Monday, 3 September 2012

ഉത്തരാധുനിക പ്രണയം 

ഓര്‍ക്കാന്‍ ഒന്നുമില്ലാതിരുന്നപ്പോളാണ് പ്രിയപെട്ടവളെ 
എനിക്ക് നിന്നെ കുറിച്ച് ഓര്‍മവന്നത് .
നിഗൂഡതകള്‍ പേറുന്ന ഇരുണ്ടജലാശയത്തില്‍ നിന്ന് 
ഉയര്‍ന്നു പൊങ്ങുന്ന ഒരു പരല്‍മീനിനെ പോലെ നീ .

ഘടികാരത്തിലെ കറുത്ത ചിറകടി 
ഹൃദയത്തെ -
ബീജ ഗണിത ലഘൂകരണത്തിലേക്ക്
വലിച്ചെറിയുന്നു 

ഗണിത ശിഖരത്തില്‍ ജീവന്‍റെ ദുര്‍നാടകം.

വിരസതകള്‍ ചേക്കേറുന്ന ഭ്രാന്തിന്റെനിമിഷങ്ങളില്‍ 
എനിക്ക് നിന്‍റെ ഓര്‍മയും പ്രണയവും വേണം 
ഒരു തുലാവര്‍ഷ മഴപോലെ നീ 
എന്നെ നനയ്ക്കുക .
ദാഹിക്കുമ്പോള്‍ ചുംബനങ്ങളുടെ 
ഒരു ചഷകം തരിക .
മൌനത്തിന്‍റെ പെരുമഴയില്‍ 
നനഞ്ഞു കുളിക്കുമ്പോള്‍ 
ഇന്റെര്‍നെറ്റിലെ പുതിയ ദൃശ്യങ്ങളെകുറിച്ച് പറയാം.
അല്ലെങ്കില്‍ ടെണ്ടുല്‍ക്കറിന്റെ ഗ്രന്ഥപഠനത്തെ കുറിച്ച്,
അതുമല്ലെങ്കില്‍ ഹോളിവൂഡിലെ നൃത്തചിത്രങ്ങളെ കുറിച്ച്....
ഒടുവില്‍ 
ഗര്‍ഭപാത്രത്തിലേക്ക്  തുറിച്ചുനോക്കുന്ന 
കുഞ്ഞിന്‍റെ മരണ മുഖംകണ്ട് 
നിര്‍വികാരമായി കൈ വീശിപിരിയാം.
പിന്നെ ഓര്‍ക്കാം .
വിരസതയുടെ നിമിഷങ്ങളത്രയും
ഓര്‍ക്കാനുള്ളതാണ്.  

23 comments:

അനാമിക said...

ദൈവമേ ...ഇത്രയ്ക്കും ആധുനികം ആയിപ്പോയോ പ്രണയം.പഴഞ്ചന്‍ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന എന്റെ പ്രണയമൊക്കെ ഒക്കെ ആന്റിക് പീസ്‌ ആയി പൊടിതുടച്ചു വെയ്ക്കാന്‍ സമയം ആയല്ലേ.. :) നല്ല കവിത .ഒരു പക്ഷെ ഇന്നത്തെ പ്രണയത്തിന്റെ നേര്‍കാഴ്ച

കുമ്മാട്ടി said...

നന്ദി അനാമിക .ഈ കവിതയുടെ ആദ്യ കമന്റിനും എന്റെ ബ്ലോഗിലെ ആദ്യ കമന്റിനും നന്ദി

പ്രവീണ്‍ ശേഖര്‍ said...

Laleeeeeeeeeeee....nice..you are improved a lot..keep it up

ഷാജു അത്താണിക്കല്‍ said...

ഇനി എന്തൊക്കെ കാണേണ്ടി വരും

കൊമ്പന്‍ said...

ഇത് ആധുനികതയിലും മുകളില്‍ ആണ്

പടന്നക്കാരൻ said...

ലാലി...ഇതാണല്ലേ ഈ സംഭവം!!!

നാച്ചി (നസീം) said...

ഒരു ശീര്‍ഷകം ആകാമായിരുന്നു ,,സംഭവം കിടു ,ആശംസകള്‍

Mohiyudheen MP said...

നന്നായി എഴുതിയിരിക്കുന്നു ഭായ്....കവിത ഒഴുക്കോടെ ഓരോ വരിയിൽ നിന്നും ഓരോ വരിയിലേക്ക് ദ്രുതഗതിയിൽ നീങ്ങുന്നുണ്ട്. അടി വയറ്റിൽ പിടിക്കുന്ന അഴുക്ക് കഴുകി കളയാൻ സാധിക്കാതെ പിരിയുന്ന ആധുനിക പ്രണയങ്ങൾ

കുമ്മാട്ടി said...

ഈ ഓല കുടിലില്‍ വന്നു വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത ..പ്രവീണ്‍ ,ഷാജു ,പടന്നകാരന്‍ ,കൊമ്പന്‍ ,നാച്ചി ,മോഹിയുദ്ധീന്‍
ഹൃദയം നിറഞ്ഞ നന്ദി .

Rainy Dreamz said...

wowwwww Nice One....!

sreee said...

"ഗര്‍ഭപാത്രത്തിലേക്ക് തുറിച്ചുനോക്കുന്ന
കുഞ്ഞിന്‍റെ മരണ മുഖംകണ്ട്
"നിര്‍വികാരമായി" കൈ വീശിപിരിയാം."
പണ്ടത്തെ പ്രണയങ്ങള്‍ ഇതിനൊക്കെ വഴി മാറി കൊടുത്തുപോയി.കവിത നന്നായി.

Absar Mohamed said...

ടൈറ്റില്‍ തന്നെ പേടിപ്പിച്ചു...
ഹിഹി....
സംഭവം നന്നായിട്ടുണ്ട്....

ലാലി ഒരു ബുദ്ധി ജീവി ആകാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണെന്ന് തോന്നുന്നു...

കുമ്മാട്ടി said...

ആദ്യ മൊക്കെ ജോലി സമയത്ത് വാഹനം ഓടിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന നാട്ടിലെ നൊമ്പരങ്ങള്‍ ജോലി കഴിഞ്ഞു വന്നു എഴുതി വെക്കലായിരുന്നു.ഇപ്പോ വലിയ പുള്ളികളുടെ [അഡ്മിന്‍ ]ആയപ്പോള്‍ പഴയ കളി പറ്റില്ല ല്ലോ കുറച്ചു സീരിയസ് ആകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.....ന ന്ദി

SREEJITH NP said...

ഇത് വെറും ഉത്തരാധുനിക പ്രണയ കവിത അല്ല. ന്യൂ ജെനെരെഷന്‍, കട്ടിംഗ് എഡ്ജ് പ്രണയ കവിത.

majeed said...

വളരെ നന്നായിട്ടുണ്ട് ,സത്യം പറയാല്ലോ,എനിക്ക് മ്മിണി ഷ്ടപെട്ടു .........

ajith said...

ഏറെ ഉത്തരമായിപ്പോയാല്‍ ദക്ഷിണമാണ് പ്രണയമേ..

viddiman said...

ഗണിതത്തെ കുറിച്ചു പറഞ്ഞത് പിടി കിട്ടിയില്ല

മനു അഥവാ മാനസി said...

അയ്യോ അപ്പൊ പ്രണയം ഇങ്ങനെയൊക്കെ ആയോ????
ഒടുവില്‍
ഗര്‍ഭപാത്രത്തിലേക്ക് തുറിച്ചുനോക്കുന്ന
കുഞ്ഞിന്‍റെ മരണ മുഖംകണ്ട്
നിര്‍വികാരമായി കൈ വീശിപിരിയാം.
പിന്നെ ഓര്‍ക്കാം .
വിരസതയുടെ നിമിഷങ്ങളത്രയും
ഓര്‍ക്കാനുള്ളതാണ്.സുഹൃത്തേ ഈ വരികള്‍ ഗംഭീരം.മനോജേട്ടന്‍ പറഞ്ഞപോലെ ഗണിതം എനിക്കും പിടികിട്ടിയില്ല :(

Shaleer Ali said...

വായിച്ചു .. കവിത ആധുനികം തന്നെ ...
വിഷയം കാലങ്ങളായുള്ള നാട്ടു നടപ്പാണ് ..
ചിലപ്പോഴൊക്കെ ഗര്‍ഭ പാത്രത്തിലെ മരണ മുഖം... ചിലപ്പോഴൊക്കെ ആര്‍ക്കും വേണ്ടാത്തൊരു തന്തയില്ലാതവന്റെ പിറവി ദുഃഖം... !!

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍............ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... മലയാള സിനിമ റോക്ക്സ് ........... വായിക്കണേ..........

മിനി.പി.സി said...

ഓര്‍ക്കാന്‍ ഒന്നുമില്ലാത്തപ്പോള്‍ മാത്രം
ഓര്‍ക്കേണ്ട ഒരാളായി പ്രണയിനി മാറുമ്പോഴാണ് പ്രണയം ഇത്തരത്തിലാവുന്നത് ജീവന്‍റെ ഓരോ
തുടിപ്പിലും ഓര്‍ത്തു കൊണ്ടെയിരിക്കുക !

നിസാരന്‍ .. said...

പ്രണയം കാല്പ്പനികതയില്‍ നിന്ന് വിട്ടു പ്രായോഗികതയിലെക്കും അവിടെ നിന്നും വിട്ടു വ്യവഹാരത്തിലേക്കും അധപ്പതിക്കുംപോള്‍ എഴുതാന്‍ പറ്റിയ വരികള്‍ .. നല്ല വരികള്‍

ഫൈസല്‍ ബാബു said...

കവിതയാത് കൊണ്ട് കൂടുതല്‍ പറയാന്‍ അറിയില്ല ,എന്നാലും ഈ വരികള്‍ എനിക്കിഷ്ടായി ട്ടോ !!