Monday 16 April 2012

സാഹിത്യ മൂട്ട


ഞാനിപ്പോള്‍ മുംബയിലെ പ്രശസ്തമായ താജ് ഹോട്ടലിലെ വിശാലമായ ലക് ഷരി റൂമിലാണ് ഇരിക്കുന്നത് .ഞാനിപ്പോള്‍ കഴിക്കുന്ന വീഞ്ഞിന്‍റെ വില നാന്നൂറ് ഡോളര്‍ ആണ് .ചുറ്റും പരിചാരകര്‍ എന്‍റെ വാക്കുകള്‍ ക്കായി കാത്തിരിക്കുന്നു .ഒരു സാഹിത്യ സമ്മേളനത്തില്‍  പങ്കെടുക്കുവാന്‍  മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ അതിഥി യായാണ്‌ ഈ തിരക്കിനിടയിലും ഞാന്‍  ഇവിടെ എത്തിയത് .
ഇന്ത്യയിലെ പ്രസസ്തരായ എഴുത്തുകാരും ബുദ്ധി ജീവികളും മന്ത്രിമാരും പങ്കെടുക്കുന്ന ഒരു വലിയ പരിപാടിയാണ് .എന്‍റെ നോവലിനായിരുന്നല്ലോ കഴിഞ്ഞ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് .അതിനു ശേഷം എനിക്ക് തിരക്ക് ഒഴിഞ്ഞ നേരമില്ല .
എല്ലാ പരിപാടിയിലും ഇപ്പോള്‍ ഞാന്‍ വേണം .ഇപ്പോള്‍ തന്നെ നമ്മുടെ എം .ടി സര്‍ വിളിച്ചിട്ട് ഫോണ്‍ വെച്ചതെ ഉള്ളു .പുള്ളി കാരന്‍റെ പുതിയ പുസ്തകത്തിന്‌എന്നോട്   അവതാരിക എഴുതാന്‍ പറഞ്ഞിരുന്നു .ഒഴിഞ്ഞു മാറാന്‍പറ്റാത്തത് കാരണം ഞാന്‍ സമ്മതിച്ചിരുന്നു .പക്ഷെ തിരക്കിനിടയില്‍ ഞാന്‍ മറന്നു പോയി .പെട്ടെന്ന് ശരിയാക്കാം എന്ന് പറഞ്ഞു ഞാന്‍ തടിയൂരി .ഫോണ്‍ നമ്പര്‍ ഒരു മാസം പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് .അവിടെ പങ്കെടുക്കണം ഇവിടെ സ്വീകരണം എന്ന് പറഞ്ഞു വിളിയോട് വിളി .ഡി.സി രവിയോട് അല്പം മുഷിഞ്ഞു തന്നെ സംസാരികേണ്ടി വന്നു .എന്‍റെ അടുത്ത പുസ്തകം അവര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ കൊടുക്കണം എന്ന് പറഞ്ഞു വല്ലാതെ ശല്യം ചെയ്യുന്നു .പണ്ട് എന്‍റെ കുറച്ചു കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ രവിയുടെ അടുത്തു പോയതാണ് .എന്‍റെ കഥകളില്‍ സാഹിത്യം കുറവാണു ജീവിത അനുഭവങ്ങള്‍ കൂടിപോയി എന്ന് പറഞ്ഞു എന്നെ മടക്കി .മുഹമ്മദ്‌ ബഷീറിന്റെയും  ,എം .ഡി യുടെയും പുസ്തകങ്ങള്‍ ഒന്ന് കൂടി വായിക്കാന്‍ രവിയോട് പറഞ്ഞു  ഞാനും പോന്നു .ഇന്നിപ്പോള്‍  ഞാന്‍ എന്തെങ്കിലും എഴുതിയാല്‍ മതി എന്നാണ് രവി പറയുന്നത് .കുറച്ചു പിന്നാലെ നടക്കട്ടെ .
ഈ സാഹിത്യ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നു ഞാന്‍ മാത്രമേ പങ്കെടുക്കുന്നുള്ളു.അത് മുകുന്ദനും,സക്കറിയക്കും അത്ര ദഹിക്കുന്നില്ല എന്ന് തോന്നുന്നു.കഴിഞ്ഞ മാസം കോഴിക്കോട് വെച്ചു നടന്ന അകിലേന്ത്യ പുസ്തകോത്സവം ഞാനായിരുന്നു ഉല്‍ഘാടനം ചെയ്തത്.അന്ന് കടവ് റിസോര്‍ട്ടി ലായിരുന്നു  സംഘാടകര്‍ താമസം നല്‍കിയതു .സൗകര്യം വളരെ കുറവ് .കേരളത്തില്‍ നല്ല ഹോട്ടലുകള്‍ ഇല്ല. കടവില്‍ വെച്ചു എന്നെ കാണാന്‍ എം,ടിയും ,മുകുന്ദനും ,സക്കറിയയും ,പുനത്തിലും എല്ലാവരും കൂടി വന്നിരുന്നു .അന്ന് ഞങ്ങള്‍ ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാരെ കുറിച്ച് ഒരുപാട് സംസാരിച്ചു .വി എസ ഖണ്ടെക്കരെയും ഖലീല്‍ ജിബ്രനോടും ,അരുന്ധതി റോയിയോടും എനിക്കുള്ള ഇഷ്ട്ടം ഞാന്‍ മറച്ചു വെക്കാതെ അവരോടു പറയുകയം ചെയ്തു .ബ്ലോഗില്‍ തട്ടി കൂടി എഴുതുന്ന പല ചോട്ടാ എഴുത്തുകാരുടെ  കൊമാളിതത്തെ കുറിച്ചും എനിക്ക് അവരോടുള്ള ഇഷ്ടകുറവും ഞാന്‍ അവരോടെ പങ്കു  വെച്ചു .ചൈനയിലെയും ഉത്തര കൊറിയയിലെയും സാഹിത്യത്തെ പറ്റി മുകുന്ദനും ,സക്കറിയക്കും ഒന്ന് അറിയില്ല എന്ന് എനിക്ക് മനസ്സിലായി .
''അള്ളോ'' ....എന്തോ ഒന്ന് കടിച്ചല്ലോ .എന്തൊരു വേദന .
ഞെട്ടിയുണര്‍ന്ന ഞാന്‍ തപ്പി പിടിച്ചു ലൈറ്റിട്ടു.ഒരു വലിയ മൂട്ട എന്‍റെ സാഹിത്യ ചോര കുടിച്ചു വീര്‍ത്തു അട്ടയെ പോലെ നീങ്ങുന്നു .
ഈ മൂട്ട എന്‍റെ സാഹിത്യ സ്വപ്‌നങ്ങള്‍ സ്ഥിരമായി നശിപ്പിക്കുന്നു .നല്ല മൂഡില്‍ വന്നതായിരുന്നു .എല്ലാം കളഞ്ഞു .ഈ മൂട്ടയെ വെറുതെ വിടരുത് .മുറിയുടെ  മൂലയിലിരുന്ന ചുറ്റിക എടുത്ത അടിച്ചു കൊന്നു .ആദ്യത്തെ അടിക്കു ചത്തെങ്കിലും പിന്നെയും ഒരു പാട് അടിച്ചു .ഒരു കൊല നടത്തിയപ്പോള്‍ മനസ്സിന് വല്ലാത്ത  സുഖം .
നിങ്ങള്‍ക്ക്‌ ഇപ്പോള്‍ തോന്നുന്നുണ്ടാവണം ഇയാള്‍ക്ക് വട്ടാണോ എന്ന് .എന്നാല്‍ ഞാനൊരു സത്യം പറയാം ,എനിക്ക് ശരിക്കും  വട്ടാണ്‌......

1 comment:

kalmaloram said...

ഇങ്ങിനെ ത്തന്നെയാണ്. എല്ലാവരും, ചിലപ്പോള്‍ വട്ട്, മറ്റ് ചിലപ്പോള്‍ വട്ടപൂജ്യം, വേറെ ചിലപ്പോള്‍ നൂറില്‍ നൂറു മേനി.... ഇതല്ലേ ലാലീ ജീവിതം, തിരകള്‍ പലതരം ഈ ജീവിതസാഗരത്തില്‍.....ശ്രമിക്കാം..... പരിശ്രമിക്കാം...നമുക്കൊന്നായ്....ചില തിരകള്‍ നമ്മുടെ അദ്ധ്വാനത്തെ എളുപ്പമാക്കുന്നു, ചിലപ്പോള്‍ മറിച്ചും.....