Sunday 18 December 2011

കൂടംകുളവും മുല്ല പെരിയാറും തമിഴ്നാടിന്‍റെ ഇരട്ടത്താപ്പ്



                                                                                   

റഷ്യയുടെ സഹായത്തോടെ കൂടം കുളത്ത് നിര്‍മിക്കുന്ന ആധുനിക ആണവനിലയം രാജ്യത്തെ ശാസ്ത്രഞ്ജന്‍ മാരുടെയും ഭരണാധികാരികളുടെയും
[അബ്ദുല്‍കലാം  മുതല്‍ മന്‍മോഹന്‍ സിംഗ് വരെ ] ഉറപ്പു ലഭിച്ചിട്ടും കൂടം കുളത്തെ ജനങ്ങള്‍ നടത്തുന്ന സമരത്തിന്‌ പിന്തുണ നല്‍കുന്ന ജയലളിതയും പ്രതിപക്ഷ പാര്‍ട്ടികളും  നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള അന്നത്തെ ലളിതമായ സാങ്കേതിക വിദ്യ യില്‍ നിര്‍മിച്ച ബലക്ഷയം സംഭവിച്ച ഇടക്കിടെ ബലപെടുത്തല്‍ നടത്തിയ കുമ്മായത്തില്‍ നിര്‍മിച്ച അണകെട്ട് .അതിനു താഴെ ജീവിക്കുന്ന മുപ്പതു ലക്ഷം ജനങ്ങള്‍ക്കും അവരുടെ സ്വത്തിനും ഭീഷണിയില്ലെന്ന് പറയുന്ന തമിഴ്നാട്‌ സര്‍ക്കാരും ജനങ്ങളും സത്യം മറച്ചു വെച്ചു ഒരു ജനതയെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് .ഈ ഇരട്ട താപ്പിനുതക്കതായ മറുപടി നല്കാന്‍ ,സമവായത്തിലെത്താന്‍ വേണ്ടരീതിയില്‍ കോടതിയില്‍ പ്രതികരിക്കാനോ  കേന്ദ്ര ഗവര്‍മേറ്റിനു മേല്‍ സമ്മര്‍ദം ചെലുതാനോ കേരളത്തിന്‍റെ ഒരു നിര കേന്ദ്ര മന്ത്രിമാര്‍ക്കോ  മുഖ്യ മന്ത്രിക്കോ  കഴിഞ്ഞില്ല എന്നത് അപമാനകരം തന്നെ .നമ്മുടെ രാഷ്ട്രീയകാരും ഉധ്യോഗസ്ഥരും മുല്ല പെരിയാര്‍ വിഷയത്തില്‍ ഞങ്ങള്‍ ഒറ്റ കെട്ടാണന്നു പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ് .ഈ വിഷയത്തില്‍ തമിഴ്നാടിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായ പ്രതിഷേധങ്ങളും ആക്രമ സംഭവങ്ങളും കണ്ട് കേരളം പേടിച്ചു പിന്‍ വാങ്ങുന്നതാണ് കണ്ടത് .തമിഴ്നാടിന്‍റെ ഏറ്റവും വലിയ വിപണിയാണ് കേരളം. ആ കേരളത്തിലേക്ക് സാധനങ്ങള്‍ കയറ്റി  അയക്കില്ലെന്നും ലോറികള്‍ തടയുമെന്നും അവര്‍ പറഞ്ഞപ്പോള്‍ നിങ്ങളുടേത് ഞങ്ങള്‍ക്കും വേണ്ട എന്നു പറയാന്‍ ഒരാളും മുന്നോട്ടു വന്നില്ല .അങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അവരും ഭയപെടുമായിരുന്നു.കാരണം പച്ചകറികളും പാലും മുട്ടയും പോലുള്ള സാധനങ്ങള്‍ വിലയിടിഞ്ഞു ചീഞ്ഞു നാറുമ്പോള്‍ അവര്‍ താനെ കയറ്റി അയക്കും .കര്‍ണാടക പോലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നു യധേഷ്ട്ടം സാധനങ്ങള്‍  കിട്ടാനുള്ള സാഹചര്യം ഉള്ളപ്പോള്‍ അവരുടെ ഭീഷണി യില്‍ അവര്‍ തന്നെ  പരാജയം പെടുമായിരുന്നു .തമിഴ് നാട്ടിലെ കര്‍ഷകര്‍ നമ്മള്‍ക്ക് അനുകൂലമാകുമായിരുന്നു. തമിഴ്നാട്‌ അവരുടെ നാട്ടിലെ ജനങ്ങളുടെ  വിഷയംവളരെ ഗൌരവത്തോടെ കാണുകയും നേരിടുകയും ചെയ്യുമ്പോള്‍  തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നു എന്തിനാണ് അധികാര മോഹം മാത്രമുള്ള കുറെ കേന്ദ്ര മന്ത്രിമാര്‍ നമ്മള്‍ക്ക് .ആദര്‍ശ ധീരന്‍ ഡല്‍ഹിയില്‍ സോണിയയോട് ചേര്‍ന്നിരിക്കുന്നു മുഴു സമയവും .കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് വാ തുറന്നതാണ് പിന്നെ കാര്യമായി തുറന്നില്ല .സുധീരന്‍ ആത്മാര്‍ഥമായി ഇടപെടുന്നുണ്ട് പക്ഷെ ആരും ചെവി കൊടുക്കുന്നില്ല .ജനങ്ങളുടെ ആശങ്ക മാറ്റാന്‍ ഒരു വഴിയുണ്ട്  കേന്ദ്ര മന്ത്രിമാരും  സംസ്ഥാന മന്ത്രിമാരും മുല്ല പെരിയാരിനോട്  ചേര്‍ന്നുള്ള  എവിടെങ്കിലും കുടുംബ സമേതം താമസം തുടങ്ങുക .നിങ്ങള്‍ ജനങ്ങളുടെ കൂടെയുണ്ട് എന്നു  തോന്നുമ്പോള്‍ അവര്‍ക്ക് അതൊരു ആശ്വാസം ആകും .പിന്നെ ഞമ്മളെ പാര്ട്ടികാര്‍ക്ക് [ലീഗ് ]ഈ വിഷയത്തില്‍ വലിയ ഉഷാര്‍ ഒന്നുമില്ല  അണ കെട്ട് പൊട്ടിയാല്‍ മലപ്പുറത്ത്‌ എത്തില്ലല്ലോ ഞമ്മളെ മന്ത്രിമാരും യം എല്‍ എ മാരും എല്ലാം മലബാരിലാണല്ലോ .കൂടം കുളം സമരത്തെ തളളി പറയുകയല്ല  ദുരന്തം സംഭവിച്ചാല്‍ അണുവികിരണം  പോലെ തന്നെ വലിയ ഒരു പ്രദേശം കുറഞ്ഞ സമയത്തിനുള്ളില്‍ നാമവശേഷം മാകും. അത് തമിഴ്നാട് മനസ്സിലാക്കുന്നത്‌  നല്ലതിനായിരിക്കും .

No comments: