Friday 16 December 2011

ജന നായകന്‍ അണ്ണാ ഹസാരെ




ഇന്ത്യയിലെ ജനങ്ങള്‍ കുറെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യ മായിരുന്നു ജനങ്ങള്‍ക്കും ഗവര്‍മെണ്ടിനും ഇടയില്‍ മൂന്നാമനായി  ഒരു സംഘ ശക്തിയെ ഒരു നല്ല ജനകീയനെ .അഴിമതിയില്‍ മുങ്ങി കുളിച്ച യു പി എ ഗവര്‍മെണ്ട്‌ ജനങ്ങളെ മറന്നു തുടങ്ങിയപ്പോഴാണ് ഗാന്ധിയനായ അണ്ണാഹസാരെ നിരാഹാരവും ഉപവാസം നടത്തി  ജനങ്ങള്‍ക്ക്‌ വേണ്ടി പ്രതികരിക്കാന്‍ തുടങ്ങിയത് .അണ്ണാ ഹസാരെ ഉയര്‍ത്തിയ വാദ ഗതികള്‍ 
ജനപക്ഷത്തു നിന്നു കൊണ്ടുള്ളതാണ് . ഇതു വരെ വലുതായി ഒന്നും നേടാനായില്ലെങ്കിലും ഗവര്‍മെണ്ടിനെ ഏറെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഹസാരെ സംഘത്തിനു കഴിഞ്ഞിട്ടുണ്ട് .മൂന്നാമതൊരു ബദല്‍ എന്ന രീതിയില്‍ ഇത്തരമൊരു മുന്നേറ്റം രാജ്യത്തു അവിശ്യമായി വന്നിരിക്കുന്ന കാല ഘട്ടം കൂടിയാണ് .രാഷ്ട്രീയ  നേതാക്കന്മാര്‍ ജനങ്ങളെ മറന്നു എന്ത് തോന്നിവാസം കാണിച്ചാലും അവരെ വീണ്ടും വീണ്ടും വിജയിപ്പിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് .അവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ നാടിനെ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നവരാണ് .ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന തൊണ്ണൂറു ശതമാനം യം പി മാരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും അഴിമാതിക്കരുമാണ് .അവരെയും ജനങ്ങള്‍ തന്നെയാണ് വിജയിപ്പിച്ചു വിടുന്നത്.ഇതിനൊരു മാറ്റം പെട്ടെന്ന് ഉണ്ടാകാന്‍ പോകുന്നില്ല  .ജനങ്ങളും ഗവര്‍മെണ്ടും ,ജനങ്ങളും ഉധ്യോഗസ്ഥരും ,ഭാവിയില്‍ ജനങ്ങളും മാധ്യമങ്ങളും ഈ പറഞ്ഞവരുടെ ഇടയില്‍ ജനപക്ഷത്തു നിന്നു കൊണ്ട് ഇടപെടാന്‍ ഒരു മൂന്നാം ബദല്‍ ഉണ്ടാകുക അത്യാവിശ്യമാണ്  .ഇപ്പോള്‍ ഇവരെല്ലാം ഒന്നായി നിന്നു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊള്ളയടിക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത് .ഇതിനൊരു  മാറ്റം വേണം അതിനു അണ്ണാ ഹസാരെ സംഘത്തിനു കഴിയുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു .ഈ സംഘത്തിന്‍റെശക്തി  ഹസാരെയുടെ ഇമേജ് തന്നെയാണ് .ഭാവിയില്‍ ഹസാരെയുടെ ഒഴിവില്‍ നേതൃര്‍ത്തപരമായി നയിക്കാന്‍ മതേ തരനും ജനകീയനുമായ ആരെയെങ്കിലും  കണ്ട് വെക്കേണ്ട അവിശ്യകതയും ഇപ്പോഴേ ഉണ്ട്  .ഹസാരെ ചിരഞ്ജീവി അല്ല .നിലവില്‍ ഈ സംഘത്തില്‍ ഇപ്പോള്‍ ഹസാരെക്ക് പകരം വെക്കാന്‍ മറ്റൊരാളില്ല .ഹസാരെയും വിമര്‍ശനത്തിനു അതീതരാണ് എന്നു ഓര്‍ക്കുന്നത് നല്ലതാണു .അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണത്തിന്റെ സത്യാവസ്ഥ ജനങ്ങളോട് വിശദമായി വിഷദീകരീകെണ്ടിയിരിക്കുന്നു  .നിലവില്‍ ഇപ്പോള്‍ കൂടെ നില്‍കുന്ന സംഘത്തിന്‍റെ ഉദ്ധേശ ശുദ്ധി പരിശോധികെണ്ടതുണ്ട് .പ്രത്യേകിച്ച് കിരണ്‍ ബേദി യെ .ഒരു വലിയ പരാജയം സംഭവിച്ചാല്‍ കോടി കണക്കിന് പാവപെട്ട ജനങ്ങളുടെ പ്രതീക്ഷ തന്നെ നഷ്ടപെടും .അങ്ങിനെ സംഭവിച്ചാല്‍ രാജ്യത്തു എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല .അറബ് നാടുകളിലും യുറോപ്പിലും  നടക്കുന്ന പ്രക്ഷോഭങ്ങള്‍ നമ്മുടെ  ഭരണാധികാരികള്‍ കണ്ടില്ല എന്നു നടക്കുന്നു .ഇനിയും വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി ഭരണം നടത്തിയാല്‍ ,ജനങ്ങള്‍ തെരുവില്‍ ഇറങ്ങും.ജനങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ അണ്ണാ ഹസരെക്കും സംഘത്തിനും കഴിയട്ടെ എന്നു ആശംസിക്കുന്നു . 

No comments: