ്ടനില്‍ ഒരു റിയാലിറ്റി ഷോ നടക്കുകയുണ്ടായി ബിഗ്‌ ബോസ്സ് എന്നായിരുന്നു ആ റിയാലിറ്റി ഷോയുടെ പേര് . പ്രസസ്തരായ കുറച്ചു ആളുകളെ ഒരുമിച്ചു ഒരു വലിയവീട്ടില്‍ താമസിപ്പിച്ചു അവരുടെ ജീവിതം സ്വകാര്യ ക്യാമറകള്‍ കൊണ്ട്  ഒപ്പിയെടുത്ത് വിലയിരുത്തി സമ്മാനം നല്‍കുന്ന ഒരു പരിപാടി .പട്ടിണി രാജ്യമായ ഇന്ത്യയില്‍ നിന്നു ഹിന്ദിയിലെ പ്രസസ്ത നടി ശില്പ ഷെട്ടി പങ്കെടുത്തു .
ഒടുവില്‍ ആരോ എഴുതി തയ്യാറാക്കിയ തിരകഥ പോലെ കോടി കണക്കിന് ഇന്ത്യക്കാരെ അപമാനിക്കാനുള്ള അവസരം മാക്കി തീര്‍ത്തു .ഇന്ത്യക്കാര്‍ക്ക് വൃത്തി കുറവാണെന്ന് കൂടെ മത്സരിച്ച ഒരു വെള്ള കുരങ്ങു പറഞ്ഞെത് കേട്ടു ശില്പ പൊട്ടി കരഞ്ഞു ലോകത്തിനു മുന്നില്‍ നമ്മുടെ നാണംകെടുത്തിയ അവളുടെ മുഖത്ത്അടിച്ചുഇറങ്ങിപോന്നിരുന്നെങ്കില്‍അതൊരുവലിയ കാര്യമാകുമായിരുന്നു.ഒടുവില്‍ 
ചാനലുകാര്‍കോടികള്‍സമ്പാതിച്ചുകുറെ കോടികളുമായി ശില്‍പയും മടങ്ങി .
ഇതു ഇപ്പോള്‍ പറഞ്ഞു വരുന്നത് ഈയിടെ ഞാനൊരു റിയാലിറ്റി ഷോ കാണാനിടയായി അമൃത ടി വി യില്‍ കഥയല്ല ജീവിതം എന്ന ഒരു റിയാലിറ്റി ഷോ .തകര്‍ന്ന കുടുംബങ്ങള്‍ ഒന്നിപ്പിക്കാന്‍ വേണ്ടി യുള്ള റിയാലിറ്റി ഷോ .
  മനുഷ്യന്‍ പ്രാകൃതമായി ജീവിച്ചപ്പോഴും പരിഷ്കരിയായിജീവിക്കുമ്പോഴും ദാമ്പത്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്അത് മനുഷ്യന്‍ ഉള്ള കാലത്തോളംഉണ്ടാകുകയും ചെയ്യും.നമ്മുടെ വീട്ടിലോ അടുത്ത വീട്ടിലോ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം .അത് പരമാവതി മറ്റു ആളുകളെ അറിയിക്കാതെ പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് എല്ലാവരും ശ്രമിക്കാറ് .നമുക്ക് പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ വരുമ്പോഴാണ് നമ്മള്‍നാട്ടു പഞ്ചായത്ത്കളിലോ കുടംബകോടതികളിലോപോകാറ്.      
 അത്തരം കേസുകള്‍ നമ്മുടെ ചുറ്റു വട്ടത്തില്‍ ധാരാളം ഉണ്ട്.അതെല്ലാംഎത്ര പേര്‍ക്ക്അറിയാം.ചാനലുകാര്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞപ്പോള്‍വ്യതസ്തതക്ക് വേണ്ടിയും   സാമ്പത്തികനേട്ടത്തിന് വേണ്ടിയുംസാധാരണക്കാരായ ആളുകളുടെ കുടുംബ ജീവിതം ലോകത്തുള്ള എല്ലാ മലയാളികളെയും കാണിച്ചു  വിറ്റു കാശാക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഉള്ളതുംഇല്ലാത്തതുമായവൃത്തികെട്ടആരോപണങ്ങള്‍പരസ്പരംവിളിച്ചപറഞ്ഞു തന്‍റെഭാഗംവിജയിക്കാനുള്ള ശ്രമത്തില്‍ ഇതിലൂടെ സ്വയംകൂടുതല്‍ അപമാനിതയാകുന്നത് സ്ത്രീകള്‍  തന്നെയാണെന്ന് പങ്കെടുക്കുന്നവരും സ്ത്രീ വിമോച്ചകരും  മനസ്സിലാക്കുന്നില്ല .ഇതിലൂടെ ഇവര്‍ ഒന്നിച്ചാലും അച്ഛനും അമ്മയും  പരസ്പരം ഉന്നയിച്ച ആരോപണം ഇവരുടെ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഇന്‍റെര്‍ നെറ്റിലൂടെ കണ്ട് രസിക്കാം.
 മറ്റു കുട്ടികള്‍ നെറ്റില്‍ നിന്നു ഡൌന്‍ലോഡ് ചെയ്തു സഹാപടിയുടെ അച്ഛന്റെയും അമ്മയുടെയും കഴിഞ്ഞ കാല ലീല വിലാസ കഥകള്‍  കണ്ട് രസിക്കുന്നത് ഭാവിയില്‍ കാണേണ്ടി വരും.അമ്മയെയും അച്ഛനെയും കണ്ടല്ലേ മക്കള്‍ വളരുക ഇങ്ങിനെ കണ്ടു വളരുന്ന കുട്ടികള്‍ ഭാവിയില്‍  എങ്ങിനെയായി തീരും എന്ന് ആരെങ്കിലും ചിന്തിച്ചിടുണ്ടോ.
 ഇവര്‍ വിളിച്ചു പറയുന്ന പല  കഥകളിലും ഇവരുടെ കൂട്ട് കുടുംബങ്ങളും സുഹൃത്തുക്കളും  ഉള്‍പെടുന്നു .അവരും അപമാനിക്കപെടുന്നു.  
 അഞ്ചും ആറും എപ്പിസോട് കൊണ്ടാണ് ഒരു പ്രശ്നമെങ്കിലും തീര്‍ക്കുന്നത് .ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ചാനലിനു പുറത്തു ഇത്രയും സമയം കൊണ്ട് ഇതിലെ ജഡ്ജിംഗ് പാനലിനു എത്ര തകര്‍ന്ന കുടുംബ ബന്ധങ്ങള്‍   ഒന്നിപ്പിക്കാമായിരുന്നു.കോടികള്‍ മുടക്കിഇങ്ങിനെഒരുപരിപാടിനടത്തുന്നവര്‍സാമൂഹ്യസേവനം      ആണോ  ലക്‌ഷ്യം വെക്കുന്നത് .അല്ല എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും . 
കാഴ്ചക്കാര്‍ക്ക്ആരാന്‍റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം.മറ്റുള്ളവരുടെ സ്വകാര്യ പ്രശ്നങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും നല്ല താല്പര്യമയിരിക്കുമല്ലോ.പ്രതേകിച്ചു സ്ത്രീകള്‍ക്ക്.അവരെ തന്നെയാണ് ചാനലുകാരും ലക്‌ഷ്യം വെക്കുന്നത് .
ഇതില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ തൊലിക്കട്ടി അപാരം [എന്തെങ്കിലും ലീഗല്‍ സമ്മര്‍ദം ഉണ്ടോ എന്നറിയില്ല] 
പ്രിയ പെട്ടവരെ ദയവായി നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ഈ പരിപാടി കാണിക്കരുത്. കാരണം റിയാലിറ്റി ജ്വരം ബാധിച്ച ഈകാലഘട്ടത്തില്‍ഈ പരിപാടി കണ്ടാല്‍ഇത്തരം വേദികളില്‍ പ്രത്യഷപെടാന്‍ അവരും ആശിച്ചു പോകും.വിദേശചാനലുകളില്‍നിന്നുകോപ്പിഅടിക്കുന്നനമ്മുടെ സംസ്കാരത്തിന് ചേരാത്ത ഇത്തരം പരിപാടികള്‍ കാണാതിരിക്കാന്‍ നിങ്ങളെ കുട്ടികളെയെങ്കിലും നിങ്ങള്‍ വിലക്കണം എന്നാണ് എന്‍റെ അഭിപ്രായം .

4 comments:

പ്രവീണ്‍ ശേഖര്‍ said...

ഒക്കെ മായക്കാഴ്ചകള്‍ മാത്രം..അതില്‍ ഭ്രമിച്ചു പോകുന്നവരോട് ഇനിയും നമുക്ക് ഇത് പോലെ പറഞ്ഞു കൊണ്ടെയിരിക്കാം..എന്നെങ്കിലും തിരിച്ചറിവ് വരുമായിരിക്കും..

ആശംസകള്‍..

ഷാജു അത്താണിക്കല്‍ said...

നാളെ ഇനി മറ്റൊരു റിയാലിറ്റി ഷോ വരും ഏത് അതന്നെ

Rainy Dreamz ( said...

വിദേശചാനലുകളില്‍നിന്നുകോപ്പിഅടിക്കുന്നനമ്മുടെ സംസ്കാരത്തിന് ചേരാത്ത ഇത്തരം പരിപാടികള്‍ കാണാതിരിക്കാന്‍ നിങ്ങളെ കുട്ടികളെയെങ്കിലും നിങ്ങള്‍ വിലക്കണം

ithu thanneyaanu enteyum abhiprayam

നിസാരന്‍ .. said...

ഇത്തരം പരിപാടികള്‍ക്ക് ഒരു നിയന്ത്രണം കൊണ്ട് വരേണ്ടിയിരിക്കുന്നു.. അത് വരെ നമുക്ക് അവരവരുടെ കുടുംബങ്ങളില്‍ ഇത് വിലക്കാം