Monday 19 December 2011

അങ്ങിനെ കെ സി ജോസെഫും സൗദി അറേബ്യ കണ്ടു


അങ്ങിനെ കെ സി ജോസെഫും സൗദി അറേബ്യ കണ്ടു. ഇനി കുറച്ചു ഗള്‍ഫ്‌ രാജ്യങ്ങള്‍ കൂടി കാണാന്‍ ബാക്കിയുണ്ട് .അതൊക്കെ കാണണം പി സി ജോസെഫിന്റെ  മനസ്സില്‍ ഇപ്പോള്‍ ഇതൊക്കെ യുള്ളൂ .ഇപ്പോഴേ നടക്കൂ .എപ്പോഴാണ് മന്ത്രി സഭ താഴെ വീഴുന്നത് അറിയില്ല .കയ്യാല പുറത്തെ തേങ്ങ പോലെയാണ് അവസ്ഥ . സൌദിയിലെ സന്ദര്‍ശനം ഭംഗിയായി  നടന്നു .വാഗ്ധാനങ്ങള്‍ക്ക് ഒരു കുറവുമില്ല .ഒന്നും നടക്കില്ല എന്നു പ്രവാസികള്‍ക്കും അറിയാം .അവര്‍ ഇതൊക്കെ പലകുറി കണ്ടതാണ് .എന്നാലും മോശമാക്കിയില്ല പരാതികളും ,നിവേദനങ്ങളും ,സങ്കടങ്ങളും നിറയെ വിളമ്പി.മലയാളി  പ്രവാസി സംഘടനാ നേതാക്കള്‍ക്ക് ഇതെല്ലാം ഒരാളോടും കൂടി പറഞ്ഞല്ലോ എന്ന ഒരാശ്വാസം .പലരും പോയി കാണാതിരുന്നു പറഞ്ഞിട്ട് കാര്യമില്ല എന്നവര്‍ക്കറിയാം  . കുറെ സമയവും പണവും നഷ്ട്ട മാകും  എന്നു അവര്‍ക്കും തോന്നി കാണും.പ്രവാസികള്‍ക്ക് പുതിയ വാഗ്ദാനം ആവിശ്യമില്ല .നിങ്ങളുടെ മുന്‍പ് വന്ന മന്ത്രിമാരും നേതാക്കന്മാരും നല്‍കിയ വാഗ്ദാനം പൊടി തട്ടി എടുത്തു നടപ്പിലാക്കുക  അതാണ് വേണ്ടത് .അല്ലാതെ നികുതി പണം മുടക്കി എവിടെ വന്നു ബടായി അടിച്ചിട്ട് കാര്യമില്ല .എം. എം ഹസ്സന്‍ സര്‍ക്കാര്‍ ചിലവില്‍ ഉംറ ചെയ്യാന്‍ വന്നതാണ്‌ .അതിനെ പറ്റി കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല .ഹജ്ജിനും  ഉംറ ക്കും വരുന്ന ഒരു രാഷ്ട്രീയ ക്കാരെയും വിളിച്ചു വരുത്തി സ്വീകരണം കൊടുക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്നത് പ്രവാസി സംഘടനകള്‍ ആദ്യം നിര്‍ത്തണം .വൈകുന്നേരം വരെ കഷ്ട്ട പെട്ട് ക്ഷീണിച്ചു വന്നു ഇവന്മാരുടെ മുന്നില്‍ ഇരുന്നു  പുളിച്ചു തികട്ടിയ ടയലോഗ് എന്തിനു കേള്‍ക്കണം .ഒരു വര്‍ഷം എത്ര റിയാല്‍ ഇങ്ങിനെ നശിപ്പിക്കുന്നു .ഏജെന്റ്റ് ഇന്‍റെ ചതിയില്‍ പെട്ടും അറിയാതെ പറ്റിയ കുറ്റങ്ങളിലും പെട്ട് ജയിലില്‍ കഴിയുന്ന എത്ര നിരപരാധികള്‍ ഉണ്ട് ,ആടിനെ പോലെ ജീവിക്കുന്ന എത്ര മലയാളികള്‍ ഇവിടെയുണ്ട് .ഈ അനാവിശ്യമായി ചിലവഴിക്കുന്ന റിയാല്‍ പാവപെട്ട അവരെ സഹായിക്കാന്‍ ചിലവഴിച്ചാല്‍ ഒരാളെങ്കിലും രക്ഷപെട്ടാല്‍ അവന്‍റെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്കു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ല 
പ്രവാസി മന്ത്രി ഒരു പേരിനെങ്കിലും ജയിലില്‍ കഴിയുന്ന മലയാളികളെ ഒന്ന് നേരില്‍ കണ്ടിരുന്നെങ്കില്‍ അത് അവര്‍ക്കൊരു ആശ്വാസം ആകുമായിരുന്നു .അല്ലാതെ എ സി റൂമില്‍ നിന്നു പ്രസംഗിചിട്ടു കാര്യമില്ല .ഇവിടെത്തെ ചൂടില്‍ ഒരു പത്തു മിനിട്ട് നടക്കുക അപ്പോള്‍ മനസ്സിലാകും പ്രവാസത്തിന്‍റെ ചൂടും കഷ്ടപാടും .എന്നാലും  അടുത്ത നേതാവിനെ സ്വീകരിക്കാന്‍ ആരെക്കൊയോ കാത്തിരിക്കുന്നു .

No comments: