Monday 5 September 2011

പ്രണയമഴ


ഡിസംബര്‍ മാസത്തിലെ ഒരു പകലില്‍ .രാവിലെ തന്നെ ആകാശം മൂടികെട്ടിയിരുന്നു .ഒരു മഴക്കുള്ള കോള് എല്ലാവരും പ്രതീക്ഷിച്ചു ഞാന്‍ സൌദിയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളായിരുന്നു.ഒരു വര്‍ഷത്തിനിടെ  ഒരു മഴപോലും കണ്ടില്ല .ഇന്ന് ഒരു മഴ പെയ്യുമെന്ന് ഞാന്‍ വിശ്വസിച്ചു .ഉച്ചയായെപ്പഴേക്കും ആകാശം കറുത്തിരുണ്ട്കഴിഞ്ഞിരുന്നു .നാട്ടിലെ മഴകാലം മനസ്സില്‍ തത്തികളിക്കുകയായിരുന്നു അപ്പോള്‍.ഞാന്‍വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍മഴ  പെയ്താല്‍ ഇറങ്ങി  നനയണം എന്ന് കരുതിയിരുന്നു .തണുത്ത ഇളം കാറ്റു തഴുകി തലോടി  പോയി കൊണ്ടിരുന്നു . അങ്ങിങ്ങായി മിന്നല്‍ പിണറുകളും കണ്ടു .എല്ലാവരും മഴ പെയ്യുമെന്ന് ഉറപ്പിച്ചു .എന്‍റെ വണ്ടിയുടെ ഗ്ലാസില്‍ കണ്ണീര്‍ തുള്ളികള്‍ പോലെ രണ്ടു മൂന്നു തുള്ളികള്‍ ഇറ്റു വീഴാന്‍ തുടങ്ങി  ഞാന്‍ വണ്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി പുറത്തിറങ്ങി .തണുത്ത  കാറ്റു കൊണ്ട് നില്ക്കാന്‍ നല്ല സുഖം തോന്നി.
പെട്ടെന്ന് ദൂരെ നിന്നു വരുന്ന വാഹനങ്ങള്‍ നിര്‍ത്താതെ ഹോണ്‍ അടിക്കുന്നത് കേട്ടു നോക്കിയപ്പോള്‍  ആദ്യം എനിക്ക് 
ഒന്നും മനസ്സിലായില്ല .അപ്പോള്‍ ആകാശം ഒന്നുകൂടി ഇരുണ്ടിരുന്നു  കാറ്റിനും ശക്തി കൂടിയിരുന്നു .
മഴയെ പ്രതീക്ഷിച്ചു നിന്ന ഞാന്‍ കണ്ടത്  ശക്തമായ പൊടി കാറ്റാണ്.കുറെ നേരത്തേക്ക് ആ പ്രദേശമാകെ 
പൊടിപടലങ്ങള്‍ കൊണ്ട് മൂടി .ഞാന്‍ ഇതുവരെ വലിയ പൊടി കാറ്റു കണ്ടിട്ടില്ലായിരുന്നു .കുറച്ചു സമയം 
കഴിഞ്ഞപ്പോള്‍ അന്തരീഷം മെല്ലെ തെളിയാന്‍ തുടങ്ങി  അപ്പോള്‍ ആകാശവും വെളുത്തിരുന്നു  ഞാന്‍ മൌനമായി 
സ്നേഹിച്ച  പ്രതീക്ഷയോടെ കാത്തിരുന്ന മഴ  പെയ്യാതെ പിണങ്ങി എവിടെയോ പോയി മറഞ്ഞു .

No comments: